ലാലേട്ടൻ ഹണി റോസ് തരംഗത്തിന് ശേഷം തെലുങ്കിൽ ബാലയ്യ ഹണി റോസ് തരംഗം ! നന്ദമൂരി ബാലകൃഷ്ണയുമൊത്ത് പുതിയ ചിത്രത്തിലും ഹണി റോസ് നായിക

mohanlal honey rose balayya

മലയാളത്തിലെ പ്രിയങ്കരിയായ നടിമാരിൽ ഒരാളായി മാറിയിരിക്കുകയാണ് ഹണി റോസ് ഇന്ന്. ബോയ്ഫ്രണ്ട് എന്ന വിനയൻ സംവിധാനം ചെയ്ത 2005 ൽ പുറത്തിറങ്ങിയ ചിത്രത്തിലൂടെയാണ് ഹണി റോസ് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. മണിക്കുട്ടൻ ആയിരുന്നു ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലെ നായകൻ. എന്നാൽ ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് ഹണി റോസ് ജനശ്രദ്ധ നേടിയത്. ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങളാണ് ഹണി റോസ് ഇതിനകം അഭിനയിച്ചിട്ടുള്ളത്.

മോൺസ്റ്റർ എന്ന മോഹൻലാൽ നായകനായ ചിത്രമാണ് ഹണി റോസിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സിനിമ വൻ വിജയത്തിലേക്ക് എത്തിയില്ലെങ്കിലും ഹണിയുടെ പ്രകടനം മികച്ച രീതിയിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോൾ വീര സിംഹ റെഡ്‌ഡി എന്ന തെലുങ്കിൽ ഏറെ ആരാധകരുള്ള നന്ദമൂരി ബാലകൃഷ്ണയുടെ പുതിയ ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ഹണി റോസ്. ഈ ചിത്രത്തിലെ അഭിനയത്തോടുകൂടി തെലുങ്ക് ആരാധകരെയും താരം നേടിയെടുത്തു.

ശ്രുതി ഹാസൻ ആണ് ഈ തെലുങ്കു ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നന്ദമൂരി ബാലകൃഷ്ണയുടെ ഇരട്ട വേഷത്തിലുള്ള ചിത്രത്തിൽ വരലക്ഷ്മി ശരത് കുമാർ, ലാൽ, ദുനിയ വിജയ് തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വീരസിംഹ റെഡ്ഡിക്ക് ശേഷം ഇപ്പോൾ ബാലകൃഷ്ണയുടെ തന്നെ അടുത്ത ചിത്രത്തിൽ നായികയായി ഹണി റോസ് എത്തുമെന്ന റിപ്പോർട്ടുകൾ ആണ് പുറത്തുവന്നിരിക്കുന്നത്. അനിൽ രവി പൊടി ആയിരിക്കും ബാലകൃഷ്ണയും ഹണി റോസും വീണ്ടും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുക.

തെലുങ്കിൽ വലിയൊരു ഭാവിയുള്ള നടിയാണ് ഹണി റോസ് എന്ന് മുൻപ് തളരാതെ പറ്റി നന്ദ മൂരി ബാലകൃഷ്ണ പറഞ്ഞിരുന്നു. ഹണി റോസിന്റെ മൂന്നാമത്തെ തെലുങ്കു ചിത്രമാണ് വീരസിംഹ റെഡ്ഡി. മീനാക്ഷി എന്ന കഥാപാത്രത്തെയാണ് ഹണി റോസ് ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. എന്നാൽ ഇതുവരെ തനിക്ക് കൺഫർമേഷൻസ് ഒന്നും ലഭിച്ചിട്ടില്ല എന്നും അങ്ങനെ തന്നെ നടക്കട്ടെ എന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത് എന്തുമാണ് മനോരമ ന്യൂസ് നൽകിയ ആഭിമുഖത്തിലൂടെ ഹണി റോസ് പറഞ്ഞത്. ശേഷം ബാലയ്യയെ കുറിച്ചും ഹണി റോസ് സംസാരിച്ചിരുന്നു.

തെലിങ്കിൽ ചെന്നപ്പോഴാണ് ബാലയ്യയെ ശരിക്കും ആരാധകർ എത്രത്തോളം ആദരിക്കുന്നുണ്ട് എന്ന് മനസ്സിലായതെന്നും ഷൂട്ടിങ് കാണാൻ ആളുകൾ ഒരുപാട് തടിച്ചു കൂടാറുണ്ട് എന്നും കഷ്ടപ്പെട്ടാണ് ആൾക്കൂട്ടത്തിൽ നിന്നും മാറി നടക്കുന്നത് എന്നും ഹണി പറയുന്നു. അവരുടെയൊക്കെ സൂപ്പർ ഹീറോ ആണ് ബാലയ്യ എന്നും ആരാധകർ എന്താണോ ആഗ്രഹിക്കുന്നത് അത് അദ്ദേഹത്തിന്റെ സിനിമകളിൽ നിന്നും അവർക്ക് അത് ലഭിക്കാറുണ്ട് എന്നും ഹണി പറഞ്ഞു. തെലുങ്കിലെ അഭിനയം തനിക്കൊരു വെല്ലുവിളിയാണെന്നും ഡയലോഗ് ഒക്കെ മുന്നേ കൂട്ടി പഠിച്ചിരിക്കണമെന്നും ഹണി പറയുന്നു. പിന്നീട് എങ്ങനെ അഭിനയിക്കണമെന്ന് ബാലകൃഷ്ണ സാർ കൃത്യമായി പറഞ്ഞു തരാറുണ്ടായിരുന്നുവെന്നും ഹണി കൂട്ടിച്ചേർത്തു

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply