നാലര കോടി രൂപ മുടക്കി ബിന്ദു പണിക്കരുടെ മകൾ ലണ്ടനിൽ പഠിക്കുന്നത് എന്തെന്ന് അറിഞ്ഞോ ? അന്വേഷിച്ചു ആരാധകർ

നർമ്മവും ഗൗരവമാർന്ന കഥാപാത്രങ്ങൾ കൊണ്ട് മലയാളികളുടെ മനസ്സിൽ ഒരിക്കലും മായാനാവാത്ത ഒരു ഇടം നേടിയ നടിയാണ് ബിന്ദു പണിക്കർ. ഹാസ്യം നിറഞ്ഞ കഥാപാത്രങ്ങൾ ചെയ്‌തു മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ബിന്ദു പണിക്കരുടെ അഭിനയപാടവം ആയിരുന്നു “സൂത്രധാരൻ” എന്ന ചിത്രത്തിൽ മലയാളികൾ കണ്ടത്. നർമം മാത്രമല്ല ഗൗരവമാർന്ന കഥാപാത്രങ്ങളും ഈ കൈകളിൽ ഭദ്രമാണെന്ന് ബിന്ദു പണിക്കർ കാണിച്ചു തന്നു. ഒരു കാലത്ത് മലയാള സിനിമയിൽ സജീവമായിരുന്ന ബിന്ദു പണിക്കർ പിന്നീട് സിനിമയിൽ നിന്നും ഒരു ഇടവേള എടുക്കുകയായിരുന്നു. ഇപ്പോൾ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ സൂപ്പർ ഹിറ്റ് ചലച്ചിത്രം “റോഷാക്ക്”ലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ബിന്ദു പണിക്കർ. ഇന്നും ബിന്ദു പണിക്കരുടെ പല തമാശകൾ മലയാളികളുടെ ദൈനംദിന സംഭാഷണങ്ങളുടെ ഭാഗമാണ്. അത്രയേറെ ശ്രദ്ധേയമായ വേഷങ്ങൾ അഭിനയിച്ചു മലയാളികളുടെ ഹൃദയങ്ങൾ കീഴടക്കാൻ ബില്ലു പണിക്കർക്ക് സാധിച്ചിട്ടുണ്ട്.

സിനിമാജീവിതം പോലെ ബിന്ദു പണിക്കരുടെ വ്യക്തി ജീവിതവും മലയാളികൾക്ക് സുപരിചിതമാണ്. ആദ്യ ഭർത്താവിന്റെ വിയോഗത്തിനു ശേഷം നടൻ സായികുമാറിനെ താരം വിവാഹം കഴിച്ചതും ഇതിനെ തുടർന്നുണ്ടായ വിവാദങ്ങളും എല്ലാം മലയാളികൾ അറിഞ്ഞിട്ടുള്ളതാണ്. ബിന്ദു പണിക്കരെ പോലെ തന്നെ മലയാളികൾക്ക് ഒത്തിരി സ്നേഹമുള്ള താരപുത്രിയാണ് മകൾ കല്യാണി. ബിന്ദു പണിക്കർക്കും സായികുമാറിനോടൊപ്പം ടിക് ടോക് വീഡിയോകളിൽ പ്രത്യക്ഷപ്പെട്ട കല്യാണി അമ്മയെപ്പോലെ നല്ല കലാകാരിയാണ് എന്ന് ഇതിനോടകം തെളിയിച്ചിട്ടുണ്ട്.

അഭിനയം മാത്രമല്ല മികച്ചൊരു നർത്തകി കൂടി ആണ് കല്യാണി. കല്യാണിയുടെ നൃത്ത വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. പഠനത്തിനായി യുകെയിൽ പോയ കല്യാണിയുടെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് അറിയാവുന്നതാണ്. യുകെയിൽ വച്ചുള്ള “റോഷാക്കി”ന്റെ വിജയാഘോഷ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് താരം. മമ്മൂട്ടിക്ക് ഒപ്പം ഉള്ള കല്യാണിയുടെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

കല്യാണി യുകെയിലേക്ക് പഠിക്കാൻ എത്തിയ കോഴ്സിന് ഏകദേശം നാലരക്കോടിയോളം രൂപയാണ് ചെലവ്. പാചകം ചെയ്യാൻ ഒരുപാട് ഇഷ്ടമുള്ള കല്യാണി പഠനത്തിന് തിരഞ്ഞെടുത്ത വിഷയവും അത് തന്നെ ആണ്. ഫ്രഞ്ച് കലാപാചക വിദ്യാർത്ഥിനിയാണ് കല്യാണി. ഇനിയൊരു ഷെഫ് ആയി മാത്രമേ തിരിച്ചു നാട്ടിലേക്ക് എത്തുകയുള്ളൂ എന്നാണ് കല്യാണി പറയുന്നത്. ഷെഫ് ആയി മകൾ തിരിച്ചെത്തുന്നത് കാത്ത് ഇരിക്കുകയാണ് നടി ബിന്ദു പണിക്കർ. ബിന്ദു പണിക്കരുടെ അഭിനയ ജീവിതത്തിൽ തന്നെ നാഴികൾക്കല്ലായി മാറിയേക്കാവുന്ന ചിത്രമാണ് “റോഷാക്ക്”.

അത്രയേറെ പുതുമയും വ്യത്യസ്തതയും നിറഞ്ഞ ഒരു അനുഭവം ആണ് “റോഷാക്ക്”. ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത് ബിന്ദു പണിക്കർ ആണ്. യുകെയിലെ ചിത്രത്തിന്റെ വിജയാഘോഷ പരിപാടികൾക്ക് കല്യാണി സജീവമായി പങ്കെടുത്തിരുന്നു. ടിക് ടോക് വീഡിയോകളിലൂടെയും ഇൻസ്റ്റാഗ്രാം റീൽസിലൂടെയും പ്രശസ്തയായ കല്യാണിക്ക് സമൂഹ മാധ്യമങ്ങളിൽ ആരാധകർ ഏറെയാണ്. കല്യാണിയുടെ സിനിമ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ ഇപ്പോൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആണ് കല്യാണിയുടെ തീരുമാനം.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply