തമിഴ് നടൻ ശരത് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തമിഴ് നടൻ ശരത് കുമാറിനെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡയറിയയ്ക്ക് ചികിത്സയിൽ ആയിരുന്നു താരം. നിർജലീകരണം ബാധിച്ചതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യയായ നടി രാധിക ശരത് കുമാർ, മകൾ വരലക്ഷ്മി ശരത്കുമാർ എന്നിവർ ആശുപത്രിയിൽ അദ്ദേഹത്തോടൊപ്പം ഉണ്ട്.
കഴിഞ്ഞ രണ്ടുദിവസമായി നടന് ഡയേറിയ ബാധിച്ചിരുന്നു. ആരോഗ്യസ്ഥിതി പെട്ടെന്ന് വഷളാവുകയായിരുന്നു.ചെന്നൈ അപ്പോളോ ഹോസ്പിറ്റൽ അധികൃതർ ഉടൻ തന്നെ രോഗകാരണം അടങ്ങിയ മെഡിക്കൽ ബുള്ളറ്റിൽ ഇറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലയാളത്തിൽ ഉൾപ്പെടെ നടൻ ശരത് കുമാർ തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും സജീവമായിരുന്നു.130 ഓളം സിനിമകൾ താരം തന്റെ കരിയറിൽ ചെയ്തിട്ടുണ്ട്.
പല വേഷപ്പകർച്ചകളിലൂടെയും താരം ശ്രദ്ധേയനായിരുന്നു. നടനായും വില്ലനായും സ്വഭാവനടനായും താരം ചലച്ചിത്രങ്ങളിലൂടെ പ്രേക്ഷകർക്കു മുമ്പിൽ എത്തിയിരുന്നു.പ്രിയപ്പെട്ട താരം ആശുപത്രിയിലാണ് എന്നറിഞ്ഞതോടെ നിരവധി സിനിമ പ്രേമികളാണ് ആശുപത്രിയിലേക്ക് താരത്തെ കാണാൻ എത്തിയത്. മികച്ച നടനായ ശരത് കുമാർ ഒരു പൊളിറ്റീഷ്യൻ കൂടിയാണ്.
താരം അഭിനയതാവ് മാത്രമല്ല അദ്ദേഹം സിനിമ പ്രൊഡ്യൂസറും ഗായകനും കൂടി ആണ്. 1986 ൽ ആണ് താരം ആദ്യമായി സിനിമയിൽ അഭിനയിച്ചത്. രണ്ടു വർഷത്തിന് ശേഷം തമിഴിൽ അരങ്ങേറ്റം കുറിച്ചു. വർഷത്തിൽ പത്തോളം ചിത്രങ്ങളിൽ താരം അഭിനയിക്കാൻ ശ്രമിക്കാറുണ്ട്. അതുകൊണ്ടു തന്നെ താരത്തിന് രണ്ടു തമിഴ്നാടു സ്റ്റേറ്റ് അവാർഡും മൂന്നു ഫിലിം ഫെയർ അവാർഡും മറ്റു നിരവധി പുരസ്കാരങ്ങളും
ലഭിച്ചിട്ടുണ്ട്.
2007ൽ അദ്ദേഹം പുതിയ ഒരു പൊളിറ്റിക്കൽ പാർട്ടി രൂപീകരിച്ചിരുന്നു. അഖില ഇന്ത്യ സമത്വ മക്കൾ കച്ചി എന്നായിരുന്നു പാർട്ടിയുടെ പേര്. പിന്നീട് നിരവധി രാഷ്ട്രീയ മേഖലകളിൽ താരം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിരവധി താരങ്ങളും ആരാധകരും ശരത് കുമാറിന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നതിനായുള്ള ആശംസകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. താരത്തിന്റെ മടങ്ങി വരവിനായി ഉറ്റു നോക്കുകയാണ് സിനിമ ലോകം.
സിനിമ മേഖലയും രാഷ്ട്രീയവും ഒഴിച് താരം ജർണലിസ്റ്റും ബോഡി ബിൽഡറും കൂടിയാണ്. സൗത്ത് ഇന്ത്യൻ ഫിലിം ആര്ടിസ്റ് അസ്സോസിയേഷൻ്റെ ഫോമർ പ്രേസിഡെന്റ് കൂടിയാണ് താരം. വരലക്ഷ്മി ശരത് കുമാർ, പൂജ ശരത് കുമാർ, രാഹുൽ ശരത് കുമാർ എന്നിവരാണ് മക്കൾ.ഭാര്യ രാധിക ശരത് കുമാറും സിനിമ ലോകത്ത് തന്റേതായ വ്യക്തി മുദ്ര പദിപ്പിച്ച വ്യക്തിയാണ്.