മാംസാഹാരം വേണ്ടിടത് ഞാങ്ങൾ അത് വിളമ്പിയിട്ടുണ്ട് ! വിവാദം അനാവശ്യം – തുറന്നു പറഞ്ഞു പഴയിടത്തിന്റെ മകൻ യദു രംഗത്ത്

സംസ്ഥാന കലോത്സവത്തിൽ പഴയിടം മോഹനൻ നമ്പൂതിരിക്കും സംഘത്തിനും ആയിരുന്നു സ്ഥിരമായി ടെൻഡർ നൽകിയിരുന്നത്. എന്നാൽ ഇത്തവണ അതിനെ ചൊല്ലിയും മാംസ ഭക്ഷണം വിളമ്പാത്തതിനെ ചൊല്ലിയും ഭിന്ന അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിലൂടെ ഉയർന്നു വന്നിട്ടുണ്ട്. ഇപ്പോഴിതാ മനോരമ ന്യൂസിലൂടെ ഇതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് യദു പഴയിടം. ഇതിനുമുമ്പ് ഉണ്ടായിട്ടില്ലാത്ത ഒരു വിവാദമാണ് ഇത്തവണ ഉണ്ടായിരിക്കുന്നതെന്നും സർക്കാർ തങ്ങൾക്ക് ടെൻഡർ തരുന്നതാണ് ഇപ്പോഴത്തെ പ്രശ്നം എന്നും സർക്കാറിന് പഴയിടം മോഹനൻ നമ്പൂതിരിയുടെ ടീമിനോട് താല്പര്യം ഉണ്ടെങ്കിൽ അതിനുള്ള കാരണം സർക്കാർ പറയുന്ന ബജറ്റിൽ നല്ല ഭക്ഷണം ഇത്രയും ആളുകൾക്ക് നൽകുന്നതുകൊണ്ട് തന്നെയാണെന്നും യദു പഴയിടം മനോരമ ന്യൂസിലൂടെ തുറന്നുപറഞ്ഞു.

അനുഭവ പരിജ്ഞാനം ഉണ്ടെങ്കിലേ ഇത്രയും ആളുകൾക്ക് കുറഞ്ഞ ബഡ്ജറ്റിൽ നല്ല ഭക്ഷണം വിളമ്പാൻ പറ്റുകയുള്ളൂ എന്നും അത് പഴയിടത്തിന് ഉണ്ടെന്ന് സർക്കാറിന് തോന്നുന്നത് കാരണമാണ് എപ്പോഴും തങ്ങൾക്കു തന്നെ ടെൻഡറുകൾ നൽകുന്നതെന്നും ഭക്ഷണം വെജിറ്റേറിയൻ ആകണോ നോൺ വെജിറ്റേറിയൻ ആകണോ എന്ന് തീരുമാനിക്കുന്നത് സർക്കാർ ആണെന്നും യദു കൂട്ടിച്ചേർത്തു. സംസ്ഥാന കലോത്സവത്തിലാണ് തങ്ങൾക് ടെൻഡറുകൾ ലഭിക്കുന്നതെന്നും ഇനിയിപ്പോൾ ഒരു ജില്ലാ കലോത്സവം നടക്കുകയാണെങ്കിൽ അതത് ജില്ലകളിലെ കാറ്ററിങ് കാർക്കാണ് ടെൻഡർ ലഭിക്കുക എന്നും യദു പറയുകയുണ്ടായി.

സർക്കാരിന്റെ മറ്റു പരിപാടികളും തങ്ങൾ ഏറ്റെടുക്കാറുണ്ട് എന്നും അതിലൊക്കെ നോൺവെജുകൾ പാചകം ചെയ്യാറുണ്ടെന്നും കായികമേളയ്ക്ക് ഇത്തവണ നോൺവെജാണ് പാചകം ചെയ്തതെന്നും യദു പറഞ്ഞു. കായികമേളയും കലോത്സവവും തമ്മിൽ നല്ല വ്യത്യാസമുണ്ടെന്നും കലോത്സവം അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന പരിപാടി ആയതുകൊണ്ട് തന്നെ കലോത്സവം നടക്കുന്ന സ്ഥലത്തുനിന്നുതന്നെ ആയിരക്കണക്കിന് പേർ കാണികളായി വരാറുണ്ട് എന്നും അതിൽ എത്രപേർ വെജിറ്റേറിയനാണ് എത്രപേർ നോൺ വെജിറ്റേറിയൻ ആണെന്ന് അറിയാത്തപക്ഷം നോൺ വെജിറ്റേറിയൻ പാചകം ചെയ്യുക എന്നത് കലോത്സവത്തിൽ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും യദു വ്യക്തമാക്കി.

കലോത്സവത്തിന് അനുവദിച്ച ബഡ്ജറ്റിൽ നിന്നും ചിക്കനും മീനും ബീഫും ഒക്കെ വാങ്ങുക എന്നത് നടക്കുന്ന കാര്യമല്ല എന്നും ഏറ്റവും പ്രധാനപ്പെട്ട കാര്യം ഭക്ഷ്യ സുരക്ഷയാണെന്നും കുട്ടികൾക്ക് ദഹനക്കേട് പോലെ എന്തെങ്കിലും പ്രശ്നമുണ്ടായാൽ അത് കലോത്സവത്തിന്റെ മുഴുവൻ നടത്തിപ്പിനെയും കൂടിയാണ് ബാധിക്കുക എന്നും യദു വ്യക്തമാക്കി.

തങ്ങൾക് നൽകിയ ബഡ്ജറ്റിൽ നിന്നുകൊണ്ട് നല്ല ഭക്ഷണം വിളമ്പുക എന്നുള്ളതാണ് തങ്ങളെ ഏൽപ്പിച്ചിരിക്കുന്ന ജോലിയെന്നും അത് ഇത്രയും നാളായി കൃത്യമായി ചെയ്യുന്നുണ്ടെന്നും ഭക്ഷണത്തിൽ ജാതിയും മതവും കലർത്തുന്നത് അനാവശ്യമാണെന്നെ ഇപ്പോൾ പറയാനുള്ളൂ എന്നും യദു കൂട്ടിച്ചേർത്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply