നടി നിത്യ ദാസ് വീണ്ടും വിവാഹിതയായി! നടിയുടെ ആഗ്രഹപ്രകാരമായിരുന്നു ഈ വിവാഹം നടന്നത് – വരൻ

ഈ പറക്കും തളിക എന്ന മലയാള സിനിമയിലൂടെ ബസന്തിയായി വന്നു മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് നിത്യ ദാസ്. ഈ ചിത്രത്തിൽ ദിലീപിൻ്റെ നായികയായിട്ടായിരുന്നു നിത്യാദാസിൻ്റെ സിനിമയിലേക്കുള്ള ആദ്യത്തെ ചുവടുവെപ്പ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിത്യക്ക് ഒരുപാട് ആരാധകർ ഉണ്ടായി. മലയാള സിനിമയിൽ മാത്രമല്ല തമിഴ് തെലുങ്ക് തുടങ്ങിയ ഭാഷകളിലെ ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്. നിത്യ ദാസും മകൾ നൈനികയും സോഷ്യൽ മീഡിയയിൽ സജീവമാണ്.

ഇവരുടെ പല വീഡിയോകളും ഫോട്ടോസും ഒക്കെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. അതൊക്കെ വളരെ വേഗം വൈറലാകാറുണ്ട്. നിത്യയുടേയും മകളുടെയും ഡാൻസ് വീഡിയോകൾക്ക് ഒത്തിരി സപ്പോർട്ട് ആണ് പ്രേക്ഷകർ നൽകുന്നത്. നടി നിത്യാദാസ് വീണ്ടും വിവാഹിതയായി എന്ന ഒരു രസകരമായ വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ചർച്ചയായി കൊണ്ടിരിക്കുന്നത്. നിത്യയുടെ രണ്ടാം വിവാഹം എന്ന വാർത്ത കേട്ട് ആരാധകർ ഒക്കെ ഒന്ന് ഞെട്ടി.

മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന സമയത്ത് ആയിരുന്നു നിത്യയുടെ വിവാഹം. നിത്യയുടേത് ഒരു പ്രേമ വിവാഹമായിരുന്നു. വിമാനത്തിലെ യാത്രയ്ക്കിടെയായിരുന്നു ഇദ്ദേഹത്തെ നിത്യ ആദ്യമായി കണ്ടുമുട്ടിയത്. ജമ്മു സ്വദേശി അരവിന്ദ് സിംഗ് ആണ് നിത്യയുടെ ഭർത്താവ്. വിമാനയാത്രയിലൂടെ ഉള്ള പരിചയം മുഖേനയാണ് ഇവർ പിന്നീട് പ്രണയത്തിലായത്. ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം ഉണ്ടായിരുന്നത്. എന്നാൽ വിവാഹം നടന്നത് അരവിന്ദിൻ്റെ നാട്ടിലെ ആചാര പ്രകാരമായിരുന്നു.

താലികെട്ട് പോലും അവരുടെ രീതിയിൽ ആയിരുന്നു. എന്നാൽ വിവാഹശേഷം സിന്ദൂരം ചാർത്തണമെന്ന് പറഞ്ഞിരുന്നെങ്കിലും സിന്ദൂരം കൊണ്ടുവരാൻ മറന്നുപോയി. അതിനുപകരം ലിപ്സ്റ്റിക് ഉപയോഗിച്ച് ചെയ്തു. നമ്മുടെ നാട്ടിലെ ആചാരപ്രകാരം പുടവ കൈമാറൽ എന്നൊരു ചടങ്ങ് ഉണ്ടല്ലോ അതുകൊണ്ട് അവരോട് അതു കൊണ്ടുവരാൻ പറഞ്ഞിരുന്നെങ്കിലും അതും കൊണ്ടുവരാൻ മറന്നു പോയി. അതുകൊണ്ടുതന്നെ കല്യാണം മൊത്തത്തിൽ പ്രശ്നമായിരുന്നു. വിചാരിച്ചത് പോലെയൊന്നും ആയിരുന്നില്ല അവിടെ സംഭവിച്ചത്.

ഞാനും എൻ്റെ ആളും എന്ന പരിപാടിയിലാണ് നിത്യ ഇതൊക്കെ തുറന്നു പറഞ്ഞത്. എന്നാൽ ഗ്രാൻഡ് ഫിനാലെയുടെ മുന്നേ തന്നെ നിത്യയുടെ മക്കളും ഭർത്താവും ഈ പരിപാടിയിലേക്ക് എത്തിയിരുന്നു. സംവിധായകൻ ജോണി ആൻ്റണി നിത്യക്ക് ഒരു വിഷമം ഉണ്ടായിരുന്നു എന്നും തൻ്റെ കല്യാണം വിചാരിച്ച രീതിയിൽ നടക്കാത്തതിൽ ഇപ്പോഴും സങ്കടത്തിൽ ആണെന്നും അതിനുപകരമായി ഈ വേദിയിൽ വച്ചുകൊണ്ട് തന്നെ കേരള സ്റ്റൈലിൽ താലികെട്ടണമെന്ന് പറഞ്ഞു. എല്ലാവരും നിർബന്ധിച്ചപ്പോൾ അരവിന്ദ് നിത്യയെ അവിടെവെച്ച് രണ്ടാമതും വിവാഹം ചെയ്തു. മക്കൾ രണ്ടുപേരും ഈ രണ്ടാം വിവാഹത്തിൽ പങ്കെടുത്തു എന്നത് വളരെ ശ്രദ്ധേയമായിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply