മലയാളത്തിലെ അനാർക്കലി എന്ന സിനിമയിലെ ഡോക്ടർ ഷെറിൻ എന്ന കഥാപാത്രം ചെയ്തുകൊണ്ട് മലയാളികളുടെ ശ്രദ്ധപിടിച്ചു പറ്റിയെ നടിയാണ് മിയ ജോർജ്ജ്. മിയയുടെ ആദ്യമായി അഭിനയിച്ചത് സ്മോൾ ഫാമിലി എന്ന ചിത്രത്തിലായിരുന്നു. പൊതുവെ വിവാഹശേഷം സിനിമയിൽ നിന്നു വിട്ടു നിക്കാറാണ് പല നടിമാരും. എന്നാൽ മിയ അഭിനയരംഗത്ത് സജീവമായിരുന്നു. ഒരു കുഞ്ഞിന് ജന്മം നൽകിയ ശേഷവും മിയ അഭിനയരംഗത് സജീവമാണ്.
ലോകത്തിലെ ഏറ്റവും നല്ല വികാരം പ്രണയമാണ്. ഒരിക്കലെങ്കിലും പ്രണയിക്കാത്തവരായി ലോകത്തിൽ ആരെങ്കിലുമുണ്ടോ എന്ന് സംശയമാണ്. നിഖിൽ മുരളി സംവിധാനം ചെയ്ത് അർജുൻ അശോക്, അനശ്വര രാജൻ, മമിത ബൈജു തുടങ്ങിയവർ അഭിനയിച്ച സിനിമയാണ് പ്രണയവിലാസം. ഈ ചിത്രത്തിൽ ഒരു പ്രധാനപ്പെട്ട വേഷത്തിൽ മിയയും അഭിനയിക്കുന്നുണ്ട്. ഈ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ഇപ്പോൾ. പ്രണയവിലാസം എന്ന ചിത്രത്തിൽ പ്രണയങ്ങളുടെ യാത്രയാണ്.
പഴയകാലത്തെയും ന്യൂജൻ പ്രണയത്തിൻ്റെയും ഒരു യാത്രയാണ്. മിയ പ്രണയവിലാസം എന്ന ചിത്രത്തിൽ അഭിനയിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് തുറന്നു പറയുകയാണ്. ഈ ചിത്രത്തിലൂടെ ചർച്ചചെയ്യപ്പെടുന്നത് വിവാഹ ശേഷം ഒരു പുരുഷന് പ്രണയിക്കാം അതിൽ ഒരു പ്രശ്നവുമില്ല എന്നും ആ സ്ഥാനത്ത് ഒരു സ്ത്രീ വിവാഹശേഷം പ്രണയിക്കുക എന്നത് വലിയ തെറ്റായിട്ടാണ് സമൂഹം കാണുന്നത്. ഈ ഒരു രീതിയിലുള്ള കഥ ഇതുവരെ മിയ കേട്ടിട്ടില്ല.
അതുകൊണ്ടാണ് വ്യത്യസ്ത രീതിയിലുള്ള കഥ കേട്ടപ്പോൾ തനിക്ക് ഒരുപാട് ഇഷ്ടമായി അതിൽ അഭിനയിക്കാൻ തീരുമാനിച്ചതെന്നും മിയ പറഞ്ഞു. പൊതുവെ ഇപ്പോൾ നമ്മുടെ സമൂഹത്തിൽ ഒരു മകനും, അച്ഛനും ഒക്കെ പ്രേമിക്കാം എന്നാൽ ഒരു അമ്മയാണ് പ്രണയിക്കുന്നതെങ്കിൽ അത് ആർക്കും അംഗീകരിക്കാൻ കഴിയാറില്ല. ഈ സിനിമയിലെ ഏറ്റവും എനിക്ക് ഇഷ്ടപ്പെട്ടത് ഈ ഒരു കാര്യമാണെന്നാണ് മിയ പറഞ്ഞു.
യഥാർത്ഥ ജീവിതത്തിൽ മാത്രമല്ല സിനിമയിലും ഒരു മകൻ പ്രേമിക്കുന്നു എന്ന് പറയുമ്പോൾ എതിർക്കുകയോ സപ്പോർട്ട് ചെയ്യുകയോ ചെയ്യും. എന്നാൽ ഒരു അമ്മ പ്രണയിക്കുന്ന സിനിമ ഇതുവരെ കണ്ടിട്ടില്ലെന്നും പറഞ്ഞു. അതുകൊണ്ടു തന്നെ അങ്ങനെ ഒരു കഥ നന്നായിരിക്കും ത്തിൽ ഒരു പുതുമ കൂടി ഉണ്ടാകും എന്ന് പ്രണയവിലാസം എന്ന സിനിമയുടെ കഥ കേട്ടപ്പോൾ തനിക്ക് മനസ്സിലായി എന്ന് മിയ പറഞ്ഞു.
കൂടാതെ ഈ ചിത്രത്തിലെ മീര എന്ന തൻ്റെ കഥാപാത്രത്തെ ഒത്തിരി ഇഷ്ടപ്പെട്ടു എന്നും മിയ പറഞ്ഞു. ഇതിലെ കഥാപാത്രം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷവതിയാണ് താൻ എന്നാണ് മിയ പറഞ്ഞത്.