എ ആർ റഹ്മാന്റെ അളിയൻ ആണ് എന്നതൊക്കെ കാര്യം തന്നെ – പക്ഷെ ആ ഒരൊറ്റ കാരണം കൊണ്ട് തന്റെ കരിയറിൽ ഒരുപാട് അവസരങ്ങൾ നഷ്ടമായിട്ടുണ്ട് എന്ന് വെളിപ്പെടുത്തി നടൻ റഹ്മാൻ

1983ൽ പുറത്തിറങ്ങിയ “കൂടെവിടെ” എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടനാണ് റഹ്മാൻ. മലയാള സിനിമയിലെ ആദ്യത്തെ ചോക്ലേറ്റ് ഹീറോ ആയിരുന്നു റഹ്മാൻ. ആദ്യ സിനിമയിലൂടെ മികച്ച രണ്ടാമത്തെ നടനുള്ള കേരള സംസ്ഥാന പുരസ്കാരം നേടി റഹ്മാൻ. ഏറ്റവും ചെറിയ പ്രായത്തിൽ ഈ പുരസ്കാരം നേടിയ ആദ്യ താരമായി മാറുകയും ചെയ്തു. വെറും 16 വയസ്സ് പ്രായമുള്ളപ്പോൾ ആണ് റഹ്മാൻ മലയാള സിനിമയിലെത്തുന്നത്.

നിലമ്പൂർ സ്വദേശിയായ താരം ജനിച്ചത് അബുദാബിയിലാണ്. “കളിയിൽ അല്പം കാര്യം”, “ഇത്തിരിപ്പൂവ് ചുവന്ന പൂവ്”, “കാണാമറയത്ത്”, “ഉയരങ്ങളിൽ”, “അറിയാത്ത രീതികൾ”, “അടിയൊഴുക്കുകൾ”, “അടുത്തടുത്ത്” തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരം മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലും ഒരേ പോലെ സജീവമായിരുന്നു. നായകനായും സഹനടനായും ഇന്നും തെന്നിന്ത്യൻ സിനിമയിലെ നിറസാന്നിധ്യമാണ് റഹ്മാൻ.

അടുത്തിടെ “മുംബൈ പോലീസ്”, “വൈറസ്”, “ബാച്ചിലർ പാർട്ടി”, “ട്രാഫിക്”, “രാജമാണിക്യം” എന്നീ ചിത്രങ്ങളിൽ റഹ്മാൻ ചെയ്ത വേഷങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ടൈഗർ ഷ്‌റോഫ് ചിത്രമായ “ഗണപത്ത്”ലൂടെ ഹിന്ദിയിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് റഹ്മാൻ. റഹ്മാനിനെ പോലെ തന്നെ സുപരിചിതമാണ് മലയാളികൾക്ക് റഹ്മാൻറെ ഭാര്യ മെഹ്‌റുനീസയും രണ്ടു പെൺമക്കളെയും. റുഷ്‌ദ, അലീഷ എന്നാണ് റഹ്മാന്റെ മക്കളുടെ പേരുകൾ.

നടൻ റഹ്മാന്റെ ഭാര്യ മെഹറുന്നിസ പ്രശസ്ത സംഗീത മാന്ത്രികൻ എ ആർ റഹ്മാന്റെ ഭാര്യയുടെ ഇളയ സഹോദരിയാണ്. റഹ്മാന്റെ മകളുടെ വിവാഹ ചടങ്ങുകൾക്കെല്ലാം എ ആർ റഹ്മാനും കുടുംബവും നിറഞ്ഞു നിന്നിരുന്നു. അന്താരാഷ്ട്ര തലത്തിൽ പോലും ശ്രദ്ധിക്കപ്പെട്ടിട്ടുള്ള എ ആർ റഹ്മാൻ തന്റെ അടുത്ത കുടുംബം ആണെങ്കിലും അദ്ദേഹം കാരണം കരിയറിൽ അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട് എന്ന് തുറന്നു പറയുകയാണ് റഹ്മാൻ.

എ ആർ റഹ്മാൻ അളിയൻ ആയതിനു ശേഷം ഏത് സിനിമയിലേക്ക് കാസ്റ്റ് ചെയ്താലും സംവിധായകൻ മെല്ലെ റഹ്മാന്റെ മ്യൂസിക് കിട്ടുമോ എന്ന് ചോദിക്കുമായിരുന്നു. ആരോടും സഹായം ചോദിക്കാതെയാണ് താൻ ഈ നിലയിലെത്തിയത്. അതുകൊണ്ടു തന്നെ പറ്റില്ല എന്നും അങ്ങനെ അവരെ സമീപിക്കാൻ കഴിയില്ല എന്നും അവരോട് റഹ്മാൻ തുറന്നടിച്ച് പറയും. ഇതോടെ ഈഗോ ക്ലാഷ് ആകും. എ ആർ റഹ്മാൻ എപ്പോൾ സമ്മതിക്കുന്നോ അപ്പോൾ നമുക്ക് സിനിമ ചെയ്യാം എന്ന് അവർ പറയും.

ഇങ്ങനെ ഒരുപാട് അവസരങ്ങൾ നഷ്ടമായിട്ടുണ്ടെന്ന് റഹ്മാൻ തുറന്നു സമ്മതിക്കുന്നു. ഇതൊരുപാട് വലിയ പ്രശ്നമായി മാറിയപ്പോൾ ഒരിക്കൽ റഹ്മാനോട് സംസാരിച്ചിരുന്നു. അങ്ങനെയാണ് “സംഗമം” എന്ന സിനിമ സംഭവിക്കുന്നത്. അതിനു ശേഷം അടുത്തിടെ പുറത്തിറങ്ങിയ മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിൽ ആണ് ഇവർ ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ളത്. നിരവധി ചിത്രങ്ങൾ ആണ് റഹ്മാനിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply