തമിഴ് സിനിമകളിൽ മാത്രമാണ് വിജയ് അഭിനയിച്ചിട്ടുള്ളതെങ്കിലും മലയാളികൾക്ക് ഏറെ പ്രിയമാണ് താരത്തെ. മലയാളത്തിലെ സൂപ്പർ താരങ്ങളുടെ സിനിമകൾക്ക് ലഭിക്കുന്നതിനേക്കാൾ കൂടുതൽ സ്വീകാര്യത വിജയിയുടെ സിനിമകൾക്ക് കേരളത്തിൽ ലഭിക്കുന്നുണ്ട്. അതിനു കാരണം വിജയ് അഭിനയിക്കുന്ന സിനിമകളെല്ലാം തന്നെ കോമർഷ്യൽ സിനിമകൾ ആയത് കൊണ്ടാണ്. മലയാളത്തിൽ കോമർഷ്യൽ സിനിമകൾ ഇല്ലാത്തതുകൊണ്ടാണ്.
കഴിഞ്ഞദിവസം വിജയ് മക്കൾ ഇയക്കം സംഘടിപ്പിച്ച ഒരു പരിപാടിയിൽ താരം പങ്കെടുത്തിരുന്നു. പ്ലസ് ടു പത്താം ക്ലാസ് പരീക്ഷകളിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനു വേണ്ടി സംഘടിപ്പിച്ച ചടങ്ങായിരുന്നു അത്. അനുമോദന ചടങ്ങ് കഴിഞ്ഞതിനുശേഷം വിജയ് സംസാരിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുകയാണ്. വിജയിയും ഭാര്യയും തമ്മിൽ വേർപിരിയാൻ പോവുകയാണെന്ന തരത്തിലുള്ള പല വാർത്തകളും ചില മാധ്യമങ്ങളിൽ ഒക്കെ വന്നിട്ടുണ്ടായിരുന്നു.
ഇത്തരം വാർത്തകൾ ഒക്കെ വന്നത് ചില ഓൺലൈൻ ചാനലുകളിലും അതുപോലെ തന്നെ യൂട്യൂബ് ചാനലുകളിലും ഒക്കെയായിരുന്നു. ഈ വാർത്ത സോഷ്യൽ മീഡിയകളിൽ വന്നതുകൊണ്ട് തന്നെ അതൊക്കെ ഫേക്ക് ആയിരിക്കും എന്ന് പലർക്കും അറിയാമായിരുന്നു. എന്നാൽ ചടങ്ങ് കഴിഞ്ഞതിനുശേഷം വിജയ് ഈ വിഷയവുമായി ബന്ധപ്പെട്ടു കൊണ്ട് പരോക്ഷമായി പ്രതികരിച്ചിരിക്കുകയാണ്. അദ്ദേഹം പറഞ്ഞത് സോഷ്യൽ മീഡിയകളിലൊക്കെ വരുന്ന വാർത്തകളിൽ 75 ശതമാനവും ഫെയ്ക്ക് ആണെന്നാണ്.
എല്ലാ വാർത്തകളെയും കുറിച്ചല്ല പറയുന്നത് എന്നും താരം പറഞ്ഞു. സോഷ്യൽ മീഡിയകളിലൂടെ പല തെറ്റായ വാർത്തകളും നൽകിക്കൊണ്ട് ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട് എന്നും താരം പറഞ്ഞു. വിജയിയും ഭാര്യയും വേർപിരിഞ്ഞു കൂടാതെ വിജയിയും അദ്ദേഹത്തിൻ്റെ പിതാവായ ചന്ദ്രശേഖറുമായി ചില പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് ഇവർ തമ്മിലും പിരിഞ്ഞു എന്ന തരത്തിലെ വാർത്തകളൊക്കെ സോഷ്യൽ മീഡിയകളിൽ വന്നിട്ടുണ്ടായിരുന്നു.
പിതാവായ ചന്ദ്രശേഖർ ആണ് സിനിമയുമായി ബന്ധപ്പെട്ട വിജയിയുടെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നത്. സിനിമയുടെ കഥ കേൾക്കുന്നതും, സിനിമയ്ക്കുള്ള പ്രതിഫലം എത്രയാണെന്ന് പറയുന്നതും ഒക്കെ ചെയ്യുന്നത്. ഇത് ഭാര്യ സംഗീതയ്ക്ക് അത്ര ഇഷ്ടപ്പെടുന്നില്ലെന്നും ഭാര്യ വിജയിയോട് ചോദിക്കുന്നത് ഈ കാര്യങ്ങളൊക്കെ സ്വന്തമായി വിജയ്ക്ക് തന്നെ ചെയ്താൽ മതിയില്ലേ എന്നാണ്. സംഗീത ഈ ചോദ്യങ്ങൾ ഉന്നയിച്ചതിനു ശേഷം വിജയുടെ അച്ഛൻ സിനിമ കാര്യങ്ങൾ നോക്കുന്നതിൽ നിന്നും മാറി നിന്നു.
ചന്ദ്രശേഖർ സഹായത്തിനു വേണ്ടി നിർത്തിയ ജോലിക്കാരെയൊക്കെ മാറ്റി പുതിയ ജോലിക്കാരെ നിയമിച്ചു. വീട്ടിൽ പ്രശ്നങ്ങൾ രൂക്ഷമായതോടെ വിജയ് കുടുംബത്തോടൊപ്പം മറ്റൊരു വീട്ടിലേക്ക് താമസം മാറുകയും ചെയ്തു തുടങ്ങിയ തരത്തിലുള്ള വാർത്തകളൊക്കെ സോഷ്യൽ മീഡിയയിൽ വന്നിരുന്നു.