നൈനയ്ക്ക് എന്നെ സന്തൂർ മമ്മി എന്ന് വിളിക്കുന്നത് ഇഷ്ട്ടമല്ല ! അഞ്ചുതവണ എനിക്ക് അബോർഷൻ നടന്നിട്ടുണ്ടെന്ന് നിത്യ – അവനും അവളും തമ്മിൽ 10 വയസ്സ് വിത്യാസം

നിത്യ ദാസ് എന്ന നടി മലയാളികൾക്ക് സുപരിചിതയാകുന്നത് ഈ പറക്കും തളിക എന്ന മലയാള ചിത്രത്തിലൂടെയാണ്. അതിൽ നടി അഭിനയിച്ചിരിക്കുന്ന കഥാപാത്രത്തിൻ്റെ പേര് ബസന്തി എന്നാണ്. ബസന്തി എന്ന കഥാപാത്രത്തെ മലയാള പ്രേക്ഷകർ ഹൃദയത്തിൽ ഏറ്റി കഴിഞ്ഞു. മലയാള സിനിമയിൽ മാത്രമല്ല നിത്യാദാസ് തൻ്റെ കഴിവുകൾ തെളിയിച്ചിരിക്കുന്നത്. അന്യഭാഷ ചിത്രങ്ങളിൽ കൂടി താരം അഭിനയിച്ചിട്ടുണ്ട്.

നിത്യ പ്രധാന വേഷങ്ങൾ അണിഞ്ഞ മലയാള ചിത്രങ്ങളാണ് കൺമഷി, കുഞ്ഞിക്കൂനൻ, ബാലേട്ടൻ, ഹൃദയത്തിൽ സൂക്ഷിക്കാം തുടങ്ങിയ ചിത്രങ്ങൾ. താരം വിവാഹം ചെയ്തിരിക്കുന്നത് മലയാളിയെ അല്ല. നടിയുടെ ഭർത്താവിൻ്റെ പേര് അരവിന്ദ് സിംഗ് എന്നാണ്. ഇവർക്ക് രണ്ടു മക്കളാണ്. മകനും മകളും ആണ് മക്കളുടെ പേര് നൈന സിംഗ്,നമൻ സിംഗ്. വിവാഹശേഷം നടി സിനിമകളിലൊന്നും ഉണ്ടായിരുന്നില്ല. സോഷ്യൽ മീഡിയകളിൽ സജീവമാണ് നിത്യ ദാസ്.

മകളും അമ്മയും തങ്ങളുടെ യൂട്യൂബിൽ ധാരാളം വീഡിയോകൾ ഷെയർ ചെയ്യാറുണ്ട്. അതൊക്കെ നിമിഷ നേരം കൊണ്ട് വൈറലാകാറുണ്ട്. അധികവും ഡാൻസ് വീഡിയോകൾ ആണ് അവർ ഷെയർ ചെയ്യുന്നത്. എന്നാൽ വീഡിയോയ്ക്ക് താഴെയിടുന്ന കമൻറ്റുകൾ ഒക്കെ തന്നെ അമ്മ ആരാണ് മകൾ ആരാണ് എന്ന രീതിയിലാണ്. സന്തൂർ മമ്മി എന്നാണ് കമൻറ്റുകൾ വരുന്നത്. താരത്തെയും മകളെയും കണ്ടുകഴിഞ്ഞാൽ സന്തൂർ മമ്മിയെന്നേ പറയൂ.

മകൾ നൈനികയ്ക്ക് സന്തൂർ മമ്മി എന്ന് വിളിക്കുന്നത് ഇഷ്ടമല്ല. കോവിഡ് സമയത്താണ് നിത്യ ദാസും മകളും ഡാൻസ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. ഒരു മില്യൺ ആളുകൾ വീഡിയോ കണ്ടിരുന്നു. ഇതിൽ നിന്നുമുള്ള പ്രോത്സാഹനം കൊണ്ടാണ് നിത്യാദാസ് വീണ്ടും വീഡിയോകൾ ചെയ്തുകൊണ്ടിരുന്നത്. താരത്തിൻ്റെ മകനും മകളും തമ്മിൽ 10 വയസ്സിൻ്റെ വ്യത്യാസമുണ്ട് താരത്തിന് അഞ്ചുതവണ അബോർഷൻ ഉണ്ടായി.

അതിനുശേഷം ആണ് മകൻ ജനിക്കുന്നത് ഗർഭിണിയായി മൂന്ന് നാല് മാസം കൊണ്ട് തന്നെ അബോർഷൻ ആവുന്നു.അതുകൊണ്ടുതന്നെ ആ സമയത്ത് ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ട് നടി. നിത്യ ദാസ് തൻ്റെ ഭർത്താവിനെ കുറിച്ച് പല കാര്യങ്ങളും വെളിപ്പെടുത്തി. ഭർത്താവിന് ശരീരം വണ്ണം വയ്ക്കുന്നത് ഒട്ടും ഇഷ്ടമല്ല. രാവിലെ യോഗ ചെയ്യിപ്പിക്കും അത് നിർബന്ധമാണ്. രാവിലെ നേരത്തെ എഴുന്നേൽക്കുന്ന ശീലവും നിർബന്ധമാണ് അദ്ദേഹത്തിന്. മക്കളെയും രാവിലെ തന്നെ വിളിച്ചുണർത്തും.

മകൾ കുറച്ചു മടിച്ചിയാണ് എന്നാണ് നടി പറയുന്നത്. എന്നാൽ മകൻ അങ്ങനെയല്ല എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്തോളും. പള്ളിമണി എന്ന അനിൽ കുമ്പഴ യുടെ പുതിയ ചിത്രത്തിലൂടെയാണ് നിത്യ ദാസ് തിരിച്ചുവരുന്നത്. ഈ ചിത്രത്തിൻ്റെ പ്രത്യേകത 14 വർഷങ്ങൾക്ക് ശേഷമാണ് നിത്യ വീണ്ടും സിനിമയിലേക്ക് തിരിച്ചുവരുന്നത് എന്നതാണ്. 2007 ൽ ആയിരുന്നു അവസാനമായി നടി അഭിനയിച്ചത്. വിവാഹശേഷം സിനിമയിൽ നിന്നും വിട്ടു നിന്നുകൊണ്ട് കുടുംബത്തിന് പ്രാധാന്യം നൽകി ജീവിക്കുകയായിരുന്നു ഇത്രയും നാൾ നടി. നിത്യയുടെ അമ്മയാണ് വീട്ടിൽ മക്കളുടെ സൗന്ദര്യം ഒക്കെ നോക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply