താൻ ഇവിടെ വരെ എത്തിയത് തന്റെ കഴിവും പരിശ്രമവും കൊണ്ടാണ്! എന്റെ തകർച്ച ആഗ്രഹിക്കുന്ന ഒരുപാട് ആളുകൾ ചുറ്റും ഉണ്ടെന്നു ദീപ തോമസ്

deepa thomas

മലയാളത്തിലെ പുതുമുഖ നടിമാരിൽ മുൻ നിരയിൽ നിൽക്കുന്ന താരമാണ് ദീപ തോമസ്. വൈറസ് എന്ന ആഷിക് അബു സംവിധാനം ചെയ്ത മലയാള ചിത്രത്തിലൂടെ ആയിരുന്നു താരത്തിന്റെ സിനിമയിലേക്കുള്ള ചുവടുവെപ്പ്. ചിത്രത്തിലെ ഒരു ജൂനിയർ ഡോക്ടർ ആയിട്ടായിരുന്നു താരം അഭിനയിച്ചത്. പിന്നീട് ഫഹദ് ഫാസിൽ നായകനായ ട്രാന്‍സ് എന്ന ചിത്രത്തിൽ ഒരു ക്വയർ പാട്ടുകാരിയുടെ വേഷത്തിലും നടി ദീപ തോമസ് എത്തിയിരുന്നു. മോഹൻകുമാർ ഫാൻസ് എന്ന ചിത്രത്തിലും സൂപ്പർസ്റ്റാർ ആകാശ് മേനോന്റെ കാമുകിയായി അവതരിപ്പിച്ചത് ദീപയാണ്.

അങ്ങനെ നിറയെ അവസരങ്ങൾ കിട്ടി കൊണ്ടു നിൽക്കുന്ന സമയത്തായിരുന്നു ദീപാ തോമസിന്റെ ജീവിതത്തിൽ ചില അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്. ഇപ്പോഴിതാ ഗൃഹലക്ഷ്മിക്ക് നൽകിയ ഒരു അഭിമുഖത്തിലൂടെ അതിനെക്കുറിച്ച് എല്ലാം തുറന്നു പറയുകയാണ് താരം. ഓഡിഷൻ വഴിയാണ് തനിക്ക് ഇതുവരെയുള്ള എല്ലാ സിനിമകളിലും അവസരം കിട്ടിയതെന്ന് ദീപ തുറന്നു പറയുന്നു. തനിക്ക് ഇതുവരെയും അവസരങ്ങൾക്ക് വേണ്ടി യുദ്ധം ചെയ്യേണ്ടി വന്നിട്ടില്ല എന്നും കരിയർ തുടങ്ങിയതു മുതൽ ഇന്നുവരെയും തന്റെ കഴിവും പരിശ്രമവും കൊണ്ടാണ് പിടിച്ചു നിന്നതെന്നും ദീപ വ്യക്തമാക്കുന്നു.

ഒരിക്കൽ സിനിമയിൽ അഭിനയിക്കുമ്പോൾ ഒരു മോശം അനുഭവം ഉണ്ടായി എന്നും തന്റെ മുടി കത്തി പോയിരുന്നു എന്നും പിന്നീട് മേക്കപ്പ് പ്രോഡക്റ്റ് മോശമായതിനാൽ ചർമ്മത്തിനും ചില പ്രശ്നങ്ങൾ വന്നിരുന്നു എന്നും നടി തുറന്നുപറയുന്നു. എന്നാൽ താൻ കാരണം ലൊക്കേഷനിൽ ഒരിക്കലും പ്രശ്നമുണ്ടാകരുത് എന്ന് കരുതി പലപ്പോഴും മിണ്ടാതിരിക്കുകയായിരുന്നു എന്നും എന്നാൽ പിന്നീട് നമ്മളെ ഉപദ്രവിച്ചാൽ തിരിച്ചും പ്രതികരിക്കുക എന്നത് മനസ്സിലാക്കാൻ കഴിഞ്ഞു എന്നും ദീപ പറയുന്നു. സിനിമയിൽ താനൊരു പുതുമുഖം ആയതുകൊണ്ട് തന്നെ തളർത്താനും അവസരങ്ങൾ നിഷേധിക്കാനും ഒക്കെ എളുപ്പമാണ് എന്നും അത്തരത്തിൽ തന്നെ തളർത്താൻ ശ്രമിച്ചത് തന്റെ വ്യക്തിജീവിതവുമായി കൂടുതൽ അടുപ്പം ഉണ്ടായിരുന്നവരായിരുന്നു എന്നും നടി പറഞ്ഞു.

അതുകൊണ്ടു തന്നെ പലപ്പോഴും തന്റെ തകർച്ച കാണാൻ ആണ് പലരും ആഗ്രഹിക്കുന്നത് എന്ന് തോന്നിയിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു. ഒരിക്കലും നമ്മുടെ വ്യക്തിപരമായ കാര്യങ്ങളോ ചിന്തകളോ ഇമോഷൻസോ ഒന്നും മറ്റുള്ളവരുമായി പങ്കുവയ്ക്കരുതെന്ന് താൻ പഠിച്ചു എന്നും നോ പറയേണ്ട ചില കാര്യങ്ങളിൽ നോ പറയേണ്ടി വരുമെന്നും ഏതു ബന്ധം ആയാലും നോ എന്നു പറഞ്ഞാൽ നോ തന്നെയാണെന്നും ദീപ പറയുന്നു. പിന്നീട് താരങ്ങളുടെ ജീവിതത്തിലേക്ക് എത്തി നോക്കാനുള്ള മറ്റുള്ളവരുടെ താൽപര്യങ്ങളെ കുറിച്ചും ദീപ പ്രതികരിച്ചിരുന്നു
.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply