ഭർത്താവിന്റെ ആ കാര്യത്തിലെ നൈപുണ്യം അനുഭവിച്ചു അറിഞ്ഞു എന്ന് മഞ്ജിമ ! അടിപൊളി എന്ന് ആരാധകർ

ബാലതാരമായി സിനിമയിലേക്ക് വന്ന് പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ നടിയാണ് മഞ്ജിമാ മോഹൻ. മലയാളം സിനിമ ഇൻഡസ്ട്രിയിലും തമിഴ് സിനിമ ഇൻഡസ്ട്രിയിലും മഞ്ജിമ കഴിവു തെളിയിച്ചിട്ടുണ്ട്. മലയാള സിനിമയായ മധുരനൊമ്പരക്കാറ്റ് എന്ന ചിത്രത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിരുന്നു. ഈ ചിത്രത്തിനു ശേഷം മഞ്ജിമ അഭിനയരംഗത്ത് നിന്നും മാറി നിന്നിരുന്നു. ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ 2015 ൽ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ച് വന്നു.

മിഖായേൽ എന്ന ചിത്രത്തിലും നിവിൻ പോളിയോടൊപ്പം പ്രധാന കഥാപാത്രം ചെയ്തിട്ടുണ്ട് മഞ്ജിമ. മഞ്ജുമിയുടേത് പ്രേമവിവാഹമായിരുന്നു. നടനായ ഗൗതം കാർത്തിക് ആണ് മഞ്ജിമയെ വിവാഹം ചെയ്തത്. ദേവരട്ടം എന്ന 2019 ൽ ഇറങ്ങിയ ചിത്രത്തിൽ ഇവർ ഒരുമിച്ചാണ് ജോഡിയായി അഭിനയിച്ചത്. സമൂഹ മാധ്യമങ്ങളിൽ മഞ്ജിമയും ഗൗതമും പ്രേമത്തിലാണെന്ന് വാർത്ത വന്നപ്പോൾ മഞ്ജിമ ആദ്യം എതിർത്തിരുന്നു. ഇവർ രണ്ടുപേരും തങ്ങളുടെ ഇഷ്ടങ്ങൾ വീട്ടുകാരെ അറിയിക്കുകയും അവർ വിവാഹത്തിന് സമ്മതിക്കുകയും ചെയ്തു.

ചെന്നൈയിൽ വച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. മഞ്ജിമ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇവരുടെ വിവാഹ ഫോട്ടോകൾ വൈറലായിരുന്നു. ഫോട്ടോകൾക്ക് ആശംസകളും അഭിനന്ദനങ്ങളും കൂടാതെ പലതരത്തിലുള്ള മോശം കമൻ്റുകളും വന്നിരുന്നു. വിവാഹ ചിത്രത്തിൻ്റെ പേരിൽ ധാരാളം ബോഡി ഷെയിമിങ് തനിക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ അത്തരം കമൻ്റുകൾ ഞാൻ ഒരിക്കലും മൈൻഡ് ചെയ്യാറില്ല. കൂടാതെ ജോലിയുടെ ഭാഗമായി മാത്രമേ താൻ തടി കുറക്കൂ എന്നും പറഞ്ഞു.

ഇപ്പോൾ ചർച്ചയായി കൊണ്ടിരിക്കുന്നത് ഭർത്താവ് ഗൗതം കാർത്തിക് അടുക്കളയിൽ കയറി പാചകം ചെയ്തു എന്ന വാർത്തയാണ്. നടിയുടെ ഭർത്താവ് അടുക്കളയിൽ കയറിയതിൻ്റെ അനന്തരഫലം എന്ന ക്യാപ്ഷനോടുകൂടിയാണ് ഇൻസ്റ്റാഗ്രാമിലൂടെ പാചകത്തിൻ്റെ ഫോട്ടോ പോസ്റ്റ്‌ ചെയ്‍തത്. ഗൗതം ഉണ്ടാക്കിയത് വ്യത്യസ്തമായ ഒരു ഫുഡ് ഒന്നുമല്ല എളുപ്പം കഴിയുന്ന ബുൾസൈയും ബ്രെഡ് ടോസ്റ്റുമാണ്. ഗൗതം തന്നെ നന്നായി കെയർ ചെയ്യുമെന്നും അസുഖമൊക്കെ വന്ന സമയത്ത് കൂടെ നിന്ന് സപ്പോർട്ട് ചെയ്‌തിട്ടുമുണ്ട്.

ഇവരുടെ ജീവിതത്തിലെ വിശേഷങ്ങളൊക്കെ തന്നെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ മഞ്ജിമ അറിയിക്കാറുണ്ട്. കളിയൂഞ്ഞാൽ എന്ന മലയാള ചിത്രത്തിൽ ബാലതാരം ആയിട്ടാണ് മഞ്ജിമ അഭിനയരംഗത്തേക്ക് വന്നത്. ഛായാഗ്രാഹകൻ വിപിൻ മോഹൻ്റെയും നർത്തകിയായ ഗിരിജയുടെയും മകളാണ് മഞ്ജിമ. തമിഴ് നടൻ കാർത്തിക്കിൻ്റെ മകനാണ് ഗൗതം കാർത്തിക്. മഞ്ജിമയും ഗൗതവും തമ്മിൽ പ്രണയത്തിലായിട്ട് മൂന്നുവർഷം കഴിഞ്ഞതിനുശേഷം ആണ് വിവാഹം ചെയ്തത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply