തനിക് നിസ്കരിക്കാൻ അറിയാമെന്നും നോമ്പ് എടുക്കാറുണ്ടെന്നും നടി അനു സിതാര!

anu sithara

മലയാള സിനിമകളിലെ മുൻനിര നടിമാരിൽ പ്രദാനപ്പട്ട നടിയാണ് അനു സിത്താര. ചില തമിഴ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. 2013-ൽ ‘പോട്ടാസ് ബോംബ്’ എന്ന ചിത്രത്തിൽ ബാല താരമായിട്ടായിരുന്നു അനു സിനിമയിലേക് അരങ്ങേറ്റം കുറിച്ചത്. മികച്ച ഒരു ഭരതനാട്യം നർത്തകി കൂടിയാണ് അനു സിതാര. സ്റ്റേജ് ഷോകളിലൂടെയും താരം പ്രശസ്തയാണ്. സൂപ്പർഹിറ്റ് ചിത്രമായ ‘ഒരു ഇന്ത്യൻ പ്രണയകഥ’യിൽ അനു ഒരു ചെറിയ വേഷം ചെയ്തു.

2015ൽ സച്ചിയുടെ ചിത്രമായ ‘അനാർക്കലി’യിൽ ആതിര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് താരം ശ്രദ്ധ നേടി. അതിനുശേഷം ഹാപ്പി വെഡ്ഡിംഗ്, ക്യാമ്പസ് ഡയറി, മറുപടി തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചു. 2017ൽ കുഞ്ചാക്കോ ബോബനൊപ്പം ‘രാമന്റെ ഏടന്തോട്ടം’ എന്ന സിനിമയിൽ അനു ഒരു പ്രധാന വേഷം ചെയ്തു. രഞ്ജിത്ത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രം വിജയിക്കുകയും പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരുപോലെ നല്ല അഭിപ്രായം നേടുകയും ചെയ്തു.

പിന്നീട് അച്ചായൻസ്, സർവോപരി പാലാക്കാരൻ, ആന അലറലോടലറൽ തുടങ്ങിയ ശരാശരി ഹിറ്റ് ചിത്രങ്ങളിൽ നടി അഭിനയിച്ചു. ‘ക്യാപ്റ്റൻ’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ അനു പ്രേക്ഷകരിൽ നിന്ന് ഏറെ പ്രശംസ നേടിയിരുന്നു. ക്യാപ്റ്റന്റെ വൻ വിജയത്തിന് ശേഷം ടൊവിനോ തോമസിനൊപ്പം ‘ഒരു കുപ്രസിദ്ധ പയ്യൻ’ എന്ന സിനിമയിൽ അഭിനയിച്ച അനു 2019-ൽ മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് നേടി. മലയാളത്തിലെ അഭിനയത്തിന് പുറമെ, പോട് എന്ന ചിത്രത്തിലൂടെയാണ് അനു തമിഴ് സിനിമയിലും അരങ്ങേറ്റം കുറിച്ചത്.

2018 ൽ നളൻ കരുതി എന്ന ചിത്രത്തിൽ കരുണാകരനൊപ്പം നായികയായി അഭിനയിച്ചു. രാമന്റെ ഏടന്തോട്ടം, ഒരു കുപ്രസിദ്ധ പയ്യൻ, ക്യാപ്റ്റൻ തുടങ്ങിയ ചിത്രങ്ങളിലെ ധീരവും നിഷ്കളങ്കവും ശക്തവുമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ അനു വളരെയധികം പ്രശംസ നേടി. അനുസിത്താര നേരത്തെ നടത്തിയ ചില തുറന്നുപറച്ചിലുകളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. തന്റെ വീട്ടിലെ മതനിരപേക്ഷതയെ കുറിച്ചായിരുന്നു താരം പറഞ്ഞത്. തന്റെ അച്ഛൻ അബ്ദുൽ സലാമിന്റെയും അമ്മ രേണുകയുടെയും വിവാഹം ഒരു വിപ്ലവ കല്യാണമായിരുന്നു എന്നാണ് താരം പറഞ്ഞത്.

പിന്നീട് തന്റെ ജനനശേഷമാണ് അമ്മ വീട്ടുകാരുടെ പിണക്കം ഒക്കെ മാറിയത് എന്നും അതിനുശേഷം എല്ലാ വിഷുവും ഓണവും റംസാനുമൊക്കെ എല്ലാവരും ഒന്നിച്ച് ആഘോഷിക്കാറുണ്ട് എന്നും താരം പറയുന്നു. പത്താം ക്ലാസ് സർട്ടിഫിക്കറ്റിൽ താൻ ഇന്നും മുസ്ലിം ആയി തന്നെയാണ് ഉള്ളതെന്നും താരം തുറന്നു പറഞ്ഞു. തന്റെ ഉമ്മ തങ്ങളെ നിസ്കരിക്കാൻ ഒക്കെ പഠിപ്പിച്ചിട്ടുണ്ട് എന്നും തങ്ങൾ എല്ലാ നോമ്പും എടുക്കാറുണ്ട് എന്നും താരം വ്യക്തമാക്കി. ഈ തുറന്നുപറച്ചിലിൽ താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply