പാലക്കാട് ജില്ലയിലെ നാട്ടിൻപുറത്തുനിന്നും മലയാളത്തം തുളുമ്പുന്ന മുഖവുമായി ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് ചുവടുവെച്ച നടിയാണ് അനുശ്രീ. ഡയമണ്ട് നെക്ലേസ് എന്ന സിനിമയിൽ ഫഹദ് ഫാസിലിൻ്റെ നായികയായിട്ടായിരുന്നു അനുശ്രീയുടെ സിനിമ പ്രവേശനം. ഈ ചിത്രത്തിലെ അരുണേട്ടാ അരുണേട്ടാ എന്ന ഒറ്റ ഡയലോഗ് കൊണ്ട് തന്നെ മലയാളികളുടെ ഹൃദയം കീഴടക്കാൻ അനുശ്രീക്ക് സാധിച്ചു.
സൂര്യ ടിവിയിലെ ഒരു റിയാലിറ്റി ഷോയായ വിവൽ ആക്ടീവ് ഫെയർ ബിഗ് ബ്രേക്ക് എന്ന ഷോയിൽ വിധികർത്താവായി സംവിധായകൻ ലാൽ ജോസ് എത്തിയിരുന്നു. അവിടെ വച്ചായിരുന്നു ലാൽ ജോസ് അനുശ്രീയെ കണ്ടുമുട്ടുന്നതും അതിനുശേഷം അദ്ദേഹത്തിൻ്റെ സിനിമയിലേക്ക് അനുശ്രീയെ വിളിച്ചിരുന്നത്. അത് തൻ്റെ ലൈഫിലെ ഏറ്റവും വലിയ ടെർണിങ് പോയിൻ്റ് ആണെന്നാണ് അനുശ്രീ പറയുന്നത്. ഇപ്പോൾ മോഡലിങ്ങിൽ സജീവമാണ് അനുശ്രീ.
ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ താൻ അതീവ സുന്ദരിയും മോഡേണും ആയതിനെക്കുറിച്ചും അനുശ്രീ സംസാരിച്ചു. താൻ വളരെ പെട്ടെന്ന് വണ്ണം വയ്ക്കുന്ന ആളല്ലെന്നും അതുകൊണ്ടുതന്നെ ഡയറ്റ് ഒന്നും ഫോളോ ചെയ്യാറില്ലെന്നും പറഞ്ഞു. താരം തൻ്റെ കല്യാണം എന്തുകൊണ്ടാണ് വൈകുന്നതെന്നും പറഞ്ഞു. തനിക്ക് കല്യാണം കഴിക്കാൻ പേടിയാണെന്നും ഫോട്ടോഷൂട്ടിന് വേണ്ടി സാരിയൊക്കെ ഉടുത്ത് പൂവൊക്കെ വെച്ച് കഴിഞ്ഞാൽ ഇപ്പോൾ തന്നെ കല്യാണം കഴിച്ചാലോ എന്ന് തോന്നുമെന്നും പക്ഷേ അതൊക്കെ അഴിച്ചുവെച്ച് കഴിഞ്ഞാൽ വേണ്ടെന്നും തോന്നും.
വീട്ടിൽ അണ്ണനൊക്കെ എന്താണ് വിവാഹം കഴിക്കാതെ ഇങ്ങനെ നടക്കുന്നതെന്ന് ചോദിക്കാറുണ്ട്. അനുശ്രീ ഇതിന് മറുപടി പറയുന്നത് തനിക്ക് പേടിയാണെന്നാണ്. തന്നെ സഹിക്കാൻ ആർക്കും പറ്റുമെന്ന് തോന്നുന്നില്ലെന്നും പറഞ്ഞു. അനുശ്രീ പറയുന്നത് കൊച്ചിയിൽ നിൽക്കുമ്പോൾ തനിക്ക് നാട്ടിലേക്ക് പോകണമെന്നും അവിടെ നിൽക്കുമ്പോൾ മുംബൈയിലേക്ക് പോകണമെന്നും അവിടെ എത്തിക്കഴിഞ്ഞാൽ ബാംഗ്ലൂരിലേക്ക് പോയാലോ എന്നുമാണ് തോന്നുക. ചിലപ്പോൾ പെട്ടെന്ന് തോന്നും ദുബായിലേക്ക് പോയിട്ട് വന്നാലോ എന്നും.
രാത്രി ഉറങ്ങുമ്പോൾ അമ്മ വിളിച്ചാൽ ചിലപ്പോൾ എറണാകുളത്തായിരിക്കും എന്നാൽ രാവിലെ അമ്മ വിളിക്കുമ്പോൾ ഞാൻ മൂന്നാറിൽ ആയിരിക്കും ഇതൊക്കെ അഡ്ജസ്റ്റ് ചെയ്യാൻ ആരെങ്കിലും തയ്യാറാകുമോ എന്നുള്ള കാര്യമാണ് സംശയം. കൂടാതെ അനുശ്രീ പറയുന്നത് താൻ വിവാഹം ചെയ്യാൻ പോകുന്നയാളെ ഫ്രണ്ട്സ് ഗ്രൂപ്പിൽ കൊണ്ടുപോയാൽ അയാൾ ഒന്നാമതോ പത്താമതോ ആകണം. അല്ലാതെ എന്തിനാണ് ഇത്രയും ഫ്രണ്ട്സ് എന്ന് ചോദിക്കുകയാണെങ്കിൽ അയാളോട് ബൈ എന്ന് പറയും.
അതുപോലെ തന്നെ വിവാഹം കഴിച്ചു കഴിഞ്ഞാൽ അയാൾ എപ്പോഴും കൂടെയുണ്ടാകണം. വിവാഹം ചെയ്തതിനുശേഷം ആ ബന്ധത്തിൽ നിന്നും ഊരി പോരുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അനുശ്രീ പറഞ്ഞു.
story highlight – Actress Anusree talks about marriage.