2011ൽ പുറത്തിറങ്ങിയ അവർകളും ഇവർകളും എന്ന തമിഴ് ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് ഐശ്വര്യ രാജേഷ്. അസത്തപ്പോവത് യാര് എന്ന സൺ ടിവിയിലെ പ്രോഗ്രാമിൻ്റെ അവതാരകയായിരുന്നു നടി. ഐശ്വര്യ റിയാലിറ്റി ഷോ ആയ മാനാട മയിലാടാ എന്ന റിയാലിറ്റി ഷോയുടെ വിജയിയായിരുന്നു. ഐശ്വര്യ അഭിനയിച്ച ആദ്യത്തെ മലയാള ചിത്രം ജോമോൻ്റെ സുവിശേഷങ്ങൾ ആയിരുന്നു.
സഖാവ് എന്ന ചിത്രത്തിലും ഐശ്വര്യ നല്ല അഭിനയം കാഴ്ച വച്ചിരുന്നു. താരം അഭിനയിച്ച ഇനി തിയേറ്ററിൽ റിലീസ് ആവാൻ ഇരിക്കുന്ന ചിത്രം ഫെർസാനയാണ്. നടി തൻ്റെ ജീവിതത്തിൽ നേരിട്ട കഷ്ടപ്പാടുകളെ കുറിച്ച് തുറന്നു പറയുകയുണ്ടായി. നടി പറയുന്നത് താൻ ഇന്ന് വലിയൊരു നിലയിൽ എത്തുകയും നല്ല നടിയായി മാറുകയും ചെയ്തു. എന്നാൽ നിരവധി കഷ്ടപ്പാടുകളൊക്കെ സഹിച്ചുകൊണ്ടാണ് താൻ ഇന്നത്തെ ഈ നിലയിൽ എത്തിയത് എന്നാണ് താരം പറയുന്നത്.
ജീവിതത്തിൻ്റെ ആദ്യകാലങ്ങളിലൊക്കെ ഒരുപാട് വിഷമതകൾ തനിക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ട് കാരണം താൻ ഒരു പാവപ്പെട്ട കുടുംബത്തിൽ ആയിരുന്നു ജനിച്ചത്. കൂടാതെ ഐശ്വര്യ പറയുന്നത് തനിക്ക് 3 ചേട്ടന്മാർ ഉണ്ട് എന്നാണ്. ഏക പെൺകുട്ടിയാണ് താൻ എന്നും പറഞ്ഞു. വളരെ വിഷമത്തോടുകൂടിയായിരുന്നു ഐശ്വര്യ തൻ്റെ എട്ടാമത്തെ വയസ്സിൽ തൻ്റെ അച്ഛൻ മരണപ്പെട്ടു എന്ന് പറഞ്ഞത്.
ഒരുപക്ഷേ തൻ്റെ അച്ഛൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ തന്നെ ഒരിക്കലും അഭിനയിക്കാൻ വിടില്ലായിരുന്നു എന്ന് നടി പറഞ്ഞു. ഐശ്വര്യയുടെ അമ്മ വളരെ വിഷമത്തോടുകൂടി പറഞ്ഞത് തൻ്റെ മക്കളെ വളർത്തുവാൻ വേണ്ടി ഒരുപാട് ജോലികൾ ചെയ്തിട്ടുണ്ടെന്ന്. കൂടാതെ അമ്മ പറഞ്ഞത് തനിക്ക് രണ്ട് മക്കളെ നഷ്ടപ്പെട്ടു എന്നുമാണ്. ഐശ്വര്യയുടെ അമ്മ പറയുന്നത് മക്കളൊക്കെ വലുതായാൽ എല്ലാ കഷ്ടപ്പാടുകളും മാറി നല്ല തരത്തിലുള്ള ജീവിതം നയിക്കാമായിരുന്നു എന്നാണ് കരുതിയത് എന്ന്.
എന്നാൽ വിധിയുടെ വിളയാട്ടം അവിടെയും തന്നെ തളർത്തി എന്ന് പറഞ്ഞു. മൂത്ത മകൻ പ്രണയ നൈരാശ്യത്തെ തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു. ആ ഒരു വിഷമത്തിൽ നിന്നും കരകയറുന്നതിനു മുന്നേ തന്നെ രണ്ടാമത്തെ മകൻ ബൈക്ക് ആക്സിഡൻ്റിൽ മരണപ്പെട്ടു. കുടുംബത്തിലെ രണ്ട് മരണവും തന്നെ ഒരുപാട് തളർത്തി എന്നും രണ്ടു മക്കളെ നഷ്ടപ്പെട്ട ഒരു അമ്മയാണ് താനെന്നും പറഞ്ഞു. ഐശ്വര്യയുടെ അമ്മ പറഞ്ഞത് ഐശ്വര്യ ഒരുപാട് കഷ്ടപ്പെട്ടുകൊണ്ടാണ് ഇത്രയും വലിയ നടിയായി മാറിയത് എന്ന്.
ആദ്യകാലങ്ങളിൽ ഒക്കെ ടെലിവിഷനിൽ ചെറിയ ചെറിയ പ്രോഗ്രാമുകൾ മാത്രമായിരുന്നു ചെയ്തിരുന്നത്. എന്നാൽ ആ സമയത്തൊക്കെ പലരിൽ നിന്നും പരിഹാസങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് ഐശ്വര്യയ്ക്ക്. എന്നാൽ അവരുടെയൊക്കെ മുന്നിൽ ഇപ്പോൾ ഐശ്വര്യക്ക് തലയുയർത്തി നിൽക്കാൻ സാധിക്കുന്നുണ്ടെന്നും പറഞ്ഞു. കൂടാതെ ഐശ്വര്യയുടെ അമ്മ പറഞ്ഞത് തൻ്റെ മകനും ജോലി ചെയ്തുകൊണ്ടുതന്നെ കുടുംബം നോക്കുന്നുണ്ടെന്ന്.