നടിയെ ആക്രമിച്ച കേസിലെ മൊഴിമാറ്റി പറഞ്ഞതിൽ ട്വിസ്റ്റ് : പറഞ്ഞ കാര്യങ്ങളല്ല പുറത്തുവന്നെന്ന വെളിപ്പെടുത്തലുമായി- ബിന്ദു പണിക്കർ.

മലയാള ചലച്ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സു കീഴടക്കിയ നടിയാണ് ബിന്ദു പണിക്കർ. ഹാസ്യതാരമായിട്ടാണ് ബിന്ദു പണിക്കർ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയതെങ്കിലും ഇപ്പോൾ അമ്മ വേഷങ്ങളിലും താരം സജീവമാണ്. സിബി മലയിൽ സംവിധാനം ചെയ്ത കമലദളം എന്ന മലയാള സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് ബിന്ദു പണിക്കർ കാലെടുത്തുവെച്ചത്. സംവിധായകനായിരുന്ന ബിജു വി നായരായിരുന്നു ബിന്ദു പണിക്കരുടെ ഭർത്താവ്.

അദ്ദേഹം ഹൃദയാഘാതം മൂലം നിര്യാതനായി. ഇവർക്ക് ഒരു മകൾ ആണുള്ളത്. അതിനുശേഷം സായികുമാർ എന്ന എന്ന നടൻ ബിന്ദു പണിക്കരെ വിവാഹം ചെയ്തു. ബിന്ദു പണിക്കരുടെ സ്വതസിദ്ധമായ അഭിനയ ശൈലി കാരണം ആരാധകർ ഏറെയാണ് താരത്തിന്. റോഷാക് എന്ന മമ്മൂട്ടി നായകനായ ചിത്രത്തിൽ ബിന്ദു പണിക്കർ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ താരത്തിൻ്റെ ആ കഥാപാത്രം ഏറെ ജനശ്രദ്ധ നേടിയിരുന്നു.

ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ചർച്ച ചെയ്യപ്പെടുന്നത് ബിന്ദു പണിക്കർ വെളിപ്പെടുത്തിയ ചില കാര്യങ്ങളെക്കുറിച്ചാണ്. നടിയെ ആക്രമിച്ച കേസ് മലയാള സിനിമ ഇൻഡസ്ട്രിയെ മൊത്തത്തിൽ ഒന്ന് ഇളക്കിയ സംഭവമായിരുന്നു.ഈ കേസുമായി ബന്ധപ്പെട്ട് ജനപ്രിയ നായകൻ ആയിരുന്ന ദിലീപ് അറസ്റ്റിലായി. ഈ കേസുമായി ബന്ധപ്പെട്ട് മലയാള സിനിമയിലെ സംവിധായകരും, നിർമ്മാതാക്കളും, അഭിനേതാക്കളും അടങ്ങുന്ന ഒരു നീണ്ട സാക്ഷി പട്ടികയായിരുന്നു ഉണ്ടായിരുന്നത്.

നടൻ്റെ കൂടെ പല സിനിമകളിലും കൂടെ അഭിനയിച്ചത് കൊണ്ടാവാം ബിന്ദു പണിക്കരെയും സാക്ഷി പട്ടികയിൽ ഉൾപ്പെടുത്തിയത്. ബിന്ദു പണിക്കർ വെളിപ്പെടുത്തിയത് നടിയെ ആക്രമിച്ച കേസിലെ മൊഴിമാറ്റത്തെ കുറിച്ചായിരുന്നു. ബിന്ദു പണിക്കർ പറഞ്ഞത് താൻ നൽകിയ മൊഴിയെ സംബന്ധിച്ച് പുറത്തുവന്ന കാര്യങ്ങളെല്ലാം തന്നെ തെറ്റായ രീതിയിലുള്ള തായിരുന്നു എന്നാണ്. ബിന്ദു പണിക്കർ കൊടുത്ത മൊഴിയല്ല പുറത്തുവന്നതെന്നും ഒരു അടച്ചിട്ട മുറിയിൽ നിന്നും താൻ പറഞ്ഞ കാര്യങ്ങൾ എങ്ങിനെ മാറി എന്നാണ് നടിയുടെ സംശയം.

എങ്ങനെയാണ് ഇത്തരം കാര്യങ്ങൾ മാറിമറിഞ്ഞു വരുന്നത് എന്നും പ്രേക്ഷകർ അത് എങ്ങനെ എടുക്കും എന്നും തനിക്കറിയില്ല എന്നും ബിന്ദു പണിക്കർ പറഞ്ഞു. കേസിൻ്റെ അന്വേഷണ ഉദ്യോഗസ്ഥൻ ബിജു പൗലോസിനെ കൂട്ടുകാരിയുടെ ഒപ്പം ലുലു മോളിൽ പോയപ്പോഴാണ് ആദ്യമായി കണ്ടതെന്നും അപ്പോഴാണ് പരിചയപ്പെട്ടത് എന്നും ബിന്ദു പണിക്കർ പറയുന്നുണ്ട്. ആദ്യം ബിന്ദു പണിക്കർ നടിക്ക് അനുകൂലമായ മൊഴിയാണ് കൊടുത്തത് എന്നും എന്നാൽ പിന്നീട് വിചാരണ കോടതിയിൽ കൂറുമാറിക്കൊണ്ട് ദിലീപിന് അനുകൂലമായ മൊഴി നൽകി എന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഈ കേസുമായി ബന്ധപ്പെടുത്തി പുറത്തുവന്ന കാര്യങ്ങളെല്ലാം തെറ്റും വാസ്തവവിരുദ്ധവുമാണെന്നും ബിന്ദു പണിക്കർ പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply