തന്റെ ക്യൂട്ട് ലുക്ക്‌ കാരണം അവസരങ്ങൾ നഷ്ടപ്പെട്ടു ! നസ്രിയയും ജനീലിയയും ഒക്കെ ചെയ്ത കഥാപാത്രങ്ങൾ ഞാൻ ചെയ്തപ്പോൾ ആർക്കും എന്നെ വേണ്ട – മനസ് തുറന്നു നടി നയന എൽസ

nayana elza

ജൂൺ എന്ന രജിഷ വിജയൻ പ്രധാന വേഷത്തിൽ എത്തിയ സിനിമയിലൂടെ പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ നടിയാണ് നയന എൽസ. ചിത്രത്തിൽ കുഞ്ഞി എന്ന കഥാപാത്രത്തെ ആയിരുന്നു താരം അവതരിപ്പിച്ചിരുന്നത്. ശേഷം ഉല്ലാസം, മണിയറയിലെ അശോകൻ തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു. ഓമനത്തം നിറഞ്ഞ നയനയുടെ മുഖമാണ് താരത്തിന്റെ സൗന്ദര്യം കൂട്ടുന്നത് എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞിരുന്നത്. എന്നാൽ ഈ ക്യൂട്ട് ലുക്ക് തനിക്ക് ഒത്തിരി ബുദ്ധിമുട്ടുകൾ തന്നിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടി ഇപ്പോൾ.

തന്റെ ഫേസ് ക്യൂട്ട് ബബ്ലി ലുക്കിൽ ആണെന്ന് പറഞ്ഞ് പല അവസരങ്ങളും തനിക്ക് നിഷേധിക്കപ്പെട്ടിട്ടുണ്ട് എന്നും അങ്ങനെ അവസരങ്ങൾ കിട്ടാതെ താൻ ഒത്തിരി വിഷമങ്ങൾ അനുഭവിച്ചിട്ടുണ്ടെന്നും നായന തുറന്നു പറയുന്നു. പോപ്പർ സ്റ്റോപ്പ് മലയാളത്തിന് നൽകിയ ഒരു അഭിമുഖത്തിനിടയാണ് താരം ഇക്കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞത്. തനിക്ക് ഇതിനുമുൻപ് വളരെ നല്ലൊരു സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയിരുന്നു എന്നും എന്നാൽ അതിൽ നിന്നും പിന്നീട് തന്നെ ഒഴിവാക്കുകയായിരുന്നു എന്നും ആ സിനിമ പിന്നീട് നല്ല രീതിയിൽ ഹിറ്റ് ആവുകയും ചെയ്തിരുന്നു എന്നും താരം പറയുന്നു. സിനിമകളിലേക്ക് വരുമ്പോൾ ഈ ബബ്ലി, ചബ്ബി നിഷ്കളങ്കമായ ഇമേജ് ഭയങ്കര പ്രശ്നമാണ് എന്നും താരം അഭിപ്രായപ്പെട്ടു.

ഒരു സിനിമയിൽ തന്നെ കാസ്റ്റ് ചെയ്തതിന് ശേഷം മീറ്റിങ്ങിന് വിളിച്ചു വരുത്തി ചീഫ് അസോസിയേറ്റ്, നയന ഭയങ്കര ബബ്ലി ആൻഡ് ചബ്ബി ആണ് എന്നും അതുകൊണ്ട് നയനയ്ക്ക് സീരിയസ് കഥാപാത്രങ്ങൾ ചെയ്യാൻ പറ്റില്ല എന്നും തന്നോട് നേരിട്ട് പറഞ്ഞിരുന്നു എന്ന് താരം വ്യക്തമാക്കി. ഒന്ന് അഭിനയിപ്പിച്ചു പോലും നോക്കാതെയാണ് അന്ന് അവർ തന്നെ ഒഴിവാക്കിയത് എന്നും എന്നാൽ സിനിമയിൽ യഥാർത്ഥമായി ആ കഥാപാത്രം ചെയ്ത വ്യക്തിയും ചബ്ബി ആയിരുന്നു എന്നും നയന പറയുന്നു. എന്നിരുന്നാലും പുള്ളിക്കാരി നന്നായി അഭിനയിച്ചിട്ടുണ്ട് എന്നും ആ സിനിമ താൻ തീയേറ്ററിൽ പോയി കണ്ടപ്പോൾ തെന്നെ കൊണ്ട് ആ കാരക്ടർ ചെയ്യാൻ പറ്റുമായിരുന്നിട്ടും അതിന് അവസരം ലഭിച്ചില്ലല്ലോ എന്നോർത്തു ഭയങ്കര വിഷമം തോന്നി എന്നും നയന കൂട്ടിച്ചേർത്തു.

താൻ ജനീലിയയുടെയും നസ്രിയയുടെയും വലിയ ആരാധിക്കുകയായിരുന്നു എന്നും അവരൊക്കെ ഇത്തരത്തിലുള്ള ക്യൂട്ട് റോളുകൾ ചെയ്തപ്പോൾ എല്ലാവർക്കും ഇഷ്ടമായിരുന്നു എന്നും താരം പറഞ്ഞു. എന്നാൽ ഇപ്പോൾ അത്തരത്തിലുള്ള റോളുകൾ ഒക്കെ ഔട്ട് ഓഫ് ഫാഷനായെന്ന് തനിക്ക് തോന്നുന്നുണ്ടെന്നും തന്നെ പോലുള്ളവർ ഇതുപോലെത്തെ റോൾ ചെയ്യുമ്പോൾ ആർക്കും വേണ്ട എന്നും അതുകൊണ്ടുതന്നെ ഈ ചബ്ബി ആൻഡ് ബബ്ലി ഇമേജ് ബ്രേക്ക് ചെയ്യുവാൻ നന്നായി കഷ്ടപ്പെടുന്നുണ്ടെന്നും നയന പറഞ്ഞു. ആദ്യമൊക്കെ താൻ വളരെ മെലിഞ്ഞ പ്രകൃതമായിരുന്നു എന്നും എന്ത് കഴിച്ചാലും അധികം വണ്ണം വയ്ക്കാത്ത ശരീരമായിരുന്നു തന്റെതെന്നും സിനിമയ്ക്ക് വേണ്ടിയാണ് താൻ കഷ്ടപ്പെട്ട് വണ്ണം കൂട്ടിയത് എന്നും നടി തുറന്നു പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply