തന്റെ പുതിയ പ്രണയം വെളിപ്പെടുത്തി നടി ഖുശ്ബു ! ഇയാളെ കണ്ടാൽ പ്രണയിക്കാതിരിക്കാൻ കഴിയില്ലെന്ന് താരം

khushbu and aravindh swamy

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. തമിഴ്, മലയാളം, തെലുങ്ക് തുടങ്ങിയ തെന്നിന്ത്യയിലെ നിരവധി ഭാഷകളിൽ താരം അഭിനയിച്ചു. അതുകൊണ്ടുതന്നെ നിരവധി ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചു. സിനിമ കൂടാതെ സീരിയലിലും മിനി സ്ക്രീൻ പാടുകളിലും എല്ലാം സജീവമാണ് താരം. അഭിനയത്തിൽ നിന്നും മാറി രാഷ്ട്രീയത്തിലും സജീവമായി തുടരുകയാണ് താരം. വാരിസ് എന്ന വിജയ് നായകനായ ചിത്രമായിരുന്നു ഖുശ്ബുവിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

എന്നാൽ വാരിസ് എന്ന ചിത്രത്തിൽ ഖുശ്ബു അഭിനയിച്ചിരുന്ന ഭാഗം സമയ ദൈർഗ്യത്തിന്റെത്തിന്റെ പ്രശ്നം വന്നപ്പോൾ വെട്ടി മാറ്റിയിരുന്നു. ഇനിയും ഒട്ടേറെ ചിത്രങ്ങൾ ഖുശിബുവിന്റേതായി റിലീസിന് എത്താൻ ഉണ്ട്. അഭിനയ ജീവിതത്തിനിടയിലും രാഷ്ട്രീയ പ്രവർത്തനത്തിനിടയിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ് താരം. ഇപ്പോഴിതാ താരം ഈയിടെ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ഒന്നാണ് ശ്രദ്ധ നേടുന്നത്. പ്രിയപ്പെട്ട നടൻ അരവിന്ദ് സ്വാമിക്കൊപ്പമുള്ള ചിത്രങ്ങളാണ് ഖുശ്ബു സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുന്നിൽ പങ്കുവെച്ചത്.

” ഇദ്ദേഹവുമായി പ്രണയത്തിൽ ആവാതിരിക്കുന്നത് എങ്ങനെ? എന്റെ സ്വപ്നം” എന്ന വാക്കുകൾ ആയിരുന്നു ചിത്രങ്ങൾക്ക് താഴെ ഖുശ്ബു അടിക്കുറിപ്പായി കുറിച്ചത്. ചിത്രങ്ങളോടൊപ്പം തന്നെ താരത്തിന്റെ ഈ വാക്കുകളും ഇതിനോടകം ജനശ്രദ്ധ നേടിയിരിക്കുകയാണ്. ഞൊടി ഇടയിലാണ് ചിത്രങ്ങളും ഈ വാക്കുകളും സോഷ്യൽ മീഡിയയിൽ വൈറലായത്. അതുകൊണ്ടുതന്നെ നിരവധി കമന്റുകളും ലൈക്കുകളുമായി ആരാധകരും രംഗത്തെത്തി. ഖുശ്ബു ഒരു ചലച്ചിത്ര നിർമ്മാതാവും ടെലിവിഷൻ അവതാരകയും കൂടിയാണ്.

തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ സിനിമകൾക്ക് പുറമെ പ്രധാനമായും തമിഴിലെ കൃതികൾക്ക് അവർ അറിയപ്പെടുന്നു. മൂന്ന് തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ, ഒരു കേരള സംസ്ഥാന ചലച്ചിത്ര പ്രത്യേക പരാമർശം, തമിഴ്‌നാട് സർക്കാരിന്റെ ഒരു കലൈമാമണി എന്നിവ അവർ നേടിയിട്ടുണ്ട്. ദ ബേണിംഗ് ട്രെയിൻ (1980) എന്ന ഹിന്ദി ചിത്രത്തിലെ “തേരി ഹേ സമീൻ തേരാ ആസ്മാൻ” എന്ന ഗാനത്തിൽ ബാലതാരമായാണ് ഖുശ്ബു തന്റെ കരിയർ ആരംഭിച്ചത്. 1980 നും 1985 നും ഇടയിൽ നസീബ്, ലാവാരിസ്, കാലിയ, ദർദ് കാ റിഷ്ത, ബെമിസൽ എന്നീ ഹിന്ദി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply