ഐശ്വര്യ ലക്ഷ്മി ഒളുപ്പിച്ചിരുന്ന കാമുകനെ കണ്ടെത്തി വിഷ്ണു വിശാൽ ! നാണം കൊണ്ട് മുഖം മറച്ചു ഐശ്വര്യ ലക്ഷ്മി

“ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള” എന്ന ചിത്രത്തിലൂടെ അഭിനയലോകത്തേക്ക് ചുവട് വെച്ച് ഇന്ന് തെന്നിന്ത്യൻ സിനിമകളിൽ എല്ലാം ശ്രദ്ധേയമായ വേഷം ചെയ്തു നായികയായി തിളങ്ങുന്ന താരമാണ് ഐശ്വര്യ ലക്ഷ്മി. ചെയ്യുന്ന വേഷം എത്ര ചെറുതാണെങ്കിലും സിനിമയിൽ പ്രാധാന്യമുള്ള കഥാപാത്രം തിരഞ്ഞെടുക്കുന്ന താരം ഇതിനോടകം മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അഭിനയിച്ചു കഴിഞ്ഞു.

തമിഴിൽ മണിരത്നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം “പൊന്നിയൻ സെൽവനി”ൽ പൂങ്കുഴലീ എന്ന മികച്ച ഒരു വേഷമായിരുന്നു ഐശ്വര്യ കൈകാര്യം ചെയ്തത്. നായകന്മാർ വാഴുന്ന തെലുങ്കു പോലുള്ള ഒരു സിനിമ മേഖലയിൽ നായിക പ്രാധാന്യമുള്ള “അമ്മു” എന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെ തന്നെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു. അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച ഘട്ടത്തിലാണ് ഇപ്പോൾ ഐശ്വര്യ നിൽക്കുന്നത്.

മലയാളത്തിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന “കുമാരി” എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ താരം അഭിനയിച്ചത്. ഒന്നിനു പിന്നാലെ ഒന്നായി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി മലയാള സിനിമയുടെ ഭാഗ്യ നായിക എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന നായികയാണ് ഐശ്വര്യ ലക്ഷ്മി. ഐശ്വര്യയുടെ അഭിനയജീവിതത്തിൽ വഴിത്തിരിവ് ആയ ചിത്രം ആയിരുന്നു “മായാനദി” എന്ന ചിത്രത്തിലെ അപ്പു എന്ന കഥാപാത്രം.

ഈ ചിത്രത്തിലെ മികച്ച പ്രകടനം കണ്ടായിരുന്നു താരത്തിന് പിന്നീട് നിരവധി അവസരങ്ങൾ തേടിയെത്തിയത്. ഒരു ഡോക്ടർ ആയ ഐശ്വര്യ ലക്ഷ്മി മോഡലിംഗിലൂടെ ആണ് സിനിമയിലേക്ക് എത്തുന്നത്. അടുത്തിടെ ഇറങ്ങിയ സിനിമകളുടെ പ്രൊമോഷൻ പരിപാടികളുമായി ബന്ധപ്പെട്ട സമൂഹ മാധ്യമങ്ങളിൽ അഭിമുഖങ്ങളിലും സജീവമാണ് താരം. എന്നാൽ ഇന്ന് വരെ വിവാഹത്തെ കുറിച്ചോ പ്രണയത്തെ കുറിച്ചോ താരം വെളിപ്പെടുത്തിയിട്ടില്ല.

ഇപ്പോഴിതാ ഐശ്വര്യ ലക്ഷ്മിക്ക് പ്രണയമുള്ളതായി സംശയം പ്രകടിപ്പിക്കുകയാണ് നടൻ വിഷ്ണു വിശാൽ. ആ സംശയത്തിനുള്ള കാരണവും താരം വെളിപ്പെടുത്തി. ഐശ്വര്യ ലക്ഷ്മിയും വിഷ്ണു വിശാലും ഒന്നിച്ചെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് “ഗാട്ട ഗുസ്തി”. ഈ ചിത്രത്തിൽ അഭിനയിച്ചപ്പോൾ ഉള്ള അനുഭവം പങ്കുവെക്കുകയാണ് വിഷ്ണു വിശാൽ. ഷോട്ട് കഴിഞ്ഞാൽ ഉടൻ ഐശ്വര്യ ആദ്യം ഓടുന്നത് ഫോൺ നോക്കാനാണ്.

പ്രണയമല്ലാത്ത ആൾ അങ്ങനെ ഒരിക്കലും ചെയ്യില്ല. ആരിൽ നിന്നും എന്തോ പ്രതീക്ഷിച്ചു നിൽക്കുന്നവർ മാത്രമാണ് അത്തരത്തിൽ ഷോട്ട് കഴിഞ്ഞാൽ ഫോൺ നോക്കാൻ പോവുകയുള്ളൂ. എനിക്ക് ഭാര്യയുള്ളതു കൊണ്ട് അത്തരത്തിൽ ഭാര്യയോട് സംസാരിക്കാനായി ഫോൺ അധികമായി ഉപയോഗിക്കാറുണ്ട്. അങ്ങനെ നോക്കുകയാണെങ്കിൽ ഐശ്വര്യ ലക്ഷ്മി റിലേഷൻഷിപ്പിലാണ് എന്ന് തോന്നിയിട്ടുണ്ട് എന്ന് ഐശ്വര്യയെ നിരീക്ഷിച്ചപ്പോൾ മനസ്സിലായെന്ന് വിഷ്ണു വിശാൽ പറയുന്നു.

നിങ്ങൾക്ക് ഇത് ഗോസിപ്പായി എടുക്കാം എന്നും താരം കൂട്ടിച്ചേർത്തു. വിഷ്ണു വിശാൽ പറയുന്നത് കേട്ട് ചിരിക്കുകയല്ലാതെ മറ്റൊന്നും പ്രതികരിച്ചിട്ടില്ല ഐശ്വര്യ ലക്ഷ്മി. സ്പോർട്സ് ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് “ഗാട്ട ഗുസ്തി”. ഈ ചിത്രത്തിന്റെ സംവിധാനവും രചനയും നിർവഹിച്ചിരിക്കുന്നത് ചെല്ല അയ്യാവുവാണ്. വി വി സ്റ്റുഡിയോസ്, ആർ ടി ടീം വർക്സ് എന്നീ ബാനറുകളിൽ രവി തേജ, വിഷ്ണു വിശാൽ, ശുബു, ആര്യൻ രമേശ് എന്നിവർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

story highlight – aiswarya lakshmi love

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply