തന്റെ രൂപം കണ്ടു ആളുകൾ കളിയാക്കുന്നു – പ്രിത്വിരാജിന്റെ ആദ്യകാല നായിക – സൗന്ദര്യം എന്നത് ബാഹ്യ സൗന്ദര്യം അല്ലെന്ന് താരം ! ആരെന്നു മനസ്സിലായോ

സിനിമാനടിയും നൃത്ത സംവിധായികയുമായ ഗായത്രി രഘുറാമിൻ്റെ ന്യൂ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ഗായത്രി ഇപ്പോൾ സിനിമയിലും രാഷ്ട്രീയത്തിൽ ഒന്നും തന്നെ സജീവമല്ല. ഗായത്രിയെ തമിഴ്നാട് ബിജെപിയുടെ കലാ സാംസ്കാരിക വിഭാഗം പ്രസിഡണ്ടായി നിയമിച്ചിരുന്നു. എന്നാൽ 2023 തുടങ്ങിയതോടെ തമിഴ്നാട് ബിജെപി പ്രസിഡൻ്റ് കെ അണ്ണാമലൈയുമായുള്ള ചില വാഗ്വാദങ്ങളുടെ പേരിൽ ഗായത്രി തൻ്റെ രാഷ്ട്രീയ പ്രവർത്തനം പാടെ ഉപേക്ഷിച്ചു.

ഗായത്രിയുടെ പുതിയ ലുക്കിൽ വളരെയധികം പരിഹാസങ്ങൾ നടിക്ക് നേരിടേണ്ടി വരുന്നുണ്ട്. സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് ഗായത്രി ഇപ്പോൾ. മുടിയൊക്കെ മൊട്ടയടിച്ചു നരകറുപ്പിക്കാതെയും ഒക്കെയുള്ള പല ലുക്കിലാണ് ഗായത്രി. തൻ്റെ നര കറുപ്പിക്കാതെയും മൊട്ടയടിച്ചതിൻ്റെയും ഒക്കെ പേരിൽ നിരവധി പരിഹാസങ്ങൾ താരത്തിന് ഏറ്റുവാങ്ങേണ്ടി വരുന്നു. എന്നാൽ ഗായത്രി പറയുന്നത് സൗന്ദര്യം എന്നാൽ ആന്തരിക സൗന്ദര്യം മാത്രമാണ് എന്നാണ് താൻ വിശ്വസിക്കുന്നത് എന്ന്.

അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള പരിഹാസങ്ങൾ എന്നും തനിക്ക് ഒരു പ്രശ്നമേ അല്ല എന്നും ഗായത്രി പറഞ്ഞു. ഗായത്രി പലതരത്തിലുള്ള പേരുകൾ ഇപ്പോൾ കേട്ടുകഴിഞ്ഞു കിഴവി, പാട്ടി, മൊട്ട തുടങ്ങിയവയാണ് പേരുകൾ. പലരും തങ്ങളുടെ യുവത്വം നിലനിർത്തി കാണിക്കുവാൻ വേണ്ടി പല കോസ്മെറ്റിക് ഉൽപ്പന്നങ്ങൾ വാങ്ങുവാൻ വേണ്ടി പണം ചെലവഴിക്കുന്നുണ്ട്. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്.

എന്നാൽ തനിക്ക് അതിനോടൊന്നും താല്പര്യം ഇല്ല എന്നും ഗായത്രി പറഞ്ഞു. സിനിമയിലെ നായകന്മാർ ഏത് ലുക്കിൽ വന്നാലും അവർ മാസ്സാണ് എന്നാണ് പറയുക. അതേസമയം നടികൾ അത്തരത്തിൽ നടന്നുകഴിഞ്ഞാൽ അവർക്ക് പല പരിഹാസങ്ങളും. പൃഥ്വിരാജിൻ്റെ ആദ്യകാല നായികമാരിൽ ഒരാളായിരുന്നു ഗായത്രി രഘുറാം. നമ്മൾ നമുക്കുള്ള സൗന്ദര്യത്തിൽ ആത്മവിശ്വാസം കണ്ടെത്തണം എന്നാണ് താരം പറയുന്നത്.

തൻ്റെ മൂത്ത സഹോദരിയെ കണ്ടുകൊണ്ട് തൻ്റെ അനിയത്തിയാണോ എന്ന് വരെ ആളുകൾ ചോദിക്കാറുണ്ടെന്നും ഗായത്രി പറഞ്ഞു. ഗായത്രിയുടെ മാതാപിതാക്കൾ രഘുറാമും ഗിരിജ രഘുറാമുമാണ്. ഇവർ കൊറിയോഗ്രാഫ് ദമ്പതികളാണ്. പൃഥ്വിരാജ് സിനിമയിൽ ആദ്യകാലങ്ങളിൽ അഭിനയിക്കുന്ന സമയത്ത് നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എന്ന സിനിമയിലെ പൃഥ്വിരാജിൻ്റെ നായിക ഗായത്രി രഘുറാം ആയിരുന്നു.

ആ സിനിമയിൽ അശ്വതി എന്ന കഥാപാത്രം ആയിരുന്നു ഗായത്രി ചെയ്തത്. അതിനുശേഷം പിന്നീട് മലയാള സിനിമയിൽ അഭിനയിച്ചിട്ടില്ല. ഡാഡി കൂൾ, സോൾട്ട് ആൻഡ് പെപ്പർ, അൻവർ, 100 ഡേയ്സ് ഓഫ് ലവ് തുടങ്ങിയ മലയാള സിനിമകളിൽ ഡാൻസ് കൊറിയോഗ്രാഫറും ആയിരുന്നു ഗായത്രി. യാദുമഗി നിൻട്രായി എന്ന തമിഴ് ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു. ഗായത്രി ഏറ്റവും അവസാനമായി അഭിനയിച്ചത് തെലുങ്ക് ചിത്രമായ രംഗ് ദേ യിലാണ്

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply