ചിത്ര ചേച്ചി എന്തോ വലിയ തെറ്റ് ചെയ്ത രീതിയിലാണ് വിമർശനങ്ങൾ ഉയരുന്നത് – അവനവന്റെ വിശ്വാസങ്ങൾ മുറുകെ പിടിക്കാൻ ഇവിടെ ആരുടെയും ഓശാന ആവിശ്യമില്ല എന്ന് വിമർശനം

അയോധ്യ പ്രതിഷ്ഠാദിനവുമായി ബന്ധപ്പെട്ടുകൊണ്ട് മലയാളത്തിലെ വാനമ്പാടി കെ എസ് ചിത്രയുടെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുകയാണ്. പലതരത്തിലുള്ള വിമർശനങ്ങളും ആണ് ചിത്രയ്ക്ക് ഈ വീഡിയോയിലൂടെ ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത്. ചിത്രയുടെ വാക്കുകളെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്ത് വന്നിട്ടുണ്ട്. ഈ വീഡിയോയ്ക്ക് എതിരെ ഉയർന്ന വിമർശനത്തിനെതിരെ ചിത്രയെ പിന്തുണച്ചുകൊണ്ട് നടി കൃഷ്ണപ്രഭ രംഗത്തെത്തിയിരിക്കുന്നു.

കൃഷ്ണപ്രഭയുടെ വാക്കുകളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. നമ്മുടെ രാജ്യത്ത് എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട് എന്നാണ് കൃഷ്ണപ്രിയ പറഞ്ഞത്. അത് ചിത്ര ചേച്ചിക്കും കൂടി ബാധകമാണെന്ന് എല്ലാവരും ഓർക്കുന്നത് നല്ലതാണെന്നും. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന ഗായികയാണ് ചിത്ര ചേച്ചി. ചിത്ര ചേച്ചി വിശ്വസിക്കുന്ന മതത്തിനെ കുറിച്ച് അഭിപ്രായം പറയുവാനുള്ള അവകാശം അവർക്ക് ഇല്ലേ എന്നും കൃഷ്ണപ്രഭ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.

കൃഷ്ണപ്രഭ തൻ്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരിക്കുന്നത് ചിത്ര ചേച്ചി എന്ത് തെറ്റാണ് ചെയ്തതെന്ന് ആലോചിച്ചിട്ട് മനസ്സിലാകുന്നില്ല. ചിത്ര ചേച്ചി ഒരു ഈശ്വര വിശ്വാസിയാണെന്ന് എല്ലാവർക്കും അറിയുന്ന സത്യമാണ്. എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട് ഗായിക ചിത്ര. അതുകൊണ്ടുതന്നെ അവർ വിശ്വസിക്കുന്ന മതത്തിനെ കുറിച്ച് അഭിപ്രായം പറയുവാനുള്ള സ്വാതന്ത്ര്യം ഇല്ലേ ഈ രാജ്യത്ത്. നമ്മുടെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു ക്ഷേത്രവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഒരു വീഡിയോ ചെയ്തതിൻ്റെ പേരിൽ ചിത്ര ചേച്ചിയെ ഇത്രയും മോശമായ തരത്തിൽ വിമർശിക്കുന്നത് ഒരിക്കലും അംഗീകരിക്കുവാൻ സാധിക്കുന്നതല്ല.

വിമർശിക്കാം അതിന് നിങ്ങൾക്ക് അവകാശവും ഉണ്ട് എന്നാൽ അഭിപ്രായസ്വാതന്ത്ര്യം എല്ലാവർക്കും ഈ രാജ്യത്ത് ഉണ്ടെന്നത് ഓർക്കുക. അത് ചിത്ര ചേച്ചിക്ക് കൂടി ബാധകമാണെന്നും. എന്തോ വലിയ തെറ്റ് ചെയ്തതു പോലെയാണ് ചിത്ര ചേച്ചിയെ ആക്രമിക്കുന്നത്. എന്തെങ്കിലും ഒന്ന് കിട്ടിയാൽ പിന്നെ എൻ്റെ പൊന്നോ. വളരെ മോശമായ രീതിയിലുള്ള വാക്കുകൾ ഉപയോഗിച്ച് ചിത്ര ചേച്ചിക്കെതിരായി ചില പോസ്റ്റുകൾ ഈ വിഷയവുമായി ബന്ധപ്പെട്ടു കണ്ടതുകൊണ്ടാണ് താൻ ഇതിനെതിരെ പ്രതികരിക്കുന്നത്. ഈ വിഷയത്തിൽ ചിത്ര ചേച്ചിക്ക് ഒപ്പമാണ് താൻ. അന്നും ഇന്നും എന്നും ഇഷ്ടം എന്നാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply