പാർവതിയുടെ അമ്മയോട് ഞാൻ ചെയ്തത് വലിയ ചതിയാണ് ! കുറ്റബോധം കൊണ്ട് തുറന്ന് പറഞ്ഞു സിദ്ധിഖ്

മിമിക്രിയിലൂടെയും നാടകത്തിലെയും മലയാള സിനിമയിലേക്ക് കടന്നുവന്ന നടനാണ് സിദ്ദിഖ്. കൂടുതലായും വില്ലൻ വേഷങ്ങൾ ആണ് സിദ്ദിഖ് ചെയ്തത്. സിനിമയിലെ ആദ്യകാലങ്ങളിൽ മുകേഷ്, ജഗദീഷ് തുടങ്ങിയവരും ആയി ചേർന്ന് കൊണ്ട് ഹാസ്യ വേഷങ്ങളായിരുന്നു സിദ്ദിഖ് ചെയ്തത്. ഗോഡ് ഫാദർ, മിമിക്സ് പരേഡ്, ഹരിഹർ നഗർ, നന്ദനം, നരിമാൻ, സത്യമേവ ജയതേ, ഉത്തമൻ, തന്ത്ര തുടങ്ങിയ സിനിമകളിലൊക്കെ അദ്ദേഹം തൻ്റെ അഭിനയ മികവ് കാഴ്ചവച്ചിരുന്നു.

ഒരു അഭിനേതാവ് മാത്രമല്ല നിർമ്മാതാവും കൂടിയായിരുന്നു സിദ്ദിഖ്. മികച്ച ടെലിഫിലിം നടനുള്ള കേരള സംസ്ഥാന അവാർഡ് 2005ൽ അദ്ദേഹത്തിന് ലഭിച്ചു. നടൻ ജയറാമിനും പാർവതിക്കും ഒപ്പം ഉണ്ടായിരുന്ന നല്ല നിമിഷങ്ങളെക്കുറിച്ച് സിദ്ദിഖ് സംസാരിക്കുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിലൂടെ ചർച്ചയായി കൊണ്ടിരിക്കുന്നത്. ജയറാമും പാർവതിയും പ്രണയത്തിലായ സമയത്ത് അവർക്ക് വേണ്ടി സിദ്ദിഖ് ചെയ്ത കാര്യങ്ങളെ കുറിച്ചായിരുന്നു സംസാരിച്ചത്.

ജയറാമിനു വേണ്ടി പാർവതിയുടെ വീട്ടിൽ ഫോൺ വിളിച്ചുകൊണ്ട് സംസാരിച്ചത് സിദ്ദിഖ് ആയിരുന്നു എന്നാണ് പറഞ്ഞത്. സിദ്ദിഖിനെ ഒരിക്കൽ ജയറാം തിരുവനന്തപുരത്ത് വിളിച്ചു. അവിടെ ഒരു മുറിയിലായിരുന്നു ഇവർ രണ്ടുപേരും താമസിച്ചത്. ആ സമയത്ത് ജയറാം പാർവതിയുടെ വീട്ടിലേക്ക് സിദ്ദിഖിനെ കൊണ്ട് വിളിപ്പിക്കുകയായിരുന്നു. വിളിച്ചു കഴിഞ്ഞാൽ സിദ്ധിക്ക് ആദ്യം പാർവതിയുടെ അമ്മയുമായിട്ട് സംസാരിക്കും പിന്നീട് അമ്മ പാർവതിക്ക് ഫോൺ കൊടുക്കും ആ സമയത്ത് ഫോൺ ജയറാം മേടിക്കുകയും ജയറാമും പാർവതിയും തമ്മിൽ സംസാരിക്കുകയാണ് പതിവെന്നും പറഞ്ഞു.

അതൊക്കെ താൻ പാർവതിയുടെ അമ്മയോട് ചെയ്ത ചതിയായിരുന്നെന്നാണ് ഇപ്പോൾ സിദ്ദിഖ് പറയുന്നത്. സിദ്ദിഖ് അമ്മയോട് സംസാരിച്ചതിനുശേഷം പാർവതിക്ക് ഫോൺ കൊടുത്തു കഴിഞ്ഞാൽ ഉടനെ തന്നെ ജയറാം ഫോൺ വാങ്ങിയിട്ട് സിദ്ദിഖിനോട് റൂമിൽ നിന്നും പുറത്തേക്ക് പോകാൻ പറയും എന്നും പറഞ്ഞു. പാർവതിയുടെ വീട്ടിൽ ഇടയ്‌ക്കൊക്കെ ഭക്ഷണം കഴിക്കാൻ പോകാറുണ്ടായിരുന്നു എന്നും സിദ്ദിഖ് പറഞ്ഞു. ജയറാമിൻ്റെയും പാർവതിയുടെയും പ്രണയത്തിൻ്റെ ഹംസമായിരുന്നു താനെന്നും സിദ്ദിഖ് പറഞ്ഞു.

താൻ ജയറാമിന് വേണ്ടി ചെയ്ത കാര്യങ്ങളെ കുറിച്ച് ഒക്കെ സിദ്ദിഖ് പാർവതിയുടെ അമ്മയോട് ഒരിക്കൽ തുറന്നുപറയുകയും ചെയ്തിരുന്നു. ആ സമയത്ത് പാർവതിയുടെ അമ്മ സിദ്ദിഖിനോട് എടാ കള്ളാ എന്ന് വിളിച്ചുകൊണ്ടായിരുന്നു സംസാരിച്ചതെന്നും പറഞ്ഞു. നിരവധി ചിത്രങ്ങളിൽ സിദ്ദിഖും ജയറാമും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. സിദ്ധിഖ് പറയുന്നത് താൻ ജയറാമിനും പാർവതിക്കും വേണ്ടി ചെയ്ത കാര്യങ്ങളൊക്കെ തന്നെ ഇപ്പോഴും ഒരിക്കലും മോശമായി തോന്നിയിട്ടില്ലെന്നും കാരണം സിനിമ ഇൻഡസ്ട്രിയിൽ ഏറ്റവും സന്തോഷകരമായി ജീവിക്കുന്ന ഒരു താരദമ്പതികളാണ് ജയറാമും പാർവതിയും.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply