ഉറങ്ങി കിടന്ന എന്റെ കാലിൽ അയാൾ മെല്ലെ തടവാൻ തുടങ്ങി – തനിക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ട് തുറന്നു പറഞ്ഞു അനുമോൾ

മലയാളം ടിവി പരമ്പരയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയാണ് അനുമോൾ. അനു ഒരു അഭിനേത്രിയും മോഡലും കൂടിയാണ്. മോഡൽ രംഗത്ത് തൻ്റെ കഴിവ് തെളിയിക്കാൻ അനുവിന് സാധിച്ചിട്ടുണ്ട്. സീരിയലിലൂടെയാണ് അനുവിൻ്റെ അഭിനയ രംഗത്തേക്കുള്ള കടന്നു വരവ്. സ്റ്റാർ മാജിക്‌ എന്ന മലയാളം മിനിസ്ക്രീനിലെ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ പരിപാടിയിലൂടെയാണ് അനു പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയത്.

അനുവിൻ്റെ കോ ആർട്ടിസ്റ്റുകളോടുള്ള കൗണ്ടറുകളും, സ്കിറ്റും, ഗെയിം ഒക്കെയാണ് പ്രേക്ഷകരെ ആകർഷിച്ചത്. നിരവധി സീരിയൽ താരങ്ങളും, കലാരംഗത്തുള്ള പലരും, കോമഡി താരങ്ങളും ഒക്കെ സ്റ്റാർ മാജിക്കിൽ ഉണ്ടാവാറുണ്ട്. അനുവിൻ്റെ സംസാരരീതിയും നിഷ്കളങ്കമായ സംസാരവും ചിരിയും ഒക്കെയാണ് ആരാധകർ ഇഷ്ടപ്പെടുന്നത്. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് താരം. സ്വന്തമായി യൂട്യൂബ് ചാനലും അനുവിനുണ്ട്. സ്വന്തം പ്രയത്നത്തിലൂടെയാണ് ഇന്നത്തെ നിലയിലേക്ക് അനു വളർന്നത് .

അനുവിൻ്റെ ഉയർച്ചയ്ക്കുള്ള പ്രധാന കാരണം സ്റ്റാർ മാജിക്ക് ആണെന്നും താരം പറയാറുണ്ട്. ആദ്യം ഒക്കെ അനുവിനെ സീരിയലുകൾ കാണുന്ന അമ്മമാരും ചേച്ചിമാരും മാത്രമേ തിരിച്ചറിയാറുള്ളൂ. എന്നാൽ സ്റ്റാർ മാജിക്കൽ വന്ന ശേഷം കൂടുതൽ ആളുകളും കൂടാതെ കുഞ്ഞു കുട്ടികൾ പോലും തിരിച്ചറിയാൻ തുടങ്ങി.
അനു ഫ്ലവേഴ്സ് ഒരു കോടി എന്ന പരിപാടിയിൽ പങ്കെടുത്തപ്പോൾ തനിക്ക് ഉണ്ടായ ഒരു അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ്. ഒരിക്കൽ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ അനുഭവിക്കേണ്ടിവന്ന മോശം അനുഭവത്തെക്കുറിച്ചാണ് അനു മനസ്സ് തുറക്കുന്നത്.

ട്രെയിനിൽ കിടക്കുന്ന അനുവിന് അടുത്തേക്ക് ഒരാൾ വന്നിരുന്നു. കുറച്ചു സമയങ്ങൾക്ക് ശേഷം അയാൾ അനുവിൻ്റെ കാലുകൾ തടവുവാൻ തുടങ്ങി. ഉടനെ തന്നെ അനു എഴുന്നേറ്റ് ബഹളം വയ്ക്കുവാൻ തുടങ്ങി. എന്നാൽ ആ കംപാർട്ട്മെൻ്റിലേയോ, അടുത്തിരുന്നവരോ ആരും ഇതിനെതിരെ പ്രതികരിക്കാൻ മുന്നോട്ടുവന്നില്ല. അനു പറയുകയാണ് ഇതാണ് നമ്മുടെ നാട്ടിലെ അവസ്ഥ എന്ത് പ്രശ്നങ്ങൾ ഉണ്ടായാലും ആരും തന്നെ അതിനെതിരെ ശബ്ദമുയർത്താറില്ല.

തങ്ങളെ ബാധിക്കുന്ന കാര്യമല്ല എന്ന രീതിയിലുള്ള പെരുമാറ്റമാണ് പലരിൽ നിന്നും ഉണ്ടാകാറ്.
അനു തൻ്റെ സോഷ്യൽ മീഡിയകളിൽ പങ്കിടുന്ന ചിത്രങ്ങളും വീഡിയോസും ഒക്കെ നിമിഷനേരങ്ങൾ കൊണ്ട് ആരാധകർ ഏറ്റെടുക്കാറുണ്ട്. അനുവിൻ്റെ ചിത്രങ്ങൾക്കും വീഡിയോക്കും ഒക്കെ നിരവധി കമൻ്റുകളാണ് ലഭിക്കാറുള്ളത്. അനുമോൾ സിനിമയിലും അഭിനയിച്ചിട്ടുണ്ട്. അനു ഇഗ്വാനക്കൊപ്പം പോസ് ചെയ്തിട്ടുള്ള ഫോട്ടോ നിമിഷനേരം കൊണ്ടാണ് ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply