കണ്ടാൽ ആരും ഒന്ന് നോക്കിനിന്നുപോകുന്ന സൗന്ദര്യമാണ് – തനിക്കൊത്ത പൊക്കവും ഉണ്ട് ! പക്ഷെ അനുഷ്‌ക്കയ്ക്ക് ഈ ഒരു കൊഴപ്പമുണ്ടെന്ന് പ്രഭാസ്

തെന്നിന്ത്യൻ സിനിമാലോകത്ത് തിളങ്ങി നിൽക്കുന്ന താരസുന്ദരികളിൽ ഒരാളാണ് അനുഷ്ക ഷെട്ടി. അനുഷ്ക ഷെട്ടിയുടെ അഭിനയവും കൂടാതെ ആകാരഭംഗിയും ഒക്കെ പ്രേക്ഷകരെ അനുഷ്കയുടെ ആരാധകരാക്കി മാറ്റിയിട്ടുണ്ട്. തൻ്റെ അഭിനയ മികവിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. നായിക പ്രാധാന്യമുള്ള ചിത്രങ്ങൾ ചെയ്യാനുള്ള അനുഷ്കയുടെ കഴിവ് പ്രശംസ അർഹിക്കേണ്ടതാണ്.

അഭിനയരംഗത്ത് സജീവമായ അനുഷ്ക വിവിധതരത്തിൽ പല വേഷങ്ങൾ ചെയ്തു കൊണ്ട് പ്രേക്ഷകരുടെ ശ്രദ്ധ നേടിഎടുത്തിട്ടുണ്ട്. ഹിസ്റ്റോറിക്കൽ ചിത്രങ്ങളിലാണ് അനുഷ്ക കൂടുതലും അഭിനയിച്ചത്. ബാഹുബലി, രുദ്രമ്മാദേവി, ബാഗ്മതി, അരുന്ധതി തുടങ്ങിയ ചിത്രങ്ങളിലെ അനുഷ്കയുടെ അഭിനയം മറ്റുള്ള താരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാക്കുന്ന രീതിയിലുള്ളതായിരുന്നു. മലയാളത്തിലും താരത്തിന് ഒരുപാട് ആരാധകരുണ്ട്.

തനിക്ക് കിട്ടിയ കഥാപാത്രത്തെ എല്ലാം തന്നെ മികച്ച രീതിയിൽ ഉള്ളതാക്കി തീർക്കുവാൻ അനുഷ്കയ്ക്ക് സാധിച്ചിട്ടുണ്ട്. താരത്തിന് 41 വയസ്സായിട്ടുണ്ടെങ്കിലും വിവാഹിതയല്ല. അതുകൊണ്ടുതന്നെ താരത്തിൻ്റെ പേരിനൊപ്പം പല നടന്മാരുടേയും പേര് ചേർത്തുകൊണ്ട് ഗോസിപ്പുകൾ വരാറുണ്ട്. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയിൽ അഭിനയിച്ചതിനു ശേഷം ആരാധകർ മുഴുവൻ ഗോസിപ്പും ആയി എത്തിയത് അനുഷ്ക യോടൊപ്പം പ്രഭാസിനെ കൂട്ടിച്ചേർത്താണ്.

ബാഹുബലി റിലീസായത് മുതൽ തന്നെ ഇവർ തമ്മിൽ പ്രണയമാണെന്ന തരത്തിലായിരുന്നു സംസാരം.
അനുഷ്കയെ കുറിച്ച് പ്രഭാസ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ആരാധകർ ചർച്ച ചെയ്യുന്നത്. ഇരുവരും തമ്മിൽ പ്രണയമാണോ എന്ന ഗോസിപ്പ് രണ്ടുപേരും നിഷേധിച്ചിരുന്നു. അനുഷ്കയെ കുറിച്ചുള്ള ഒരു പരാതിയായിട്ട് പ്രഭാസ് പറഞ്ഞത് എന്തെങ്കിലും ആവശ്യത്തിന് അനുഷ്കയെ ഫോൺ ചെയ്താൽ ഫോൺ എടുക്കാറില്ല എന്നാണ്. അനുഷ്ക സുന്ദരിയും അതുപോലെ തന്നെ ഞാൻ വിളിക്കുന്ന സമയത്തൊന്നും അനുഷ്ക ഫോൺ എടുക്കാറില്ല എന്ന് തമാശ രൂപേണ ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രഭാസ് പറഞ്ഞു.

പ്രഭാസ് ഈ കാര്യം പറഞ്ഞതിൽ നിന്നും പ്രേക്ഷകർ പറഞ്ഞത് ഇവർ തമ്മിൽ പ്രണയത്തിൽ ആണെന്നതിനുള്ള വേറെ ഒരു തെളിവും ആവശ്യമില്ല എന്നാണ്. അനുഷ്ക പറയുന്നത് താനും പ്രഭാസും തമ്മിലുള്ള ബന്ധം വെറും ഗോസിപ്പ് മാത്രമാണെന്നും താൻ ജീവിതത്തിൽ ആകെ ഒരാളെ മാത്രമേ പ്രണയിച്ചുള്ളൂ എന്നും അനുഷ്ക വെളിപ്പെടുത്തി. എനിക്ക് മുൻപ് ഒരു പ്രണയം ഉണ്ടായിരുന്നെന്നും ആ വ്യക്തി ആരാണെന്ന് എനിക്ക് നിങ്ങളോട് പറയാൻ സാധിക്കില്ല എന്ന് മാധ്യമങ്ങളോട് അനുഷ്ക പറഞ്ഞു.

പ്രണയത്തിൽ തുടരുകയായിരുന്നു എങ്കിൽ ഞാൻ ആ വ്യക്തിയുടെ പേര് വെളിപ്പെടുത്തുമായിരുന്നെന്നും ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് തീരുമാനിച്ചാണ് പിരിഞ്ഞതെന്നും അനുഷ്ക പറഞ്ഞു. താരം ഇപ്പോഴും ആ ബന്ധത്തെ പവിത്രമായ രീതിയിലാണ് കാണുന്നത് എന്നും പറഞ്ഞു. താരം എപ്പോഴാണ് വിവാഹം കഴിക്കുന്നത് ആ ദിവസം ആ വ്യക്തിയുടെ പേര് തുറന്നുപറയുമെന്നും അനുഷ്ക പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply