നടൻ ബാലയുടെ വ്യക്തിജീവിതം എന്നും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാറുണ്ട്. ബാലയുടെ ആദ്യ വിവാഹം മുതൽ താരത്തിന്റെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഐഡിയ സ്റ്റാർ സിംഗർ എന്ന മ്യൂസിക് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയ അമൃത സുരേഷിനെ സെലിബ്രിറ്റി ജഡ്ജ് ആയി എത്തിയ ബാല പരിചയപ്പെടുകയും ആ സൗഹൃദം പ്രണയത്തിൽ ആവുകയും ആയിരുന്നു. ഇവരുടെ വിവാഹം സമൂഹമാധ്യമങ്ങളിൽ ഏറെ ആഘോഷിക്കപ്പെട്ടിരുന്നു.ഇവർക്ക് ഒരു മകളുണ്ട്. അവന്തിക എന്ന പാപ്പു മലയാളികൾക്ക് ഏറെ സുപരിചിതയാണ്. ബാലയുമായുള്ള വിവാഹത്തിനു ശേഷം സംഗീതത്തിൽ അധികം സജീവമായിരുന്നില്ല അമൃത. എന്നാൽ ആ ബന്ധം അധിക നാൾ നീണ്ടുനിന്നില്ല. വിവാഹ ബന്ധം വേർപെടുത്താൻ അവർ തീരുമാനിക്കുകയായിരുന്നു. വിവാഹമോചനത്തിനു ശേഷം ബാല രണ്ടാമത് ഡോക്ടർ എലിസബത്തിനെ വിവാഹം കഴിച്ചുവെങ്കിലും ഇന്നും അമൃതയുടെ പേരും ചേർത്തുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കാറുണ്ട്.
ബാലയുടെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ ചർച്ചചെയ്യപ്പെടാറുണ്ട്. ഇപ്പോഴിതാ ബാലയുടെ രണ്ടാം വിവാഹവും പരാജയമാണ് എന്ന രീതിയിലുള്ള വാർത്തകളാണ് വ്യാപകമായി പ്രചരിക്കുന്നത്. ഇതിന് തൊട്ടു പിന്നാലെ വൈറലാകുന്നത് ബാലയും എലിസബത്തും തമ്മിലുള്ള ഒരു ഫോൺ സംഭാഷണമാണ്. എലിസബത്തിനോട് തന്നോട് പിണങ്ങിയോ എന്ന് ചോദിക്കുന്ന ബാല,എലിസബത്തിനോട് ഒരു പാട്ടുപാടാൻ ആവശ്യപ്പെടുകയും എലിസബത്ത് നിരസിക്കുമ്പോൾ വീണ്ടും വീണ്ടും അഭ്യർത്ഥിക്കുകയും ചെയ്യുന്നത് ഫോൺ സംഭാഷണത്തിൽ കേൾക്കാം.
ഒരു അഭിമുഖത്തിനിടയിൽ രണ്ടാം വിവാഹവും പരാജയമായോ എന്ന രീതിയിലുള്ള ചോദ്യങ്ങൾ ഉയർന്നപ്പോൾ ആണ് ബാല എലിസബത്തിനെ ഫോൺ വിളിച്ച്, നമ്മൾ പിണങ്ങിയിരിക്കുകയാണോ എന്ന് ചോദിക്കുന്നത്. വീഡിയോ വൈറൽ ആയതോടെ എലിസബത്തിന്റെ ശബ്ദം എന്താണ് മാറിയിരിക്കുന്നത് എന്നും, ദേഷ്യം പോലെ ഇരിക്കുന്നത് എന്താണ് എന്ന ചോദ്യങ്ങളും വ്യാപകമായി ഉയരുന്നുണ്ട്. അടുത്ത വർഷമോ അടുത്തമാസമോ ചിലപ്പോൾ ഞങ്ങൾ വേർപിരിഞ്ഞു എന്ന് വരും, ചിലപ്പോൾ വർഷങ്ങളോളം സ്നേഹത്തോടെ കഴിഞ്ഞെന്നും വരും, എന്നാൽ ഇതെല്ലാം ഞങ്ങളുടെ മാത്രം കാര്യമാണ്.
മറ്റുള്ളവർ ഇതിൽ അധികം താല്പര്യമെടുക്കേണ്ടതില്ല എന്നും ബാല പറയുന്നു. അതിനുള്ള അധികാരം ആർക്കുമില്ല എന്ന് ബാല വ്യക്തമാക്കി. ഞങ്ങളുടെ ബന്ധം ഞങ്ങളുടെ സ്വകാര്യത ആണെന്നും ഞങ്ങൾ സ്നേഹിച്ചു കഴിഞ്ഞാലും പിണങ്ങി കഴിഞ്ഞാലും അതിലേക്ക് ഇടപെടാൻ ആരും വരരുത് എന്നും താരം അഭ്യർത്ഥിക്കുന്നു. ഞങ്ങളെ വെറുതെ വിട്ടാൽ തന്നെ ഞങ്ങൾ സുഖമായി ജീവിക്കുമെന്നും അത്രമാത്രമാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത് എന്നും ബാല തുറന്നു പറയുന്നു.
നിരന്തരം സൈബർ ആക്രമണങ്ങൾക്ക് വിധേയമാകുന്ന താരം ആണ് ബാല. ബാലയുടെ വ്യക്തിജീവിതം ഓൺലൈൻ മാധ്യമങ്ങളിൽ സ്ഥിരം ചർച്ച വിഷയം ആകാറുണ്ട്. എന്നാൽ ഈ പ്രവണതയ്ക്ക് എതിരെ ബാല ശക്തമായി പ്രതികരിച്ചിരിക്കുകയാണ്. തന്റെ കുടുംബജീവിതം തന്റെ സ്വകാര്യത ആണെന്നും അത് മാധ്യമങ്ങൾ മാനിക്കണം എന്നും ബാല പറയുന്നു. ബാലയും എലിസബത്തും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തു വന്നതോടെ ഇത് വരെ പ്രചരിച്ച വാർത്തകൾ വ്യാജമാണെന്ന സന്തോഷത്തിലാണ് ആരാധകർ ഇപ്പോൾ.