ഇവിടെ ഓരോ കാര്യങ്ങൾക്ക് വേണ്ടി സ്ത്രീകളോട് സെക്സ് ആവിശ്യപെടുന്നവർ കൂടുതലാണ് – കാശിനു പകരം സ്ത്രീകൾ കൊടുക്കേണ്ടി വരുന്നത് ഇതാണ് എന്ന് നടി ജോളി

മലയാള സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ മാറിയ മുഖമാണ് ജോളി ചിറയത്ത് എന്ന നടിയുടേത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന മലയാള ചിത്രത്തിലൂടെ ആയിരുന്നു ജോളി ചിറയത്ത് മലയാള സിനിമയിലേക്കു കടന്നുവന്നത്. തുടർന്ന് മലയാളത്തിലെ ഒട്ടുമിക്ക സിനിമകളിലും താരം ചെറുതും വലുതുമായ കഥാപാത്രങ്ങളായി അഭിനയിച്ചു. സഹ നടിയായും അമ്മയായും ഇന്ന് മലയാള ചിത്രത്തിലെ സുപരിചിതയായ നടിയായി മാറിയിരിക്കുകയാണ് ജോളി ചിറയത്ത്. എപ്പോഴും തന്റെ നിലപാടുകളും അഭിപ്രായങ്ങളും വ്യക്തമായി പറഞ്ഞു പ്രേക്ഷകരെ ഞെട്ടിക്കാനും ജോളിക്ക് സാധിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലൂടെ സിനിമയിലെ കാസ്റ്റിംഗ് കോച്ചിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ജോളി. ഇന്നത്തെ കാലത്ത് കുട്ടികൾക്കും ടീനേജുകൾക്കുമെല്ലാം സെക്സിനെക്കുറിച്ചും ലൈംഗികതയെ കുറിച്ചുമൊക്കെയുള്ള കാഴ്ചപ്പാടിലുണ്ടായ വലിയ മാറ്റം, അത് നല്ലതായിട്ടാണ് തനിക്ക് തോന്നിയിരിക്കുന്നത് എന്നാണ് ജോളി പറഞ്ഞത്. മറ്റെല്ലാ മേഖലയിലും ഉള്ളതുപോലെ തന്നെയാണ് സിനിമയിലും ചൂഷണം നടക്കുന്നത് എന്നും, അത് സിനിമ ആയതുകൊണ്ടാണ് ഇത്രയും വേഗത്തിൽ ചൂട് പിടിച്ച ചർച്ചയായി മാറുന്നത് എന്നും ജോളി പറയുന്നു.

സിനിമയിലെ കാസ്റ്റിംഗ് കോച്ചിങ്ങിന്റെ പേരിലുള്ള ലൈംഗിക ചൂഷണം തടയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നും ആദ്യം സമൂഹത്തിന്റെ ലൈംഗിക ദാരിദ്ര്യം മാറ്റുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നും ജോളി അഭിപ്രായപ്പെടുന്നു. ഇവിടെ ഒരു ജോലിക്ക് വേണ്ടിയോ മറ്റ് ആവശ്യങ്ങൾക്ക് വേണ്ടിയോ സ്ത്രീകളോട് സെക്സ് ആവശ്യപ്പെടുകയാണ്, എന്നാൽ കാശിനു പകരം സെക്സ് കൊടുക്കേണ്ടി വരുന്നത് സ്ത്രീകൾക്ക് മാത്രമാണ് എന്നും സമൂഹത്തിൽ സ്ത്രീയോട് സ്ഥിരമായി സെക്സ് ആവശ്യപ്പെടുക എന്ന് പറയുന്നത് വളരെയധികം അലിഖിത നിയമം ആയിട്ട് നിൽക്കുന്ന ഒരു ലോകത്താണ് നാം ഇപ്പോൾ ഉള്ളതെന്നും ജോളി തുറന്നടിച്ച് പറയുന്നു.

ഇതൊക്കെ എല്ലാ മേഖലയിലും നടക്കുന്നുണ്ട് എന്നും സിനിമ കുറച്ചു കൂടി ഓപ്പൺ ആയതുകൊണ്ട് അതിൽ നടക്കുന്നതൊക്കെ എല്ലാവരും പെട്ടെന്ന് അറിയുന്നുവെന്നും താരം കൂട്ടിച്ചേർത്തു. സിനിമയിലെ പോലെ തന്നെ വലിയ പീഡനങ്ങളും മറ്റ് ദുരിതങ്ങളും ഒക്കെ സ്വകാര്യമായിട്ട് നടക്കുന്ന ഒരുപാട് തൊഴിൽ മേഖലകൾ ഇവിടെ ഉണ്ടെന്നും പെണ്ണുങ്ങൾ ഗതികെട്ട് സഹിച്ചു പോകേണ്ടി വരുന്ന ഒരുപാട് തൊഴിൽ മേഖലകൾ ഇപ്പോഴുമുണ്ടെന്നും ജോളി പറഞ്ഞു. ഇതൊക്കെ നമ്മുടെ സോഷ്യൽ മെന്റാലിറ്റിയുടെ പ്രശ്നങ്ങൾ ആണെന്നും എന്നാൽ ഇന്ന് വളർന്നുവരുന്ന കുട്ടികളെ സംബന്ധിച്ചു ഒരുപാട് മാറ്റം വന്നിട്ടുണ്ട് എന്നും താരം അഭിപ്രായപ്പെട്ടു. ഇന്നത്തെ ടീനേജുകളിൽ എല്ലാവരും ഒരു ലിവിങ് റിലേഷൻഷിപ്പ് അല്ലെങ്കിൽ ഗേൾഫ്രണ്ട് ബോയ്ഫ്രണ്ട് റിലേഷൻഷിപ്പ് ഉള്ളവരാണെന്നും താരം പറയുന്നു.

അത്യാവശ്യം തങ്ങളുടെ ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന് വിവരമുള്ളവരാണ് ഇന്നത്തെ തലമുറ എന്നും ജോളി പറഞ്ഞു. ഇന്ന് ഒരു സ്ത്രീ “എന്റെ ലൈംഗികത എനിക്കിഷ്ടമുള്ളത് പോലെ ചെയ്താൽ നിങ്ങൾക്ക് എന്താണ് കുഴപ്പം” എന്ന് ചോദിച്ചാൽ അതിൽ ഒരു കുഴപ്പവും ഉള്ളതായി തനിക്ക് തോന്നുന്നില്ല എന്നും താരം കൂട്ടിച്ചേർത്തു. ഒരു സ്ത്രീയോട് സമൂഹം ഇതാണ് ആവശ്യപ്പെട്ടത്, എന്നാൽ ആ സ്ത്രീ തന്നോട് ഇത്രയും വില ചോദിക്കുന്നു എന്ന് ചിന്തിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ എന്നും അതൊരു പവർഫുൾ ആയ കാര്യമായിട്ടാണ് തനിക്ക് തോന്നിയിട്ടുള്ളത് എന്നുമാണ് ജോളി പറഞ്ഞത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നു താരം ഇതെല്ലാം അഭിപ്രായപ്പെട്ടത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply