ഇത്ര ചെറുപ്പത്തിലേ ഉള്ള വിയോഗ വാർത്തയുമായി ചാർമിള ! ആശ്വസിപ്പിച്ചു ആരാധകർ

മലയാളത്തിലെ പ്രിയ നടിമാരിൽ ഒരാളായിരുന്നു ചാർമിള. ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ചാർമിള. കാബൂളിവാല എന്ന ചിത്രത്തിലെ നടിയുടെ കഥാപാത്രം ഏവരും ഹൃദയത്തിൽ ഏറ്റിയ ഒന്നായിരുന്നു. ധനം എന്ന സിനിമയിലും മോഹൻലാലിനോടൊപ്പം ശ്രദ്ധേയകരമായ കഥാപാത്രത്തെ നടി അവതരിപ്പിച്ചിട്ടുണ്ട്. ശേഷം സിനിമയിൽ നിന്നും ഒരു ഇടവേളയെടുത്ത് അഭിനയത്തിൽ നിന്നും മാറിനിൽക്കുകയായിരുന്നു നടി.

പിന്നീട്‌ വർഷങ്ങൾക്കുശേഷം ഉണ്ണി മുകുന്ദനും ദുൽഖർ സൽമാനും കേന്ദ്ര കഥാപാത്രങ്ങളായി അവതരിപ്പിച്ച വിക്രമാദിത്യൻ എന്ന സിനിമയിലൂടെ ആയിരുന്നു താരത്തിന്റെ തിരിച്ചുവരവ്. ഇപ്പോൾ വളരെ വിഷമകരമായ ഒരു വാർത്ത പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ് നടി. തന്റെ ഏക സഹോദരി തന്നെ വിട്ട് പോയിരിക്കുകയാണ് എന്ന വിവരമാണ് താരം പങ്കുവെച്ചിരിക്കുന്നത്. നിരവധി ആളുകളാണ് ചാര്മിളയുടെ സഹോദരിക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. എന്തും സഹിക്കുവാനുള്ള കരുത്ത് താരത്തിന് ദൈവം നൽകട്ടെ എന്ന് പ്രേക്ഷകർ പറയുന്നു.

ആഞ്ജലിന എന്നാണ് ചാർമിളയുടെ സഹോദരിയുടെ പേര്. ചാർമിള തന്നെയാണ് സഹോദരിയുടെ മരണവാർത്ത സോഷ്യൽ മീഡിയ വഴി ജനങ്ങളെ അറിയിച്ചത്. തന്റെ സഹോദരി അഞ്ജലിന മരണപ്പെട്ടു എന്നും അവളുടെ ആത്മാവിന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം എന്നുമായിരുന്നു താരം സോഷ്യൽ മീഡിയയിലൂടെ കുറിച്ചത്. തന്റെ സഹോദരി ഒരു ചെറുപ്പക്കാരി ആയിരുന്നുവെന്നും താരം പറഞ്ഞു. സഹോദരിയുടെ ഒപ്പം നിൽക്കുന്ന ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. മരണകാരണം എന്താണെന്ന് താരം ഇതുവരെ പറഞ്ഞിട്ടില്ല.

നിരവധി സെലിബ്രിറ്റികളും മറ്റ് ആരാധകരും ആണ് ഇപ്പോൾ ആശ്വാസവാക്കുകൾ നേർന്നുകൊണ്ട് രംഗത്ത് എത്തിയത്. ചെറിയ പ്രായത്തിലുള്ള സഹോദരിയുടെ വിയോഗത്തിൽ സങ്കടമുണ്ടെന്നും ദൈവം നിങ്ങളെ കാത്തുരക്ഷിക്കട്ടെ എന്നുമുള്ള നിരവധി കമന്റുകൾ ആണ് താരത്തിന്റെ പോസ്റ്റിനു താഴെ വന്നുകൊണ്ടിരിക്കുന്നത്. ചാർമിളയ്ക് ആകെ ഉണ്ടായിരുന്ന കൂടെപ്പിറപ്പാണ് അഞ്ജലിന. തന്റെ കുടുംബമാണ് എപ്പോഴും തനിക്ക് കരുത്തായി നിന്നിട്ടുള്ളത് എന്ന് ചാർമിള പറയുന്നു.

മുൻനിര താരങ്ങൾക്കും സംവിധായകർക്കും ഒപ്പമെല്ലാം പ്രവർത്തിക്കാനുള്ള അവസരം ലഭിച്ച നടിയായിരുന്നു ചാർമിള. മലയാളത്തിൽ ശക്തമായ കഥാപാത്രങ്ങൾ തനിക്ക് കിട്ടിയിരുന്നില്ല എന്നും വ്യക്തി ജീവിതത്തിൽ പരാജയങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ചാർമിള ഇതിനുമുമ്പുള്ള അഭിമുഖങ്ങളിൽ മനസ്സ് തുറന്ന് പറഞ്ഞിരുന്നു. തന്റെ വിവാഹമോചനത്തിനുശേഷം സാമ്പത്തിക പ്രയാസങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് എന്നും അതിനുശേഷം ആണ് മകനുവേണ്ടി വീണ്ടും സിനിമയിലേക്ക് തിരിച്ചു വന്നതെന്നും നടി തുറന്നു പറഞ്ഞിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply