2006 ദേവദാസു എന്ന തെലുങ്ക് സിനിമയിലൂടെ സിനിമ രംഗത്തേക്ക് പ്രവേശിച്ച ഇലിയാനാ ഡിക്രൂസിനെ പ്രേക്ഷകർക്കെല്ലാം തന്നെ സുപരിചിതമാണ്. ദേവദാസു എന്ന സിനിമ ഹിറ്റ് ആവുകയും അതിലെ മികച്ച വനിതാ നടിക്കുള്ള ഫിലിം ഫെയർ അവാർഡ് ഇലിയാന ഡിക്രൂസിന് ലഭിക്കുകയും ചെയ്തു. കൂടുതലായും തെലുങ്ക് ഹിന്ദി ഭാഷയിലാണ് നടി അഭിനയിക്കുന്നത്. പോക്കിരി, മുന്ന ,രാഖി, കിക്ക് ജെൽസ, ജൂലായ് തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലൂടെ തന്നെ തെലുങ്കിലെ മികച്ച നടിമാരിൽ ഒരാളായി മാറുകയും ചെയ്തു ഇലിയാന.
നടി തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത് കേഡി എന്ന ചിത്രത്തിലൂടെ ആയിരുന്നു. ഏപ്രിൽ 18ന് സോഷ്യൽ മീഡിയയിലൂടെ താൻ ഗർഭിണിയാണെന്ന സന്തോഷ വാർത്ത ഇലിയാന പങ്കുവെച്ചു. ഇതു കേട്ട ആരാധകരൊക്കെ ഞെട്ടുകയായിരുന്നു. നടി ഗർഭിണിയാണെന്നുള്ള വിവരം മാത്രമാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ബാക്കി കാര്യങ്ങൾ ഒന്നും തന്നെ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നില്ലെന്നും നടി പറഞ്ഞു. ആദ്യമായിട്ടാണ് നടി നിറവയർ ഉൾപ്പെടുത്തി കൊണ്ടുള്ള ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
നടി പങ്കുവെച്ച ചിത്രം വീട്ടിൽ വച്ച് തന്നെയുള്ളതാണെന്നും പറഞ്ഞു. കറുത്ത നിറത്തിലുള്ള വസ്ത്രം ധരിച്ചുകൊണ്ട് മേക്കപ്പ് ഒന്നുമില്ലാതെ ആയിരുന്നു ആ ചിത്രത്തിൽ. തൻ്റെ നിറവയർ എടുത്ത് കാണിക്കുന്ന തരത്തിലുള്ള ചിത്രം ആയിരുന്നു നടി പോസ്റ്റ് ചെയ്തത്. ഗർഭകാലത്തെ ആദ്യത്തെ ചിത്രം പങ്കുവെച്ചുകൊണ്ട് നടി എഴുതിയത് ബമ്പ് അലേർട്ട് എന്നാണ്. നടിയുടെ ചിത്രത്തിന് താഴെ ഷിബാനി അക്തർ കമൻ്റ് ചെയ്തിരിക്കുന്നത് ലവ് യു ഗേൾ, സോ ഹാപ്പി യു ഫോർ യു എന്നാണ്.
താൻ ഗർഭിണിയാണെന്നുള്ള വിവരം പങ്കുവെച്ചതിന് പിന്നാലെ ജീവിതയാത്രയുടെ ദൃശ്യങ്ങൾ ആരാധകരുമായി പങ്കുവെക്കുകയാണ് നടി. സെൽഫികളും വീട്ടിൽ സോഫ്റ്റ് ബ്രഡ് തയ്യാറാക്കുന്നതൊക്കെ ഇലിയാന സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. താരം കത്രീന കൈഫിൻ്റെ സഹോദരനായ സെബാസ്റ്റ്യൻ ലോറൻ്റ് മിഷേലുമായി ഡേറ്റിംഗിൽ ആണെന്നുള്ള റൂമറുകൾ ഉണ്ടായിരുന്നു. എന്നാൽ ഇത്തരം വാർത്തകളോട് ഇവർ രണ്ടുപേരും പ്രതികരിച്ചിട്ടില്ല.
അവധിക്കാലം ആഘോഷിക്കുന്നതിന് ഇവർ രണ്ടുപേരും കത്രീനക്കും മറ്റു സുഹൃത്തുക്കളോടൊപ്പവും ഉണ്ടായിരുന്നു. നടിയുടെ കുഞ്ഞിൻ്റെ അച്ഛൻ ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ഇപ്പോൾ ആരാധകർ. താരം പങ്കുവെച്ചിരിക്കുന്ന ആദ്യത്തെ ഫോട്ടോയിൽ എഴുതിയിരിക്കുന്നത് അങ്ങനെ സാഹസികത ആരംഭിക്കുന്നു എന്നാണ്. അടുത്ത ഫോട്ടോയിൽ അമ്മ എന്നെഴുതിയ ഒരു പെൻഡൻ്റ് ധരിച്ചിരിക്കുന്നത് കാണുന്നുണ്ട്.
കുറെ വർഷങ്ങൾക്കു മുൻപേ താരം ആൻഡ്രൂ നീബോൺ എന്ന ഓസ്ട്രേലിയൻ ഫോട്ടോഗ്രാഫറുമായി ഡേറ്റിംഗ് നടത്തുന്നതായി പറഞ്ഞിരുന്നു. എന്നാൽ 2019ൽ ഇവർ രണ്ടുപേരും വേർപിരിയുകയായിരുന്നു.