ആ മുറിയിലേക്കു കൊണ്ടുപോയി എന്നെ അയാൾ ഒരുപാട് കരയിപ്പിച്ചു – പക്ഷെ പ്രതികാരം ചെയ്തത് തുറന്നു പറഞ്ഞു നൈല ഉഷ

2013 പ്രദർശനത്തിനെത്തിയ സലീം അഹമ്മദ് സംവിധാനം ചെയ്ത മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ‘കുഞ്ഞനന്തന്റെ കട’ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ലഭിച്ച താര സുന്ദരിയാണ് നൈല ഉഷ. പിന്നീട് മലയാളത്തിൽ തന്നെ നായികയായും സഹനടിയായും അവതാരികയായും എല്ലാം നൈല ഉഷ തിളങ്ങി നിന്നു. തിരുവനന്തപുരം സ്വദേശിനിയായ നൈല ദുബായിലാണ് കുടുംബത്തോടൊപ്പം സ്ഥിരതാമസം ആക്കിയിരിക്കുന്നത്.വിവാഹശേഷം ദുബായിൽ സെറ്റിലായി റേഡിയോ ജോക്കിയായി ജോലിചെയ്യുന്ന സമയത്താണ് കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിൽ നടിക്ക് അവസരം ലഭിച്ചത്.

പിന്നീട് ഫയർമാൻ, പുണ്യാളൻ അഗർബത്തീസ്, ഗ്യാങ്സ്റ്റർ, ലൂസിഫർ, പൊറിഞ്ചു മറിയം ജോസ്, പാപ്പൻ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ മലയാളത്തിലെ സൂപ്പർ താരങ്ങളോടൊപ്പമെല്ലാം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ നൈല ഉഷയ്ക്കു സാധിച്ചു. തന്റെ കറിയറിന്റെ തുടക്കത്തിൽ മാനസികമായി തന്നെ അലട്ടിയ ചില സംഭവത്തെക്കുറിച്ച് ഇതിനു മുൻപ് നൈല തുറന്നു പറഞ്ഞിരുന്നു. പിന്നീട് അതിനെതിരായി താൻ നടത്തിയ മധുര പ്രതികാരത്തെക്കുറിച്ചും താരം വെളിപ്പെടുത്തിയിരുന്നു.

നാട്ടിലേക്ക് പോകുന്ന കാര്യം മുൻകൂട്ടി അറിയിക്കാതെ ഇരുന്നതിനാൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ചാനലിൽ ഒരു എപ്പിസോഡ് തനിക്ക് അറ്റൻഡ് ചെയ്യാൻ സാധിച്ചിരുന്നില്ല എന്നും പിന്നീട് നാട്ടിൽ നിന്നും തിരിച്ചു വന്നു കഴിഞ്ഞപ്പോൾ പുതിയ എപ്പിസോഡ് അറ്റൻഡ് ചെയ്യാൻ വേണ്ടി ആ ചാനലിൽ ചെന്നപ്പോൾ അവിടെ ചാനലിന്റെ ഹെഡ് ഉണ്ടായിരുന്നുവെന്നും അയാൾ തന്നെ വലിയൊരു മുറിയിലേക്ക് വിളിച്ച് അവിടെ ഒരുപാട് ആളുകളുടെ മുന്നിൽ വച്ച് ചറപറ എന്ന് ചീത്ത വിളിക്കുകയും ചെയ്തിരുന്നുവെന്ന് നടി പറഞ്ഞിരുന്നു. അപ്പോൾ താൻ അവിടെ നിന്നും കരഞ്ഞു പോയി എന്നും താരം കൂട്ടിച്ചേർത്തു.

പിന്നീടൊരിക്കൽ അദ്ദേഹം തന്നോട് ഒരു ഷോ ചെയ്യാമോ എന്ന് ചോദിച്ച് അദ്ദേഹത്തിന്റെ ചാനലിലേക്ക് ക്ഷണിച്ചിരുന്നു എന്നും എന്നാൽ ആ ഓഫർ നിരസിച്ചാണ് താൻ മധുര പ്രതികാരം ചെയ്തത് എന്നും നൈല പറഞ്ഞു.ദേവാസുരം സിനിമയിൽ രേവതി പറഞ്ഞതുപോലെ തന്റെ ഉള്ളിലുമുണ്ട് ചെറിയ ചില ആഗ്രഹിക്കുന്ന ഒരു മനസ്സ് എന്നായിരുന്നു താരം പറഞ്ഞത്. വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ് നൈല. ഭർത്താവ് റോണയും മകനും അർണവും ഒന്നിച്ച് ദുബായിലാണ് താരം സ്ഥിരമായി താമസിക്കുന്നത്. സോഷ്യൽ മീഡിയയിലും സജീവമാണ് നൈല. തന്റെ പുത്തൻ വീഡിയോകളും ഫോട്ടോഷൂട്ട് ചിത്രങ്ങളുമെല്ലാം താരം ആരാധകരുമായി എപ്പോഴും പങ്കുവെക്കാറുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply