അമ്മയെ സംരക്ഷിക്കാൻ ഒടുവിൽ മകൾ തന്നെ വീഡിയോയുമായി ആരാധകർക്ക് മുന്നിൽ -അമ്മയുടെ സങ്കടം തുറന്നു പറഞ്ഞു മകൾ

തമിഴ് ചിത്രങ്ങളിൽ ബാലനടിയായിട്ടായിരുന്നു മീന സിനിമാരംഗത്തേക്ക് കടന്നുവന്നത്. തമിഴ് മാത്രമല്ല മറ്റ് ഭാഷകളിലും മീന തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മീന തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ തിളങ്ങുന്ന നടിയാണ്. 40 വർഷമായി മീന സിനിമ ഇൻഡസ്ട്രിയൽ വന്നിട്ട്. മീനയുടെ ഭർത്താവ് മരിച്ചിട്ട് കുറച്ചു നാളുകൾ ആയെ ഉള്ളൂ. ഭർത്താവ് മരിച്ച ഉടനെ തന്നെ നടി മീനയുടെ വിവാഹത്തെക്കുറിച്ച് റൂമറുകൾ വരുന്നുണ്ട്.

മീനയുടെ ഭർത്താവായിരുന്ന വിദ്യാസാഗർ മരിച്ചത് ജൂൺ 2022 ആയിരുന്നു. അതിനുശേഷം ആയിരുന്നു മീന വീണ്ടും വിവാഹിതയാകുന്നു എന്നുള്ള വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്.
എന്നാൽ തമിഴ് നടൻ ബയിൽവാൻ രംഗനാഥൻ മീനയുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ്. തമിഴ് സിനിമ നടനായ ധനുഷും ഭാര്യ ഐശ്വര്യയും വേർപിരിഞ്ഞു ജീവിക്കുകയാണ് ഇപ്പോൾ.

അദ്ദേഹം പറയുന്നത് നടൻ ധനുഷും മീനയും തമ്മിൽ വരുന്ന ജൂലൈ മാസത്തിൽ വിവാഹം കഴിക്കാൻ സാധ്യതയുണ്ട് എന്നാണ്. രംഗനാഥൻ്റെ പല വെളിപ്പെടുത്തലുകളും വിവാദങ്ങൾ ആകാറുണ്ട്. മീനയ്ക്ക് ഒരു മകളാണ്. പേര് നൈനിക എന്നാണ്. മീനയുടെ മകൾ നൈനിക തൻ്റെ അമ്മയെ കുറിച്ച് പറയുന്ന ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. നൈനിക വിജയ് അഭിനയിച്ച തെറി എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ടായിരുന്നു.

എന്നാൽ ഇപ്പോൾ സിനിമയിൽ നിന്നും വിട്ടുനിന്നുകൊണ്ട് പഠനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തി കൊണ്ടിരിക്കുകയാണ്. അമ്മയായ മീനക്കെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന പല വാർത്തകൾക്കും എതിരെ ഒരു വീഡിയോയിലൂടെ പ്രതികരിച്ചിരിക്കുകയാണ് മകൾ നൈനിക. നൈനിക തൻ്റെ അമ്മയായ മീനയെ കുറിച്ച് പറയുന്നത് നടി എന്ന നിലയിലും എന്ന നിലയിലും ഞാൻ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു എന്നാണ്.

എന്നെ നന്നായി നോക്കുന്നുണ്ടെന്നും അച്ഛൻ്റെ മരണശേഷം തൻ്റെ അമ്മ വലിയ വിഷമത്തിലാണ്. അതുകൊണ്ടുതന്നെ ഇന്നുമുതൽ ഞാൻ അമ്മയെ പരിപാലിക്കും എന്നാണ് പറഞ്ഞത്. പല ചാനലുകളിലും അമ്മയെക്കുറിച്ച് മോശം വാർത്തകൾ വരുന്നുണ്ട് ഇത്തരം വാർത്തകൾ എഴുതുന്നവരോട് ഇതിൽ നിന്നും പിന്മാറണമെന്നും നൈനിക അഭ്യർത്ഥിക്കുന്നുണ്ട്. കാരണം ഇത്തരം വാർത്തകൾ തൻ്റെ അമ്മയെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട് എന്നും നൈനിക പറഞ്ഞു.

ഇവരുടെ ആരാധകർ പറയുന്നത് തൻ്റെ അമ്മയ്ക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരിക്കുവാൻ വേണ്ടി നൈനിക ചെയ്ത വീഡിയോ നല്ല കാര്യമായി എന്നാണ്. മീനയും ഇത്തരം വാർത്തകൾക്കെതിരെ പ്രതികരിച്ചിരുന്നു. തൻ്റെ ഭർത്താവ് തന്നെ വിട്ടു പോയെന്ന് ഇതുവരെ വിശ്വസിക്കാൻ കഴിയില്ല എന്നും അതിനിടയിൽ ഇത്തരം വാർത്തകൾ പ്രചരിപ്പിച്ചുകൊണ്ട് തന്നെ എന്തിനാണ് ഇങ്ങനെ വേദനിപ്പിക്കുന്നത് എന്നും മീന പറഞ്ഞിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply