മമ്മുക്ക സ്വന്തം വണ്ടിയിൽ ആ സിനിമയ്ക്ക് വേണ്ടി ഒന്ന് നടക്കാൻ പോലും പറ്റാത്ത തന്റെ അച്ഛനെ കൂട്ടികൊണ്ട് പോയി – ബിനു പപ്പു പറഞ്ഞത് കേട്ടോ

kuthiravattam pappu son binu pappu

ഒരാൾ നൂറു ശതമാനവും ഡെഡിക്കേറ്റഡ് ആവുക എന്നതിന് ഉത്തമ ഉദാഹരണമായിരുന്നു തന്റെ അച്ഛൻ കുതിരവട്ടം പപ്പു എന്നാണ് മകൻ ബിനുവിന്റെ വാക്കുകൾ. മരിക്കുന്നതു വരെ കുതിരവട്ടം പപ്പുവിന് അഭിനയത്തോടുള്ള ഇഷ്ടവും ആഗ്രഹവും പോയിട്ടില്ലായിരുന്നു എന്നും മകനായ ബിനു പപ്പു പറഞ്ഞു. മലയാള സിനിമയിലെ ഒരു നടൻ കൂടിയാണ് ഇന്ന് ബിനു പപ്പു. താൻ സിനിമയിലേക്ക് എത്തണമെന്നൊന്നും അച്ഛൻ ആഗ്രഹിച്ചിട്ടില്ല എന്നും ഏത് മേഖലയാണോ മക്കൾക് ഇഷ്ടം ആ മേഖലയിലേക്ക് പോവുക എന്നത് മാത്രം ആയിരുന്നു അച്ഛന്റെയും ഇഷ്ടം എന്നും നടൻ പറഞ്ഞു.

മക്കൾ പഠിക്കുക ജോലി കണ്ടെത്തുക അതായിരുന്നു അച്ഛന്റെ താല്പര്യം എന്നും അല്ലാതെ അച്ഛനെപ്പോലെ സിനിമയിലേക്ക് വരണമെന്നുള്ള ആഗ്രഹമൊന്നും അദ്ദേഹത്തിന് ഇല്ലായിരുന്നുവെന്നും ബിനു പറയുന്നു. മരിക്കുന്നതുവരെ അച്ഛന് അഭിനയിച്ച് മതിയായിട്ടില്ലായിരുന്നു എന്നും സുഖമില്ലാതെ കിടക്കുന്ന സമയത്ത് പല സിനിമകളിലേക്കും വന്ന ഓഫറുകൾ അച്ഛൻ കേൾക്കാതെ മക്കളായ ഞങ്ങൾ കട്ട് ചെയ്തിട്ടുണ്ടായിരുന്നു എന്നും താരം തുറന്നു പറഞ്ഞു.

നടക്കാൻ പോലും വയ്യാതിരുന്ന സമയത്തും അച്ഛന് അഭിനയിക്കാനുള്ള ആഗ്രഹം ഉണ്ടായിരുന്നുവെന്നും അത്തരത്തിലുള്ള സമയത്തായിരുന്നു “പല്ലാവൂർ ദേവനാരായണൻ”, “വീണ്ടും ചില വീട്ടുകാര്യങ്ങൾ”, “ചന്ദ്രനുദിക്കുന്ന ദിക്കിൽ” എന്നീ സിനിമകളിലൊക്കെ അദ്ദേഹം അഭിനയിച്ചിരുന്നതെന്നും ബിനു പറഞ്ഞു.
“പല്ലാവൂർ ദേവനാരായണൻ” എന്ന സിനിമ ചിത്രീകരിക്കുമ്പോൾ മമ്മൂക്ക സ്വന്തം വണ്ടിയിൽ അച്ഛനെ സെറ്റിലേക്ക് കൂട്ടിക്കൊണ്ടുപോകുമായിരുന്നു എന്ന് ബിനു പറയുന്നു.

പുള്ളിയാണ് അച്ഛനെ ഹോട്ടലിൽ തിരികെ കൊണ്ടുപോയി ആക്കാറുള്ളത് എന്നും ബിനു പറയുന്നു.അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെയാണ് ഇക്കാര്യങ്ങളെല്ലാം താരം തുറന്നു പറഞ്ഞത്. അച്ഛന്റെ ജീവിതം സിനിമയും നാടകവും ആയിരുന്നു എന്നും മരിക്കുന്നതുവരെ അഭിനയിക്കുക എന്നത് തന്നെയായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നം എന്നും അതിനപ്പുറത്തേക്ക് അച്ഛന് ഒന്നും ഉണ്ടായിരുന്നില്ല എന്നും നടൻ പറഞ്ഞു.

ആദ്യകാലങ്ങളിൽ നാടകമായിരുന്നു അച്ഛന്റെ ജീവിതമെന്നും നാടകം കഴിഞ്ഞതിനു ശേഷം പിന്നെ സിനിമയായിരുന്നു അച്ഛന്റെ ജീവിതം എന്നും നടൻ കൂട്ടിച്ചേർത്തു. സഹ സംവിധായകനായിട്ടാണ് ബിനു പപ്പു മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. “ഹെലൻ”, “വൺ”, “ഓപ്പറേഷൻ ജാവ”, “ഭീമന്റെ വഴി” എന്നീ സിനിമകളിൽ ശ്രദ്ധേയമായ നിരവധി കഥാപാത്രത്തെ ബിനു അവതരിപ്പിച്ചു. തരുൺ മൂർത്തി, ലാൽ ജോസ്, ജോൺ പോൾ ജോർജ്, റോഷൻ ആൻഡ്രൂസ്, ഖാലിദ് റഹ്മാൻ, ആഷിഖ് അബു എന്നീ മലയാളത്തിലെ മുൻനിര സംവിധായകർക്കൊപ്പമെല്ലാം ബിനു വർക്ക് ചെയ്തിട്ടുണ്ട്.

മായാനദി, വൈറസ്, ഹലാൽ ലൗ സ്റ്റോറി, ഗപ്പി, പുഴു എന്നീ ചിത്രങ്ങൾക്കുവേണ്ടി വർക്ക് ചെയ്യാൻ ബിനുവിന് അവസരം ലഭിച്ചു. മലയാളികൾ ഒരിക്കലും മറക്കാത്ത ഇതിഹാസതാരം ആണ് കുതിരവട്ടം പപ്പു. എത്ര ആവർത്തിച്ചു കേട്ടാലും മലയാളികൾ ഇന്നും പൊട്ടിച്ചിരിക്കുന്ന ഒരുപാട് ഡയലോഗുകളുടെ ഉടമയാണ് കുതിരവട്ടം പപ്പു. അദ്ദേഹം ചെയ്ത ഓരോ കഥാപാത്രങ്ങളും ഇന്നും മലയാളികളുടെ ഉള്ളിൽ തങ്ങി നിൽക്കുന്നു. അദ്ദേഹത്തിന്റെ മകൻ ബിനു പപ്പു മലയാള സിനിമയിൽ സജീവമാണ്. കുതിരവട്ടം പപ്പുവിന്റെ മകനായി എവിടെയും കയറിപ്പറ്റാൻ ശ്രമിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തുകയാണ് ബിനു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply