ചിക്കൻ കഴിച്ചിട്ട് വായ കഴുകിയില്ല: നടൻ പൃഥ്വിരാജ് മുഖത്തേക്ക് കാർക്കിച്ചുതുപ്പി; നടി ചന്ദ്ര ലക്ഷ്മൺ തനിക്കുണ്ടായ അനുഭവം തുറന്നു പറയുന്നു

മനസ്സെല്ലാം എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തുടക്കം കുറിച്ച ചന്ദ്ര ലക്ഷ്മൺ പിന്നീട് തമിഴ് മലയാള സിനിമകളിലും അതുപോലെ തന്നെ ടിവി സീരിയലുകളിലും അഭിനയിച്ചു. മലയാളത്തിലെ സ്റ്റോപ്പ് വയലൻസ് എന്ന ചിത്രത്തിൽ പൃഥ്വിരാജിൻ്റെ കൂടെ അഭിനയിക്കാൻ ചന്ദ്ര ലക്ഷ്മണന് കഴിഞ്ഞു. പൃഥ്വിരാജ് ആയിരുന്നു ഈ സിനിമയിലെ നായകൻ. ഈ ചിത്രം ഒരു വൻ ഹിറ്റായിരുന്നു. ഗുണ്ടാ സംഘങ്ങളുടെ പകയുടെ കഥയാണ് ഈ ചിത്രത്തിലൂടെ കാണിച്ചുതന്നത്.

ചന്ദ്ര ലക്ഷ്മണായിരുന്നു ഈ ചിത്രത്തിലെ നായിക. സ്റ്റോപ്പ് വയലൻസ് എന്ന സിനിമയായിരുന്നു ചന്ദ്രയുടെ ആദ്യത്തെ മലയാള സിനിമ. ഫ്ലവേഴ്സ് ചാനലിലെ ഒരു കോടി എന്ന പ്രോഗ്രാമിൽ അതിഥിയായി ചന്ദ്ര ലക്ഷ്മൺ പോയിരുന്നു. അവിടെവെച്ച് സ്റ്റോപ്പ് വയലൻസ് എന്ന ചിത്രത്തിൽ അഭിനയിക്കുന്ന സമയത്തുണ്ടായ ചില അനുഭവങ്ങൾ ചന്ദ്ര പങ്കുവെച്ചു. താരം പങ്കുവെച്ച ചില വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. ഈ ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത് സാത്താൻ എന്ന ക്യാരക്ടർ ആയിരുന്നു.

ബ്ലേഡ് വായിൽ വെച്ചിട്ട് തുപ്പിയിട്ടായിരുന്നു ഈ ചിത്രത്തിൽ എതിരാളികളെ തോൽപ്പിക്കുന്നത്. വായിൽ പാൻ ചവച്ചുകൊണ്ട് അതിൽ തന്നെയാണ് ബ്ലേഡ് വയ്ക്കുന്നത്. ശത്രുക്കളുടെ മുഖത്തേക്ക് ഇത് തുപ്പുമ്പോൾ അവർ മുഖം തുടയ്ക്കും. ആ സമയത്ത് ബ്ലേഡ് കൊണ്ട് മുഖം മുറിയുകയും ചെയ്യും. ഈ ചിത്രത്തിൽ പൃഥ്വിയെ ഉപദേശിക്കുന്ന ഒരു രംഗം ചന്ദ്രയ്ക്ക് ചെയ്യാനുണ്ടായിരുന്നു. ആ സമയത്ത് മറ്റാരെയോ തുപ്പാനായി വായിൽ ബ്ലേഡ് വെച്ചിട്ടുണ്ട്.

ഉപദേശിക്കുന്ന സമയത്ത് ഇഷ്ടപ്പെടാത്തത് കൊണ്ട് ചന്ദ്രയുടെ മുഖത്തേക്ക് തുപ്പുന്നുണ്ട്. അത് തുടച്ചുമാറ്റുമ്പോൾ പൃഥ്വി കൈയിൽ പിടിക്കുകയും ചെയ്യും. അങ്ങനെയാണ് അവിടെ പ്രണയം മൊട്ടിടുന്നത്. ഈയൊരു രംഗം ഉണ്ടെന്നറിഞ്ഞ് ഇടയ്ക്കിടയ്ക്ക് ചിക്കൻ ഞാൻ കഴിച്ചിട്ടുണ്ട് പക്ഷേ വായ കഴുകിയിട്ടില്ല പല്ല് തേച്ചില്ല എന്നൊക്കെ പറഞ്ഞുകൊണ്ട് ചന്ദ്രയെ ഇറിറ്റേറ്റ് ചെയ്തിരുന്നു. ചന്ദ്ര പറയുന്നത് ഇതൊന്നും തന്നെ ഇല്ലെങ്കിലും ആരെങ്കിലും നമ്മുടെ മുഖത്തേക്ക് തുപ്പുന്നത് അറപ്പുള്ള കാര്യമല്ലേ എന്നാണ്.

ആദ്യമായിട്ടാണ് ജീവിതത്തിൽ ഇങ്ങനെ ഒരു അനുഭവം ഉണ്ടാകുന്നത് എന്നും ചന്ദ്ര പറഞ്ഞു. ഒരു തവണ ആ ഷോട്ടിൽ മുഖത്ത് ശരിക്കും തുപ്പി എന്നും പിന്നീട് ഒരു തുണി വെച്ച് കൊണ്ടാണ് ചെയ്തതെന്നും പറഞ്ഞു. ആ സമയത്ത് കോവിഡ് ഇല്ലാത്തത് ഭാഗ്യം എന്നും നടി പറഞ്ഞു. ചന്ദ്ര പറയുന്നത് തന്നെ നാല് സിനിമയിൽ നിന്നും ഒഴിവാക്കി എന്നാണ്. ഒഴിവാക്കുമ്പോൾ കാരണം പോലും പറഞ്ഞിരുന്നില്ല എന്നും പറഞ്ഞു. ഇത്തരം കാര്യങ്ങളിൽ ഒന്നും താൻ തളരില്ലെന്നും ചന്ദ്ര പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply