ഈയിടെ സോഷ്യൽ മീഡിയയിൽ ഏറെ തരംഗം സൃഷ്ടിച്ചിരിക്കുന്ന താരമാണ് നടൻ ബാല. തന്റെ മനസ് ഇപ്പോൾ ഏറെയധികം വിഷമിക്കുന്നുണ്ട് എന്നും എല്ലാവരെയും മനസ്സ് തുറന്ന് സഹായിക്കാനാണ് താനെന്നും ശ്രമിച്ചിട്ടുള്ളത് എന്നും ഒരു യൂട്യൂബ് ചാനൽ നൽകിയ അഭിമുഖത്തിൽ ബാല പറയുകയുണ്ടായി. എന്നാൽ എല്ലാവരും തന്നെ എപ്പോഴും ഒറ്റപ്പെടുത്തുകയാണ് ചെയ്തതെന്നും ബാലപറഞ്ഞു. അതുകൊണ്ടുതന്നെ താൻ ചെന്നൈയിലേക്ക് തിരിച്ചു പോവുകയാണെന്നും ബാല പറഞ്ഞു.
തന്റെ മനസ്സ് ഇപ്പോൾ അസ്വസ്ഥമാണെന്നും മാനസികമായ വിഷമിക്കുന്നുണ്ട് എന്നും അതുകൊണ്ടുതന്നെ ചെന്നൈയിലേക്ക് തിരിച്ചു പോവുകയാണെന്നും ബാല പറയുകയുണ്ടായി. എല്ലാവരും തന്നെ ഒറ്റപ്പെടുത്തിയത് പോലെ തോന്നുന്നുണ്ട് എന്നും ആരോടും ഒരിക്കലും ഇങ്ങനെയൊന്നും ചെയ്യാൻ പാടില്ലായിരുന്നു എന്നും ബാല ചൂണ്ടിക്കാട്ടുന്നു. മുൻപേ തന്നെ തന്റെ അടുത്ത് പണം തരാൻ പറ്റില്ല എന്ന് പറഞ്ഞിരുന്നെങ്കിൽ താൻ കാശ് ചോദിച്ച് പിന്നാലെ നടക്കില്ലായിരുന്നു എന്നും ബാല പറയുന്നു. ഇപ്പോഴും താൻ കാശ് ചോദിച്ചിട്ടില്ല എന്നും ബാല വ്യക്തമാക്കുന്നു.
എന്നാൽ തന്റെ സഹായം ചോദിച്ച് വീട്ടിൽ രാത്രി വന്ന് സംസാരിച്ചവരുടെയൊക്കെ വാക്കുകൾ തനിക്ക് ഇപ്പോഴും ഓർമ്മയുണ്ടെന്നും അവരാരും ഈ നിമിഷം വരെ തന്നെ വിളിച്ച് ഒരു ആശ്വാസവാക്ക് പോലും പറഞ്ഞിട്ടില്ലെന്നും താരം ചൂണ്ടിക്കാട്ടുന്നു. എന്നാൽ നടൻ മനോജ് കെ ജയൻ ബാലയെ വിളിച്ചു എന്നും അദ്ദേഹം ഒരു നല്ല മനുഷ്യനാണെന്നും ബാല പറയുന്നു. മറ്റുള്ള വലിയ വലിയ ആർട്ടിസ്റ്റുകൾ ഒക്കെ എവിടെ പോയി എന്നാണ് ബാല ചോദിക്കുന്നത്. താൻ ഇതുവരെ കഞ്ചാവ് തൊട്ടിട്ടു പോലുമില്ല എന്നും വല്ലാത്തൊരു അവസ്ഥയിലാണ് താൻ ഇപ്പോൾ ഉള്ളത് എന്നുമാണ് ബാല പറഞ്ഞത്.
സിനിമയിൽ പ്രവർത്രിത്തിചവരിൽ അധികവും തന്റെ അടുത്ത് വന്ന് പരാതി പറഞ്ഞപ്പോഴാണ് താൻ മീഡിയയുടെ മുന്നിൽ വന്ന് ഇതിനെപ്പറ്റി പറഞ്ഞതെന്നും ബാല വ്യക്തമാക്കുന്നു. എന്നാൽ ഇപ്പോൾ അവരെല്ലാം പരാതി പിൻവലിക്കുകയും ചെയ്തു. അവരെല്ലാം തന്റെ അടുത്തുവന്ന് ഇതിനെപ്പറ്റി സംസാരിച്ചതുകൊണ്ടാണ് താൻ ഇതിന് ഇറങ്ങിപ്പുറപ്പെട്ടത് എന്നാണ് ബാല പറയുന്നത്. എന്തായാലും ഇനി താൻ നല്ല മനുഷ്യരുടെ കൂടെ മാത്രമേ പ്രവർത്തിക്കുകയുള്ളൂ എന്നും ബാല പറഞ്ഞു.
ഉണ്ണി മുകുന്ദൻ നിർമ്മിച്ച ഉണ്ണി മുകുന്ദൻ തന്നെ നായകനായ എത്തിയ ഷെഫീക്കിന്റെ സന്തോഷത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് ബാല. ചിത്രത്തിൽ അഭിനയിച്ചതിന്റെ പേരിൽ തനിക്ക് പ്രതിഫലം ലഭിച്ചില്ല എന്നതായിരുന്നു ബാലയുടെ ആരോപണം. ഇത് മീഡിയയുടെ മുന്നിൽ വന്ന് ബാല പറഞ്ഞതോടെ ഏവരും ഇത് പ്രധാന ചർച്ച വിഷയങ്ങളിൽ ഒന്നാക്കി. തനിക്ക് മാത്രമല്ല സിനിമയിൽ പ്രവർത്തിച്ച മറ്റു ചിലർക്കും പ്രതിഫലം നൽകിയിരുന്നില്ല എന്നും ബാലപറയുകയുണ്ടായി. ഇത് വലിയ വിവാദങ്ങളിലേക്ക് വഴി വച്ചു .
തുടർന്ന് നടൻ ഉണ്ണി മുകുന്ദൻ സ്വയം മാധ്യമങ്ങളെ കണ്ട് ബാലിയുടെ മുഴുവൻ ആരോപണങ്ങളും തള്ളിക്കളയുന്ന രീതിയിലുള്ള തെളിവുകൾ നിരത്തിയിരുന്നു. അതോടൊപ്പം തന്നെ ഉണ്ണിമുകുന്ദൻ ബാല നേരത്തെ നിർമ്മിച്ചിരുന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു എന്നും അതിൽ ഉണ്ണി മുകുന്ദൻ പ്രതിഫലം വാങ്ങിച്ചിരുന്നില്ല എന്നും വാർത്താ സമ്മേളനത്തിൽ നടൻ പറയുകയുണ്ടായി. എന്തൊക്കെയായാലും ബാല തന്റെ നിലപാടിൽ ഉറച്ചു നിൽക്കുക തന്നെയാണ് എന്നാണ് വ്യക്തമാക്കുന്നത്.