ഗ്ളാമറസ് ലുക്കിൽ സ്വിമ്മിങ്സ്യൂട്ടിൽ പൂളിൽ കീർത്തി – നീന്തിത്തുടിക്കുന്ന ഫോട്ടോകൾ വൈറലായി: തായ്‌ലാന്റിൽ അവധി ആഘോഷിച്ചു താരം !

keerthi suresh on vacation

ഗീതാഞ്ജലി എന്ന മലയാള ചിത്രത്തിലൂടെ നായികയായി വന്നുകൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ നടിയാണ് കീർത്തി സുരേഷ്. തായ്‌ലൻഡിലെ ഓഫ് ദി ബീറ്റൺ ട്രാവൽ ലൊക്കേഷനിൽ നിന്നുള്ള കീർത്തി സുരേഷിൻ്റെ ഫോട്ടോസ് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. കീർത്തി സുരേഷ് തൻ്റെ അവധിക്കാലം ആഘോഷിക്കുവാൻ വേണ്ടി തായ്‌ലാൻഡിലേക്ക് പോയതാണ്.

അവിടെയുള്ള ബീച്ചിലും അതേപോലെതന്നെ സ്വിമ്മിങ് പൂളിലും ഒക്കെ സ്വിമ്മിങ് സ്യൂട്ട് ധരിച്ചുകൊണ്ടുള്ള ചിത്രങ്ങൾ നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതേ തുടർന്ന് ആരാധകർ നടിക്കെതിരെ അനുകൂലമായും പ്രതികൂലമായും ഉള്ള കമൻ്റുകളാണ് ഇട്ടിട്ടുള്ളത്. നടി ബീച്ചിൽ കുളിച്ചുകൊണ്ട് സൂര്യാസ്തമനം ആസ്വദിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. കോസാമുയി എന്ന ഒറ്റപ്പെട്ട ഒരു ദ്വീപിലാണ് നടി അവധി ആഘോഷിക്കാൻ പോയത്.

ഏകദേശം ഒരാഴ്ചയോളം തന്നെ അവിടെ ചിലവഴിച്ചു. കീർത്തിയുടെ ഡ്രസ്സിംഗ് രീതി കണ്ട് പ്രേക്ഷകരാകെ ഞെട്ടിയിരിക്കുകയാണ്. ബിക്കിനിയിലുള്ള നടിയുടെ ഫോട്ടോ ആരാധകർക്ക് ഒരു അത്ഭുതമായിരുന്നു. ഇത്തരത്തിലുള്ള ഡ്രസ്സ് ഇട്ടു കൊണ്ടുള്ള കീർത്തിയെ ഒരിക്കലും ആരാധകർ പ്രതീക്ഷിച്ചിരുന്നില്ല എന്നും പറയുന്നുണ്ട്. എന്നാൽ ചിലരൊക്കെ നടിക്ക് ആശംസയും നൽകിയിട്ടുണ്ട്. ബാലതാരം ആയിട്ടായിരുന്നു സിനിമ ഇൻഡസ്ട്രിയിലേക്കുള്ള കീർത്തിയുടെ കടന്നുവരവ്.

മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷകളിലും കീർത്തി അഭിനയിക്കുന്നുണ്ട്. ആദ്യകാലത്തൊന്നും കീർത്തി ഗ്ലാമർ വേഷങ്ങൾ ചെയ്തിരുന്നില്ല എന്നാൽ പിന്നീട് ഇത്തരത്തിലുള്ള വേഷങ്ങൾ ചെയ്യുന്നുണ്ട്. എസ്ഐഐ എംഎ, മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം, നാഷണൽ അവാർഡുകൾ ഒക്കെ താരത്തിന് ലഭിച്ചിട്ടുണ്ട്. സിനിമയിൽ മാത്രമല്ല ഫാഷൻ രംഗത്തും താരം ഒട്ടും പിന്നിൽ അല്ല. നിർമ്മാതാവ് സുരേഷ് കുമാറിൻ്റെയും നടി മേനകയുടെയും മകളാണ് കീർത്തി സുരേഷ്.

ഫാഷൻ ഡിസൈനിങ് പഠിച്ചു കൊണ്ട് തന്നെ ഫാഷൻ രംഗത്ത് ഏറ്റവും ട്രെൻഡിങ് ആയി നിൽക്കുന്ന ഒരാളാണ് കീർത്തി.വേതാളം എന്ന സിനിമയിൽ അജിത് കുമാറും ലക്ഷ്മി മേനോനും പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിച്ച ചിത്രത്തിൻ്റെ തെലുങ്ക് റീമേക്കായ ഭോലാ ശങ്കർ എന്ന ചിത്രത്തിൽ കീർത്തി ചിരഞ്ജീവിയുടെ സഹോദരി ആയിട്ടാണ് അഭിനയിക്കുന്നത്. തെലുങ്കിൽ ഒരു ആക്ഷൻ ഡ്രാമ ചിത്രമായ ദസറയിലും കീർത്തി അഭിനയിക്കുന്നുണ്ട്.


കൂടാതെ മാമന്നൻ എന്ന മാരി സെൽവരാജ് സംവിധാനം ചെയ്ത് ഉദയനദി സ്റ്റാലിൻ നിർമ്മിക്കുന്ന ചിത്രത്തിലും കീർത്തി ഒരു പ്രധാനപ്പെട്ട റോൾ ചെയ്യുന്നു. നടിയെ കൂടാതെ ഫഹദ് ഫാസിൽ വടിവേലു തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സിനിമയിൽ മാത്രമല്ല ടെലിവിഷൻ പരമ്പരയിലും കീർത്തി അഭിനയിച്ചിട്ടുണ്ട്.
"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply