നടനായ ബാല ഒരു ഇൻ്റർവ്യൂയിൽ പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. കരൾ രോഗവുമായി ബന്ധപ്പെട്ട് ബാല ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്ന സമയത്ത് പിണക്കത്തിലായിരുന്നവരാണ് തന്നെ കാണുവാൻ ആദ്യം ഓടിയെത്തിയതെന്ന് ബാല പറഞ്ഞു അതിൽ നിന്നും മനുഷ്യത്വം എന്താണെന്ന് മനസ്സിലാക്കാൻ സാധിക്കും. ഒരാൾ വിഷമിച്ചിരിക്കുന്ന സമയത്ത് ഓടിച്ചെന്ന് സഹായിക്കുന്നതാണ് യഥാർത്ഥ സ്നേഹമെന്നും ആ സമയത്ത് ഉപദ്രവിക്കാൻ പാടില്ലെന്നുമാണ് ബാല പറഞ്ഞത്.
എല്ലാവരും അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങളാണിതെന്നും ബാല പറഞ്ഞു. താൻ അത്യാസന്ന നിലയിൽ കിടക്കുന്ന സമയത്ത് തൻ്റെ കാർ വിൽക്കാൻ തീരുമാനിച്ചവരുമുണ്ട് എന്ന് അദ്ദേഹം പറയുന്നുണ്ട്. ജാഗ്ഗോർ കാർ ആയതുകൊണ്ടായിരിക്കും അത് തീരുമാനിച്ചതെന്നും. താൻ കാറുകൾ ഒക്കെ ഷെഡ്ഡിൽ പൂട്ടിയിട്ടുകൊണ്ട് ആയിരുന്നു പോയതെന്നും. ബാല പറയുന്നത് തൻ്റെ ചെരിപ്പിട്ട് ഒരാൾ നടന്നു കഴിഞ്ഞാൽ മാത്രമേ ഞാൻ എത്രത്തോളം വേദന അനുഭവിക്കുന്നുണ്ട് എന്ന് അയാൾക്ക് മനസ്സിലാകൂ എന്ന്.
ഇൻ്റർവ്യൂവർ ബാലയോട് ചോദിക്കുന്നുണ്ട് പിണക്കമുണ്ടെന്ന് കരുതിയവരൊക്കെ അവർക്ക് യാതൊരു തരത്തിലുള്ള പിണക്കവുമില്ലെന്ന് തെളിയിച്ച സമയമായിരുന്നല്ലോ ആശുപത്രിയിൽ കിടന്ന സമയമെന്ന്. അപ്പോൾ ബാല പറഞ്ഞത് ഉണ്ണിയുമായി തനിക്ക് വഴക്കുണ്ടായിരുന്നെന്ന് ഒരു ഇൻ്റർവ്യൂവിൽ താൻ പറഞ്ഞിരുന്നു എന്നാൽ മറ്റൊരു ചാനലുകൾക്കും ഉണ്ണിയെ വിട്ടുകൊടുക്കില്ലെന്നും പറഞ്ഞിരുന്നു. അവർ തങ്ങൾ പിണക്കം ആണെന്നുള്ളത് മാത്രമായിരുന്നു ഹൈലൈറ്റ് ചെയ്തത്.
തൻ്റെ ബ്രദറാണ് ഉണ്ണിയെന്നും ബാല പറഞ്ഞിരുന്നു. എന്നാൽ അതൊന്നും അവർ ശ്രദ്ധിച്ചിരുന്നില്ലെന്നും പറഞ്ഞു. അമ്മ ഓർഗനൈസേഷൻ്റെ ഭാഗത്തുനിന്നും അന്വേഷങ്ങൾ ഉണ്ടായെന്നും ഇടവേള ബാബുവും തന്നെ കുറിച്ച് അന്വേഷിച്ചെന്നും അതുപോലെ തന്നെ മോഹൻലാലിനോട് പ്രത്യേകം നന്ദി പറയുന്നെന്നും ബാല പറഞ്ഞു. അമ്മ അസോസിയേഷൻ പൈസ തന്ന് സഹായിക്കണമോ എന്ന് ബാലയോട് ചോദിച്ചിരുന്നു എന്നും പറഞ്ഞു.
ആശുപത്രിയിൽ കിടക്കുന്ന സമയത്ത് അമൃതയും മകളും ഒക്കെ വന്ന് ബാലയോട് എന്താണ് സംസാരിച്ചത് എന്നും ആശ്വസിപ്പിച്ചിരുന്നോ എന്നും ചോദിച്ചപ്പോൾ ബാല പറഞ്ഞത് താൻ കരുതിയത് തൻ്റെ അവസാന നിമിഷമാണ് ഇതെന്നും അതുകൊണ്ടുതന്നെ തൻ്റെ മകളെ കാണണമെന്ന് ആഗ്രഹിച്ചിരുന്നെന്നും.
ബാല പറയുന്നത് ഏത് ശാസ്ത്രത്തിനും നിയമത്തിനും മതത്തിനും ഒരു മകളെയും അച്ഛനെയും പിരിക്കാൻ ഉള്ള അവകാശം ഇല്ല എന്നാണ്.
ദൈവത്തിനും പോലും ആവകാശം ഇല്ലെന്നാണ് പറഞ്ഞത്. ആ സമയത്ത് മകളെ കണ്ടതും സംസാരിച്ചതും ഒക്കെ ജീവിതകാലം മുഴുവൻ ഓർമ്മയുണ്ടാകും എന്നും ബാല പറഞ്ഞു. ഇൻ്റർവ്യൂവർ ബാലയോട് ചോദിക്കുന്നുണ്ട് മകൾ എന്താണ് ബാലയോട് പറഞ്ഞതെന്ന് അപ്പോൾ ബാല പറഞ്ഞത് തൻ്റെ മകൾ ഇംഗ്ലീഷിൽ തന്നോട് പറഞ്ഞത് ഐ ലവ് മൈ ഡാഡ് സോമച്ച് ഇൻ ദിസ് വേൾഡ് എന്നാണെന്ന്.