നീണ്ട നാളത്തെ കാത്തിരിപ്പിനു ശേഷം ആ സന്തോഷം ആരാധകരുമായി പങ്കുവെച്ച് നടി മേഘ്ന വിൻസന്റ് ! ആശംസ നേർന്ന് ആരാധകരും

meghna

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മേഘ്ന വിൻസെന്റ്. ചന്ദനമഴയിലെ അമൃതയെ അറിയാത്തവരായി മലയാളികളിൽ ആരും ഉണ്ടാവില്ല. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഒരു സന്തോഷ വാർത്ത പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുകയാണ് നടി. ഒരു വീട് എന്ന താരത്തിന്റെ സ്വപ്നം പൂവണിഞ്ഞിരിക്കുകയാണ് ഇപ്പോൾ. ഒരു മീഡിയ പോലും അറിയാതെയാണ് താരം തന്റെ പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങുകൾ നടത്തിയത്. അമ്മയും സഹോദരനും അടുത്ത കുടുംബാംഗങ്ങളും മാത്രമായിരുന്നു ഈ ചടങ്ങിൽ പങ്കെടുത്തത്.

ഒരുപാട് കാലമായി താൻ ആഗ്രഹിച്ചിരുന്ന ഒരു സ്വപ്നമാണ് പൂവണിയിക്കുന്നത് എന്നാണ് നാടി പറഞ്ഞത്. ഹാപ്പി പറുദീസ എന്ന പേരെഴുതി ഒരു കേക്ക് മുറിച്ചു കൊണ്ടായിരുന്നു താരം ഈ സന്തോഷം ആഘോഷിച്ചത്. മേഘ്നയുടെ സഹോദരനാണ് ചിത്രങ്ങളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. നിരവധി ആരാധകരാണ് താരത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്തെത്തിയത്. എന്നിരുന്നാലും ഇതിനെപ്പറ്റി ഒരക്ഷരം പോലും മേഘന പറയാതിരുന്നത് എന്തുകൊണ്ടാണ് എന്നാണ് ആരാധകരുടെ ചോദ്യം.

താൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ തന്റെ വീടാണ് ഇത് എന്ന് താരം പറയുന്നുണ്ടായിരുന്നു. എവിടെയാണ് പുതിയ വീട് എന്നും ആരാധകർ ചോദിക്കുന്നുണ്ട്. വീടിനെ കുറിച്ചുള്ള കൂടുതൽ വിവരണങ്ങൾ പിന്നീട് പങ്കുവെക്കും എന്നാണ് റിപ്പോർട്ട്. ചന്ദനമഴ എന്ന ഏഷ്യാനെറ്റ് സംരക്ഷണം ചെയ്ത സീരിയലിലൂടെയായിരുന്നു മേഘ്നയെ മലയാളി പ്രേക്ഷകരെ നെഞ്ചിലേറ്റിയത്. ശേഷം മറ്റു പല സീരിയലുകളിലും താരം അഭിനയിച്ചിരുന്നു. തന്റെ വിവാഹ ജീവിതം പരാജിതമായ കാര്യങ്ങളും താരം ഇതിനു മുൻപേ തുറന്നു പറഞ്ഞിട്ടുണ്ട്. പ്രതിസന്ധികൾ നിറഞ്ഞ തന്റെ ജീവിതത്തിൽ ഒരു വലിയ സന്തോഷം വന്നിരിക്കുകയാണ് എന്നാണ് പുതിയ വീടിനെ കുറിച്ച് താരം പറഞ്ഞത്.

സ്വാമിയേ ശരണമയ്യപ്പാ എന്ന മലയാളം സീരിയലിലൂടെയാണ് മേഘ്‌ന ടെലിവിഷനിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മോഹക്കടൽ, ഇന്ദിര, ഓട്ടോഗ്രാഫ് തുടങ്ങിയ സീരിയലുകളിൽ ഒരു സഹ കഥാപാത്രമായി താരം പ്രത്യക്ഷപ്പെട്ടു. മലയാള സിനിമയായ പറങ്കിമലയിൽ ശ്രീദേവിയായും തമിഴ് ചിത്രമായ കായലിൽ മേഘ്‌നയായും അഭിനയിച്ചു. വിജയ് ടിവിയിൽ സംപ്രേഷണം ചെയ്ത തമിഴ് ടിവി സീരിയലായ ദൈവം തന്ത വീട് എന്നതിൽ സീതാ റാം ചക്രവർത്തി എന്ന പ്രധാന സ്ത്രീ കഥാപാത്രത്തെ നടി അവതരിപ്പിച്ചു. 992 എപ്പിസോഡുകളിൽ അവസാനിച്ച ജനപ്രിയ തമിഴ് സീരിയലുകളിൽ ഒന്നായിരുന്നു ഇത്.

പിന്നീടാണ് 2014 ഫെബ്രുവരിയിൽ ഏഷ്യാനെറ്റിലെ ചന്ദനമഴ എന്ന മലയാളം സീരിയലിൽ അമൃതയുടെ പ്രധാന വേഷം ചെയ്തു തുടങ്ങിയത്. വിവാഹശേഷം 2017 മെയ് മാസത്തിൽ താരം സീരിയലിൽ നിന്ന് വിട്ടുനിന്നു. മുകളിൽ പറഞ്ഞ രണ്ട് സീരിയലുകളും സാത്ത് നിഭാന സാതിയ എന്ന ഹിന്ദി സീരിയലിന്റെ റീമേക്കുകളായിരുന്നു. എടിഎംഎയുടെ മാമാങ്കം എന്ന സീരിയലിലും താരം ഒരു പ്രധാന വേഷം ചെയ്തു. പിന്നീട് പൊൻമകൾ വന്താൽ എന്ന തമിഴ് സീരിയലിലും മിസിസ് ഹിറ്റ്‌ലർ എന്ന മലയാളം ഷോയിലും മേഘ്ന പ്രധാന വേഷങ്ങൾ ചെയ്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply