ആനയാണെന്ന് കരുതി അലറിവിളിച്ചു – തോട്ടികൊണ്ട് തൊട്ടത് പാപ്പാൻ ആയിരുന്നു! നടി മോക്ഷയുടെ രസകരമായ വീഡിയോ വൈറൽ

മലയാളികൾക്കെല്ലാം സുപരിചിതമായ താരമാണ് മോക്ഷ. കള്ളനും ഭഗവതിയും എന്ന മലയാള സിനിമയിലൂടെയാണ് മോക്ഷ മലയാളികളുടെ പ്രിയതാരമായി മാറിയത്. നടി ചോറ്റാനിക്കര അമ്പലത്തിൽ ദർശനം നടത്താൻ വന്നപ്പോൾ അവിടെ വെച്ചുണ്ടായ സംഭവവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ആനകളെ എല്ലാവർക്കും ഇഷ്ടമാണ്.

ചോറ്റാനിക്കര അമ്പലത്തിൽ ദർശനം കഴിഞ്ഞ് പുറത്തിറങ്ങിയ നടി അമ്പല നടയിൽ ആനയെ കണ്ടപ്പോൾ അടുത്തുനിന്ന് തനിക്കൊരു ഫോട്ടോ എടുക്കണമെന്ന് ആഗ്രഹം പറഞ്ഞു. നടിക്ക് ചെറിയ ഒരു ഭയങ്കരണം കുറച്ചു മാറി നിന്നായിരുന്നു ഫോട്ടോ എടുത്തത്. ആ സമയത്ത് നടിയെ ആരോ തോണ്ടി. പെട്ടെന്ന് പേടിച്ച് വിറച്ചു പോയി മോക്ഷ. മോക്ഷ കരുതിയത് അത് ആനയായിരുന്നു എന്നാണ്. അതുകൊണ്ടാണ് പേടിച്ചു പോയത്. അത് പാപ്പാൻ ആയിരുന്നു തോട്ടിവെച്ച് നടിയെ തോണ്ടിയത്.

കാരണം ആനയുടെ അടുത്ത് വന്ന് ഫോട്ടോ എടുത്തോളൂ എന്ന് പറയാൻ വേണ്ടിയായിരുന്നു തോണ്ടി വിളിച്ചത്. മോക്ഷ ആനയുടെ അടുത്തേക്ക് പോവുകയും ഫോട്ടോയ്ക്ക് ഒക്കെ പോസ് ചെയ്യുകയും ചെയ്തു. ആനയെ തൊട്ടും തലോടുകയും ഒക്കെ ചെയ്തുകൊണ്ട് നടി ആനയോടുള്ള പേടി മാറ്റുകയും ചെയ്തു. മോക്ഷ ഒരു ബംഗാളി നടിയാണ്. കർമ എന്ന റിങ്കോ ബാനർജി സംവിധാനം ചെയ്ത ബംഗാളി സിനിമയിലൂടെ ആയിരുന്നു താരം ശ്രദ്ധേയമായി മാറിയത്.

പിന്നീട് തമിഴിലും തെലുങ്കിലും മലയാള സിനിമകളിലും തൻ്റെ അഭിനയ മികവ് കാഴ്ചവയ്ക്കുകയും ചെയ്തു. നടിയുടെ യഥാർത്ഥ പേര് പ്രീത സെൻ ഗുപ്ത എന്നാണ്. നടി തെന്നിന്ത്യൻ സിനിമകളിൽ അഭിനയിക്കുവാൻ തുടങ്ങിയതോടെയാണ് യഥാർത്ഥ പേര് മാറ്റിക്കൊണ്ട് മോക്ഷ എന്ന പേര് സ്വീകരിച്ചത്. അമ്പലത്തിന് ചുറ്റും കൂടിയ ആളുകൾ മോക്ഷയുടെ ഫോട്ടോസും വീഡിയോസും ഒക്കെ പകർത്തുകയായിരുന്നു. അവർക്കൊക്കെ ചിരിച്ചുകൊണ്ട് ഫോട്ടോ എടുക്കുവാൻ നിന്നു കൊടുത്തു മോക്ഷ.

ആനയെ എല്ലാവർക്കും ഇഷ്ടമാണെങ്കിലും അടുത്ത് പോയി ഫോട്ടോ എടുക്കാനോ അല്ലെങ്കിൽ തൊടുവാനോ ധൈര്യം ഉണ്ടാകണമെന്നില്ല. ദൂരത്തു നിന്നും കാണാനാണ് പലരും താല്പര്യപ്പെടുത്തുക. അടുത്തേക്ക് പോയി കഴിഞ്ഞാൽ ആന ഉപദ്രവിക്കുകയോ മറ്റോ ചെയ്താലോ എന്ന് പേടിച്ചുകൊണ്ടാണ് വിട്ടുനിൽക്കുന്നത്. മലയാള സിനിമയായ കള്ളനും ഭഗവതിയും എന്ന മോക്ഷയുടെ സിനിമ റിലീസ് ആയതിനുശേഷം ചോറ്റാനിക്കര ക്ഷേത്രത്തിൽ ദർശനത്തിനായി വന്നതായിരുന്നു നടി.

നടി ആനയുടെ അടുത്ത് നിൽക്കുകയും ഫോട്ടോയ്ക്ക് വേണ്ടിയൊക്കെ ചിരിച്ചുകൊണ്ട് നിൽക്കുകയും ചെയ്തിരുന്നു അതിനുശേഷം ക്ഷേത്രത്തിൽ നിന്നും തിരിച്ചു പോകുന്ന സമയത്ത് അവിടെയുണ്ടായിരുന്ന ആരാധകർക്കൊപ്പം ഫോട്ടോയെടുക്കാനും സമ്മതിച്ചു നടി.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply