അവളുടെ രാവുകൾ എന്റെ മക്കളോടൊപ്പം ഇരുന്നു കണ്ടിട്ടുണ്ട് – ശശിയേട്ടന് അതൊരു വാശി ആയിരുന്നു ആ ചിത്രത്തിൽ എന്നെ അഭിനയിപ്പിക്കാൻ – സീമ പറഞ്ഞത് കേട്ടോ

മലയാള സിനിമ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സീമ. ഇന്ന് ടെലിവിഷൻ രംഗത്തും സജീവമായ താരം ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പർതാരങ്ങൾക്കൊപ്പം എല്ലാം അഭിനയിച്ചിട്ടുണ്ട്. “അവളുടെ രാവുകൾ” എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെയാണ് സീമ അഭിനയ രംഗത്തേക്ക് ചുവടുവെക്കുന്നത്. ഈ ചിത്രത്തിലേക്ക് എത്തിയതിനെ കുറിച്ച് നടി ജെബി ജംഗ്ഷനിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധേയമാകുന്നത്.

ഭർത്താവും സംവിധായകനുമായ ഐ വി ശശി ആണ് സീമയെ സിനിമയിലേക്ക് കൊണ്ടു വരുന്നത്. “അവളുടെ രാവുകൾ” സീമയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ്. കഥാപാത്രത്തിന് വേണ്ടി മേക്കപ്പ് ഒക്കെ ഇട്ട് നോക്കിയപ്പോൾ ആദ്യം സീമയെ ഈ കഥാപാത്രത്തിന് വേണ്ടി തിരഞ്ഞെടുത്തില്ല. എന്നാൽ പിന്നീട് ആണ് തന്നെ ഈ സിനിമയിലേക്ക് എടുത്തു എന്ന് അറിഞ്ഞതെന്ന് സീമ പറയുന്നു.

അപ്പോൾ കഥാപാത്രം ഏതാണെന്ന് പോലും അറിയില്ലായിരുന്നു സീമയ്ക്ക്. ഏതൊരു തുടക്കക്കാരിയും ആദ്യത്തെ സിനിമ ചെയ്യുമ്പോൾ ഒരു ഭയം ഉണ്ടാകും. എന്നാൽ സീമയ്ക്ക് അങ്ങനെയൊന്നും ഉണ്ടായിട്ടില്ല എന്ന് തുറന്നു പറയുന്നു. ചിത്രം പുറത്തിറങ്ങിയ ദിവസം നൈറ്റ് ഷോയ്ക്ക് ആയിരുന്നു സീമ സിനിമ കാണാൻ പോയത്. അന്ന് കണ്ടത്രയും ജനക്കൂട്ടത്തെ പിന്നീട് ഒരിക്കലും കണ്ടിട്ടില്ല എന്ന് വെളിപ്പെടുത്തുകയാണ് സീമ. അത്രയേറെ ആളുകൾ ആയിരുന്നു അന്ന് സീമയ്ക്ക് ചുറ്റും കൂടിയത്.

സീമയെ സിനിമയിലേക്ക് എടുത്തപ്പോൾ ഒരുപാട് ആളുകൾക്ക് നീരസം ഉണ്ടായിരുന്നു. കാരണം സിനിമയിലേക്ക് വരുന്നതിന് മുമ്പ് സീമ ഒരു ഡാൻസർ ആയിരുന്നു. എന്നാൽ തനിക്ക് നേരെ ഉയർന്ന വിമർശനങ്ങളും നിരസങ്ങളുമൊന്നും സീമയെ ഒട്ടും ബാധിച്ചില്ല. ഐ വി ശശിക്ക് വാശിയായിരുന്നു സീമയെ അഭിനയിപ്പിക്കണം എന്ന്. അത് അദ്ദേഹം നേടിയെടുക്കുക തന്നെ ചെയ്‌തു. മക്കൾക്കൊപ്പം ഇരുന്നിട്ട് “അവളുടെ രാവുകൾ” കണ്ടിട്ടുണ്ട് എന്ന് തുറന്നു പറയുകയാണ് സീമ.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിൽ 250ഓളം ചിത്രങ്ങളിൽ അഭിനയിച്ച സീമ ഒരു നർത്തകി ആയിട്ടാണ് സിനിമ ജീവിതം ആരംഭിച്ചത്. തമിഴ് സിനിമയിൽ നർത്തകിയായി അഭിനയിക്കുമ്പോൾ വെറും 14 വയസ്സായിരുന്നു സീമയുടെ പ്രായം. ഐ വി ശശി സംവിധാനം ചെയ്ത “അവളുടെ രാവുകൾ” എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവട് വച്ച താരം വെറും പത്തൊമ്പതാമത്തെ വയസ്സിലാണ് ജയന്റെ നായിക ആയി എത്തുന്നത്.

അന്നത്തെ കാലത്തെ സൂപ്പർ ഹിറ്റ് ജോഡി ആയിരുന്നു ജയൻ-സീമ. നിരവധി ചിത്രങ്ങളിൽ ഇവർ ഒന്നിച്ച് അഭിനയിച്ചു. ആ കാലത്ത് മലയാള സിനിമയിലേക്ക് ബോൾഡ് വസ്ത്രങ്ങൾ കൊണ്ടു വന്ന നടിയായിരുന്നു സീമ. ആ നാൾ വരെ മലയാള സിനിമയിൽ നടിമാരെ പരമ്പരാഗത കേരള വേഷത്തിൽ ആയിരുന്നു കണ്ടിരുന്നത്. ബെൽ ബോട്ടം, സ്ലീവ് ലെസ്സ് ടീഷർട്ടുകൾ, മിനി സ്കർട്ട് എന്നിവ മലയാള സിനിമയിൽ കൊണ്ടു വന്ന നടിയാണ് സീമ.

വിവാഹത്തിനു ശേഷം ഇടവേളയെടുത്ത താരം “ഒളിമ്പ്യൻ അന്തോണി ആദം” എന്ന ചിത്രത്തിലൂടെ ആയിരുന്നുവീണ്ടും സിനിമയിലേക്ക് എത്തിയത്. പിന്നീട് ചെറിയ വേഷങ്ങളിൽ മലയാള സിനിമയിൽ വീണ്ടും സജീവമാവുകയായിരുന്നു താരം. മലയാള സിനിമയിലെ പ്രശസ്ത സംവിധായകനായ ഐ വി ശശിയെ വിവാഹം കഴിച്ച സീമയ്ക്ക് ഈ ബന്ധത്തിൽ രണ്ട് മക്കളാണ് ഉള്ളത്. മകൾ അനു “സിംഫണി” എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുള്ള താരം മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരി കൂടിയാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply