വിനയൻ സംവിധാനം ചെയ്ത “ബോയ്ഫ്രണ്ട്” എന്ന ചിത്രത്തിലൂടെ മണിക്കുട്ടന്റെ നായികയായി എത്തിയ താരമാണ് ഹണി റോസ്. പിന്നീട് ചില സിനിമകളിൽ പ്രത്യക്ഷപ്പെട്ടുവെങ്കിലും ആദ്യകാലങ്ങളിൽ മലയാള സിനിമയിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ല താരം. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം “ട്രിവാൻഡ്രം ലോഡ്ജ്” എന്ന ചിത്രത്തിൽ ഗംഭീര മേക്കോവറോടെ തിരിച്ചെത്തിയതോടെ ആണ് ഹണി റോസ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഹണി റോസിന്റെ അഭിനയജീവിതത്തിലെ തന്നെ നാഴികക്കല്ലായി മാറി ഈ സിനിമയിലെ ധ്വനി എന്ന കഥാപാത്രം.
വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടിയാണ് ഹണി റോസ്. പിന്നീട് മലയാള സിനിമയിലെ സൂപ്പർതാരങ്ങളുടെ എല്ലാം നായികയായി തിളങ്ങിയിട്ടുണ്ട് ഹണി റോസ്. “കനൽ “, “ഇട്ടിമാണി മെയിഡ് ഇൻ ചൈന”, “ബിഗ് ബ്രദർ” എന്നീ സിനിമകളിൽ മോഹൻലാലിനോടൊപ്പം, “ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്” എന്ന സിനിമയിൽ മമ്മൂട്ടിക്കൊപ്പം, “സർ സിപി” എന്ന സിനിമയിൽ ജയറാമിന്റെ നായികയായി, “മൈ ഗോഡ്” എന്ന സിനിമയിലൂടെ സുരേഷ് ഗോപിയുടെ നായികയായി, “റിങ് മാസ്റ്ററിൽ” ദിലീപിന്റെ നായികയായി അഭിനയിക്കാൻ ഹണി റോസിന് സാധിച്ചു.
തൊടുപുഴ സ്വദേശിയായ ഹണി റോസ് മലയാളസിനിമയിലെ എല്ലാ സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നട എന്നീ തെന്നിന്ത്യൻ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട് താരം. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം നിമിഷം നേരം കൊണ്ട് തന്നെ വൈറലാകാറുണ്ട്. താരത്തിന്റെ ഫോട്ടോഷൂട്ടുകൾ എല്ലാം ആരാധകരുടെ മനം കവരാറുണ്ട്.
അടുത്തിടെ ഇറങ്ങിയ പല മോഹൻലാൽ ചിത്രങ്ങളിൽ ഹണി റോസിന്റെ സാന്നിധ്യം വന്നതോടെ മോഹൻലാലിൻറെ ഭാഗ്യ നായിക ഹണി റോസ് ആണെന്ന രീതിയിൽ വ്യാപകമായി വാർത്തകൾ പ്രചരിച്ചിരുന്നു. ഏറ്റവും ഒടുവിൽ വൈശാഖ് സംവിധാനം ചെയ്ത “മോൺസ്റ്റർ” എന്ന ചിത്രത്തിലും മോഹൻലാൽ- ഹണി റോസ് കൂട്ടുകെട്ട് ഒന്നിച്ചിരുന്നു. മൂന്നു വർഷത്തിനു ശേഷം തിയേറ്ററിൽ എത്തിയ താരത്തിന്റെ ചിത്രം ആണ് “മോൺസ്റ്റർ”.
“മോൺസ്റ്റർ”ലെ ഭാമിനി എന്ന കഥാപാത്രം താരത്തിന്റെ അഭിനയജീവിതത്തിലെ വഴിത്തിരിവ് ആയിരിക്കും. അത്രയേറെ അഭിനയസാധ്യതയുള്ള കഥാപാത്രം ആണ് ഭാമിനി. ഇപ്പോഴിതാ മലപ്പുറത്ത് ഒരു പൊതു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ഹണി റോസിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. സിനിമകൾക്ക് പുറമെ ഉദ്ഘാടന ചടങ്ങുകളിലും പൊതു പരിപാടികളിലും സജീവമായിട്ടുള്ള താരം മലപ്പുറത്തെത്തിയെ വീഡിയോ ആണ് തരംഗമാവുന്നത്.