സുരാജ് വെഞ്ഞാറമൂടും സൗബിൻ ഷാഹിറും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ “ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ” എന്ന ചിത്രത്തിലെ റോബോട്ട് ആയി മലയാളികളെ വിസ്മയിപ്പിച്ച താരമാണ് സൂരജ്. “ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ” എന്ന ഒരൊറ്റ സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് സൂരജ് തേലക്കാട്. പൊക്കമില്ലായ്മ ഒരിക്കലും തനിക്കും ചേച്ചിക്കും ഒരു പോരായ്മയായി തോന്നിയിട്ടില്ലെന്ന് താരം പറയുന്നു. ശരീരത്തിനു മാത്രമേ പൊക്കമില്ലായ്മ ഉള്ളൂ എന്നും മനസ്സുകൊണ്ട് ഞങ്ങൾ എത്രയോ ഉയരത്തിലാണ് എന്നും സൂരജ് മുമ്പ് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.
കലോത്സവവേദികളിലൂടെയും ടെലിവിഷനിൽ കോമഡി പരിപാടികളിലൂടെയും മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സൂരജ് തേലക്കാട്. ഉയരം ഇല്ലായ്മ തന്റെ വിജയമാക്കി മാറ്റിയ കലാകാരന് മലയാളത്തിലെ നിരവധി സെലിബ്രിറ്റികളുടെ എളിയിൽ കയറി ഇരിക്കാൻ ഭാഗ്യം കിട്ടിയിട്ടുണ്ട് എന്ന് രസകരമായി പറയാറുണ്ട്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ സൂരജിന്റെ അച്ഛൻ മോഹനൻ ബാങ്കിലെ കലക്ഷൻ ഏജന്റും അമ്മ ജ്യോതിലക്ഷ്മി വീട്ടമ്മയും ആണ്.
മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന കോമഡി ഫെസ്റ്റിവലിലൂടെ ആണ് സൂരജ് മിനിസ്ക്രീനിൽ ശ്രദ്ധേയനാവുന്നത്. അവാർഡുകളും കോമഡി പരിപാടികളിലൂടെയും മലയാളികളെ ഒരുപാട് പൊട്ടിച്ചിരിപ്പിച്ച താരം ബിഗ്ബോസ് സീസൺ 4ൽ മത്സരാർത്ഥി ആയെത്തി മികച്ച പ്രകടനം ആയിരുന്നു കാഴ്ച വെച്ചത്. ബിഗ് ബോസ് മലയാളം സീസൺ 4ൽ നൂറു ദിവസം പൂർത്തിയാക്കി അവസാന 6 മത്സരാർഥികളിൽ സ്ഥാനം പിടിച്ചിരുന്നു സൂരജ്.
ഇപ്പോൾ ഇതാ സൂരജ് വിവാഹിതനാകാൻ പോകുന്നു എന്ന വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ബിഗ് ബോസിൽ നിന്നും വന്നതിനു ശേഷം പുതിയ സിനിമയുടെ തിരക്കുകളിൽ ആണ് താരം. അലീന പടിക്കൽ അവതരിപ്പിക്കുന്ന ഡേവിഡ് സ്റ്റാർ ഷോയിലാണ് തന്റെ പുതിയ വിശേഷങ്ങൾ സൂരജ് പങ്കുവെച്ചത്. വീട്ടുകാരെയും കൂട്ടുകാരെയും പഠിച്ച സ്കൂളും എല്ലാം പരിചയപ്പെടുത്തിയ താരം വ്യക്തി ജീവിതത്തെ കുറിച്ചുള്ള ചില കാര്യങ്ങളും പങ്കുവെക്കുന്നു.
പരിപാടിയിൽ അലീന പടിക്കൽ സൂരജിനോട് ഗേൾ ഫ്രണ്ടിനെ കാണാൻ പോകണം എന്ന് പറഞ്ഞപ്പോൾ പോകാം എന്ന് സമ്മതിക്കുകയായിരുന്നു സൂരജ്. ഇതോടെ സൂരജിന്റെ വിവാഹം ഉടൻ ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. സൂരജിന്റെ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചു നേരെ നാട്ടിലേക്ക് സൂരജിന്റെ സുഹൃത്തുക്കളേ കാണാൻ ആയിട്ടായിരുന്നു സൂരജും അലീനയും പോയത്. എല്ലാവർക്കും സൂരജിനെ കുറിച്ച് പറയാൻ നൂറു നാക്കുകളാണ്.
സൂരജ് സ്ഥിരം പോയിരിക്കുന്ന ക്ലബ്ബും പഠിച്ച സ്കൂളും അവിടെയുള്ള അധ്യാപകരെയും എല്ലാം സന്തോഷത്തോടെ പരിചയപ്പെടുത്തി താരം. ഒപ്പം പുതിയ കാർ എടുത്തതിന്റെ വിശേഷങ്ങളും ഡ്രൈവിംഗ് പഠിച്ചതിനെക്കുറിച്ചും എല്ലാം സൂരജ് വാചാലനാകുന്നു. സൂരജിന്റെ വിവാഹ വാർത്ത യാഥാർഥ്യമാകാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. യാത്രയ ഹേറ്റേഴ്സ് ഇല്ലാത്ത പ്രേക്ഷകരുടെ പ്രിയപ്പെട്ട കലാകാരനെ കുറിച്ച് ഉള്ള സന്തോഷ വാർത്ത ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്.