പ്രിയപ്പെട്ടവളെ നിന്നെ ഒരുപാട് മിസ് ചെയ്യുന്നു – ചന്തുവിനെ മിസ് ചെയ്യുന്നുണ്ടെന്ന് ഭാവനയും ! ഇരുവരും തമ്മിലുള്ള ബന്ധം എന്തെന്ന് അറിഞ്ഞു

കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെ സിനിമ മേഖലയിലേക്ക് കടന്നുവന്ന നടിയാണ് ഭാവന. മലയാളികളുടെ ഹരം തന്നെയാണ് ഭാവന. ഭാവനയുടെ യഥാർത്ഥ പേര് കാർത്തിക എന്നാണ്. മലയാളത്തിലെ മുൻനിരയിൽ നിൽക്കുന്ന നടിമാരിൽ ഒരാളാണ് ഭാവന. വിവാഹത്തോടെ സിനിമ ഫീൽഡിൽ നിന്നും ഭാവന മാറിനിന്നു. ഇപ്പോൾ ഭാവന അഞ്ചുവർഷത്തെ ഇടവേളകൾക്ക് ശേഷം മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തുകയാണ്.

ഹണ്ട് എന്ന ഷാജി കൈലാസിൻ്റെ സിനിമയിലൂടെയാണ് ഭാവന വീണ്ടും തിരിച്ചുവരവ് നടത്തിയത്. ഈ ചിത്രത്തിൽ ചന്തുനാഥും അഭിനയിക്കുന്നുണ്ട്. ഹണ്ട് എന്ന ചിത്രത്തിൻ്റെ ലൊക്കേഷനിൽ വച്ചുള്ള ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. നടൻ ചന്തുനാഥ്‌ ആണ് ഹണ്ടിൻ്റെ ഷൂട്ടിംഗ് ലൊക്കേഷനിലെ ഫോട്ടോകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഫോട്ടോയ്ക്ക് ചന്തു കൊടുത്തിരിക്കുന്ന ക്യാപ്ഷൻ വളരെ മനുഷ്യത്വമുള്ള വ്യക്തിയാണ് ഭാവന എന്നാണ്.

മനുഷ്യരേക്കാൾ കൂടുതൽ വളർത്തു മൃഗങ്ങളോടാണ് ഭാവനയ്ക്ക് താല്പര്യമെങ്കിലും നല്ലൊരു മനസ്സിൻ്റെ ഉടമയാണെന്നും പറഞ്ഞു. ചന്തുനാഥ് പറയുന്നത് ഭാവനക്കൊപ്പം അഭിനയിക്കുന്ന സമയത്ത് നല്ല രസമായിരുന്നു എന്നാണ്. ചിരിയും കളിയും ഒക്കെ ആയിരുന്നു സെറ്റിൽ ഉണ്ടായിരുന്നത്. ഉച്ചത്തിലുള്ള സംസാരവും ചിരിയും ട്രിപ്പും ഒക്കെ മിസ്സ് ചെയ്യുന്നുണ്ടെന്നും ചന്തു പറഞ്ഞു. ചന്തുവിൻ്റെ ഈ കുറിപ്പിന് താഴെ ഭാവന പറയുന്നത് ചന്തുവിനെ ഞാനും മിസ്സ് ചെയ്യുന്നുണ്ട് എന്നാണ്.

ഇവർ പങ്കുവെച്ച ചിത്രത്തിൽ നീല നിറത്തിലുള്ള കുർത്തി അണിഞ്ഞു കൊണ്ടായിരുന്നു ഭാവന. ചന്തു അണിഞ്ഞിരിക്കുന്നത് നീല നിറത്തിലുള്ള ഷർട്ട് ആണ്. ഭാവനയുടെയും ചന്തുവിൻ്റെയും ഒരുപാട് ചിത്രങ്ങൾ റിലീസിനായി ഒരുങ്ങുന്നുണ്ട്. മഹേഷിൻ്റെ പുറത്തുവരാനുള്ള ചിത്രങ്ങൾ റാം, മഹേഷും മാരുതിയും ആണ്. തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന ഒരു ചിത്രമാണ് ഹണ്ട് എന്നാണ് പറയുന്നത്.

ഈ ചിത്രത്തിൻ്റെ കഥ ക്യാമ്പസിലെ പിജി റസിഡൻ്റ് ഡോക്ടർ കീർത്തിയുടെ മുന്നിലെത്തുന്ന ഒരു കേസിൻ്റെ ചുരുളഴിക്കുന്നതാണ്. ചന്തുനാഥ് സിനിമയിലേക്ക് എത്തുന്നത് അധ്യാപന ജോലിയും തിയേറ്റർ പരിപാടികളും ഒക്കെയായി പോകുന്നതിനിടയിൽ ആയിരുന്നു. ചന്ദുനാഥിനെ പ്രേക്ഷകർ ശ്രദ്ധിച്ചു തുടങ്ങിയത് പതിനെട്ടാം പടി എന്ന ചിത്രത്തിൽ അഭിനയിച്ചതിനുശേഷം ആണ്. 21 ഗ്രാംസ്, ഡിവോഴ്സ്, ത്രയം, സിബിഐ 5, മാലിക്, ട്വൽത്ത് മാൻ തുടങ്ങിയ സിനിമകളിൽ ഒക്കെ നല്ല വേഷങ്ങൾ ചെയ്തിട്ടുണ്ട് ചന്തു.

ഈ ചിത്രത്തിൻ്റെ നിർമ്മാണം ജയലക്ഷ്മി ഫിലിംസിൻ്റെ ബാനറിൽ കെ രാധാകൃഷ്ണനാണ്. ഭാവനയുടെ വേഷം ക്യാമ്പസിലെ പിജി റസിഡൻ്റ് ഡോക്ടർ കീർത്തി ആയിട്ടാണ്. സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യം നൽകി കൊണ്ടാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്. ഇതൊരു സസ്പെൻസ് ഹൊറർ ചിത്രമായിരിക്കുമെന്നാണ് പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply