ഭാര്യയുമായി കളിച്ച് വീഡിയോ പങ്ക് വെച്ച് ബാല – പ്രശ്നങ്ങൾക്കിടയിലും സന്തോഷം കണ്ടെത്തി ബാലയും ഭാര്യയും ആശ്വാസം എന്ന് ആരാധകർ

ഇന്ന് സോഷ്യൽ മീഡിയയിൽ ഏറെയധികം തരംഗം സൃഷ്ടിക്കുകയാണ് നടൻ ബാല. ഈയിടെ രമേശ് പിഷാരടി ടിനി ടോം എന്നിവർ ചേർന്ന് നടത്തിയ ഒരു ട്രോളിലൂടെയായിരുന്നു ബാല വീണ്ടും വാർത്ത ലോകത്തേക്ക് പ്രവേശിച്ചത്. തൊട്ടു പിന്നാലെ തന്നെ നടൻ ബാലാ വിവാഹമോചിതനായെന്നും ഗോസിപ്പുകൾ പ്രചരിച്ചു. വിമർശനങ്ങൾക്ക് മുന്നിൽ പ്രതികരിച്ച് ഇതിനൊക്കെ മറുപടിയുമായി എത്തിയതോടെ ബാല വീണ്ടും കുരുക്കിൽപ്പെട്ടു. എല്ലാം ഒന്ന് തണുത്തു വരുമ്പോഴേക്കും വീണ്ടും നടനും നിർമ്മാതാവുമായ ഉണ്ണി മുകുന്ദനെതിരെ വലിയൊരു ആരോപണവുമായി എത്തിയിരിക്കുകയാണ് നടൻ ബാല.

തനിക്ക് ഉണ്ണി മുകുന്ദന്റെ സിനിമയിൽ അഭിനയിച്ചതിന് ഉണ്ണി മുകുന്ദൻ പ്രതിഫലം തന്നില്ല എന്ന വലിയ ആരോപണവുമായാണ് ബാല എത്തിയത്. ഈ വാക്കുകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിലും മറ്റു മാധ്യമങ്ങളിലും വളരെയധികം ചർച്ചയായി മാറിക്കഴിഞ്ഞു. ശേഷം ഭാര്യയുടെ കൂടെയുള്ള ബാലയുടെ പുതിയ വീഡിയോകളാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഡോക്ടർ എലിസബത്താണ് ബാലയുടെ ഭാര്യ. കഴിഞ്ഞവർഷം ആയിരുന്നു ഇരുവരുടെയും വിവാഹം.

വിവാഹം കഴിഞ്ഞത് മുതൽ നിരന്തരം വാർത്തകളിൽ ഇരുവരും നിറഞ്ഞ നിന്നിരുന്നു. പിന്നീട് കുറച്ചുകാലത്തേക്ക് താരങ്ങളെപ്പറ്റി യാതൊരു വിവരവും ഇല്ലായിരുന്നു. ശേഷം പെട്ടെന്നാണ് താരങ്ങളുടെ വിവാഹമോചന വാർത്ത പ്രചരിച്ചത്. താനും ഭാര്യ എലിസബത്തും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നും എന്നാൽ അതെല്ലാം മാറ്റിവച്ച് സന്തോഷമായി ജീവിക്കാനുള്ള പ്രയത്നത്തിലാണ് തങ്ങളെന്നും ബാല പറഞ്ഞു. അതിനുശേഷം ആണ് ഉണ്ണി മുകുന്ദൻ നിർമ്മിച്ച ഉണ്ണി മുകുന്ദൻ തന്നെ നായകനായി എത്തുന്ന ഷഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിൽ ഒരു പ്രധാനപ്പെട്ട ബാലക്ക് ലഭിച്ചത്.

ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ഷഫീക്കിന്റെ സന്തോഷം തിയറ്ററുകളിൽ റിലീസ് ചെയ്തത്. തൊട്ടു പിന്നാലെയാണ് പ്രതിഫലവുമായി ബന്ധപ്പെട്ട ആരോപണവുമായി ബാല എത്തിയത്. തനിക്ക് പ്രതിഫലം നൽകിയില്ല എന്ന ആരോപണവുമായാണ് ബാല എത്തിയത്. പ്രതിഫലം തന്നു എന്ന് അവർ തെളിയിക്കുകയാണെങ്കിൽ തുണിയില്ലാതെ നടക്കാൻ പോലും താൻ തയ്യാറാണെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ ബാല അറിയിച്ചു. ഉണ്ണിമുകുന്ദൻ ഒരു പ്രസ് മീറ്റിൽ പ്രതിഫലം നൽകിയതിന്റെ തെളിവുകൾ നിരത്തിയിരുന്നു. ബാല ഇതിനുമുമ്പ് സംസാരിച്ച കാര്യങ്ങൾ ഒരു വീഡിയോയിലൂടെ പുറത്തു വിടുകയും ചെയ്തിരുന്നു ഉണ്ണി മുകുന്ദൻ.

ഇതോടൊപ്പം തന്നെ കൂടുതൽ വിമർശനങ്ങൾ ബാലയെ തേടി എത്തിയിരിക്കുകയാണ്. എന്നാൽ അതൊന്നും കാര്യമാക്കാതെ തന്നെ മുന്നോട്ടു പോവുകയാണ് ബാല. ബാലയുടെ ഭാര്യ ഡോക്ടർ എലിസബത്തിന് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഉണ്ട്. യൂട്യൂബ് ചാനലിലൂടെ എലിസബത്ത് പങ്കുവെച്ച് ഒരു വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ബാലയും ഭാര്യ എലിസബത്തും കുമിളകൾ ഊതി വീർപ്പിച്ച് കളിക്കുന്ന എന്റർടൈൻമെന്റ് വീഡിയോ ആണ് അത്.

അതുകൊണ്ടുതന്നെ വീഡിയോയ്ക്ക് താഴെ രസകരമായ നിരവധി കമന്റുകളും നിറഞ്ഞൊഴുകി. ഇത്രയും പ്രശ്നങ്ങൾക്കിടയിലും സ്വയം സന്തോഷം കണ്ടെത്തുകയാണ് താരതമ്പതികൾ. നിരവധി ആരാധകരാണ് ആശംസകൾ അറിയിച്ച കമന്റുകൾ ഇട്ടത്. ഇഷ്ടമുള്ളതുപോലെ ജീവിക്കുമ്പോഴാണ് സന്തോഷവും സമാധാനവും കിട്ടുക എന്നും രണ്ടുപേരെയും ഇങ്ങനെ കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ടെന്നും കമന്റുകൾ വന്നു. ഈ സ്നേഹവും സന്തോഷവും എന്നും നിങ്ങൾക്കിടയിൽ ഉണ്ടാവട്ടെ എന്നും ആരാധകർ കമന്റിലൂടെ പറഞ്ഞു.

ആരാധകർക്ക് ബാലയോടുള്ള മറ്റൊരു റിക്വസ്റ്റ് ആയിരുന്നു പഴയ ലുക്കിൽ വന്നുകൂടെ എന്നത്. ബിഗ്ബി, എന്ന് നിന്റെ മൊയ്തീൻ തുടങ്ങിയ സിനിമകളിൽ ഒക്കെ ഉണ്ടായതുപോലെ ഒരു ലുക്കിൽ അദ്ദേഹത്തെ കാണാൻ ആരാധകർ വളരെയധികം ആഗ്രഹിക്കുന്നുണ്ട് എന്ന് ഇതിലൂടെ മനസ്സിലാക്കാം.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply