മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായർ. നടിയെ ചില ശാരീരിക ബുദ്ധിമുട്ടുകൾ കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. നവ്യ നായരെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കിയതിനെ തുടർന്ന് നടിയായ നിത്യാദാസ് പോയിരുന്നു. അസുഖം എന്താണെന്ന് അന്വേഷിക്കുവാനായിരുന്നു ഉറ്റ സുഹൃത്തായ നിത്യ ഹോസ്പിറ്റലിലേക്ക് പോയത്.
നവ്യാനായരെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് നിത്യ എടുത്ത ചിത്രമാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. നിത്യ പങ്കുവെച്ച ചിത്രത്തിൽ നവ്യയുടെ കയ്യിൽ ഡ്രിപ്പ് ഇട്ടിട്ടുണ്ട്. നിത്യ നവ്യയെ കണ്ടതിനുശേഷം പേടിക്കാനായി ഒന്നുമില്ലെന്നും നവ്യ കഴിച്ച ഭക്ഷണവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ശാരീരിക അസ്വസ്ഥത മാത്രമാണെന്നും ആണ് നിത്യ പറഞ്ഞത്. നവ്യയുടെ പുതിയ സിനിമയായ ജാനകി ജാനേയുടെ പ്രമോഷനു വേണ്ടി നവ്യ പല സ്ഥലങ്ങളിലും തിയേറ്ററുകളിൽ നേരിട്ട് പോയി പ്രേക്ഷകരുമായി സംസാരിക്കുന്നുണ്ടായിരുന്നു.
സിനിമയുടെ പ്രമോഷൻ്റെ ഭാഗമായി സുൽത്താൻബത്തേരിയിൽ പോകുന്ന വഴിയെ ആയിരുന്നു ശാരീരിക അസ്വസ്ഥതകൾ നവ്യയ്ക്ക് ഉണ്ടായത്. തുടർന്ന് നടി സോഷ്യൽ മീഡിയയിൽ അപ്പോൾ തന്നെ തനിക്ക് ശാരീരിക അസ്വസ്ഥതകൾ കാരണം സുൽത്താൻബത്തേരി എത്താൻ സാധിക്കില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു. സുൽത്താൻബത്തേരിയിലെ ആരാധകരോട് നവ്യ പറഞ്ഞത് സോറി പ്രിയപ്പെട്ടവരെ അപ്രതീക്ഷിതമായ ചില ആരോഗ്യപ്രശ്നങ്ങൾ കാരണം തനിക്ക് ഇന്ന് സുൽത്താൻബത്തേരിയിൽ എത്തിച്ചേരാൻ കഴിയില്ല എന്ന വിവരം താൻ വളരെ വിഷമത്തോടു കൂടി അറിയിക്കുന്നു എന്നാണ്.
ഉടൻതന്നെ താൻ വരുന്ന തീയതി അറിയിക്കുമെന്നും നവ്യ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. തൻ്റെ ആരോഗ്യമൊക്കെ റെഡിയായി കഴിഞ്ഞാൽ ഉടൻതന്നെ സിനിമയുടെ പ്രമോഷനുവേണ്ടി പുറത്തിറങ്ങും എന്നാണ് നവ്യ തീരുമാനിച്ചിരിക്കുന്നത്. ജാനകി ജാനേ എന്ന ചിത്രത്തിൻ്റെ സംവിധായകൻ അനീഷ് ഉപാസനയാണ്. ഈ ചിത്രം ഇപ്പോൾ മികച്ച പ്രേക്ഷക പിന്തുണയോടെ തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ്.
സംവിധായകനായ അനീഷ് ഉപാസന തന്നെയാണ് ഈ ചിത്രത്തിൻ്റെ തിരക്കഥയും. ജാനകി ജാനേ എന്ന സിനിമയുടെ കഥ നടക്കുന്നത് കാറളം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ തുടങ്ങിയ പ്രദേശങ്ങളിൽ ആണ്. ഈ ചിത്രം ഒരു കുടുംബ കഥയെ ആസ്പദമാക്കിയാണ്. സാധാരണക്കാരായ ഭാര്യാഭർത്താക്കന്മാരുടെ ജീവിതത്തിൻ്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതാണ് ഈ സിനിമ. ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി വരുന്നത് സൈജു കുറുപ്പും നവ്യ നായരും ആണ്.
സമൂഹത്തിലെ നമ്മൾ ഓരോരുത്തരുടെയും പ്രതിനിധികൾ ആയിട്ടാണ് ഇതിലെ ജാനകിയും ഉണ്ണി മുകുന്ദനും അഭിനയിക്കുന്നത്. ഈ ചിത്രത്തിൽ നിരവധി പുതുമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. ജോണി ആൻ്റണി, ഷറഫുദ്ദീൻ, കോട്ടയം നസീർ, ജോർജ് കോര, പ്രമോദ് വെളിയനാട്, അനാർക്കലി, ജെയിംസ് ഏല്യ, അഞ്ജലി സത്യനാഥ്, ശൈലജ കൊട്ടാരക്കര, അൻവർ ഷരീഫ്, വിദ്യാവിജയകുമാർ, സതി പ്രേംജി തുടങ്ങിയ നിരവധി താരങ്ങൾ ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്.