കഴിഞ്ഞ ദിവസമായിരുന്നു കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത് മലയാളിയായ ഒരു വ്യക്തിയ്ക്കാണ് എന്ന വാർത്തയാണ് പുറത്തുവരുന്നത്. അബുദാബി കാർ കമ്പനിയിൽ ജോലി ചെയ്യുന്ന കെ പി പ്രദീപ് എന്ന മലയാളി പ്രവാസിയാണ് 22 മില്ല്യൻ ദിർഹം സ്വന്തമാക്കിയിരിക്കുന്നത്. 22 മില്യൺ ദിർഹം എന്നാൽ ഇന്ത്യൻ രൂപ അനുസരിച്ച് 44 കോടി രൂപയാണ്.
ടിക്കറ്റ് പ്രദീപിനെ പേരിലാണെങ്കിലും അദ്ദേഹം മാത്രമായി അല്ല ഈ ഒരു ടിക്കറ്റ് എടുത്തതും. ഈ വിജയത്തിന് അവകാശിയായി 20 സഹപ്രവർത്തകർ കൂടിയുണ്ട്. 20 പേര് ചേർന്നാണ് ടിക്കറ്റ് വാങ്ങിയത്. അബുദാബി ബിഗ് ടിക്കറ്റ് 244 സീരിസ് നറുക്കെടുപ്പിലാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. 20 ആളുകൾ ചേർന്ന് എടുത്ത ഈ ടിക്കറ്റിന് 44 കോടി രൂപയാണ് സമ്മാനമായി ലഭിച്ചിരിക്കുന്നത്. ഇത് ഇവർ വീതിച്ചെടുക്കും എന്നാണ് അറിയിക്കുന്നത്. 44 കോടിയുടെ ഒന്നാം സമ്മാനത്തെ കുറിച്ച് അറിയിക്കുവാൻ വേണ്ടി ടിക്കറ്റ് നടത്തിപ്പുകാർ വിളിച്ച് സമയത്ത് ജോലിയുടെ ഭാഗമായുള്ള നൈറ്റ് ഡ്യൂട്ടിയിൽ ആയിരുന്നു എന്നും. തനിക്കാണ് ലോട്ടറി അടിച്ചത് എന്ന് വിശ്വസിക്കാൻ പോലും സാധിച്ചിരുന്നില്ല എന്നുമാണ് പ്രദീപ് പ്രതികരിച്ചിരുന്നത്.
ദുബായിൽ താമസിക്കുന്ന പ്രദീപും സുഹൃത്തുക്കളും ചേർന്ന് ആണ് ടിക്കറ്റുകൾ എടുക്കുന്നത് പതിവായിരുന്നു. ആദ്യമായാണ് ഒന്നാം സമ്മാനം ഇവരെ തേടിയെത്തുന്നത്. 20 ദശലക്ഷം ദിർഹത്തിന് ആണ് ഒന്നാം സമ്മാനം. ഇതിന് പുറമേ രണ്ടാം സമ്മാനമായ ഒരു ലക്ഷം ദിർഹം ദുബായിൽ നിന്നും ഉള്ള മറ്റൊരു ഇന്ത്യൻ പ്രവാസിയായ അബ്ദുൽ ഖാദർ ഡാനിഷിനെ ലഭിച്ചു എന്നതാണ് മറ്റൊരു സന്തോഷ വാർത്ത. ഈ തുക എങ്ങനെയാണ് ചെലവാക്കുന്നത് എന്നതിനെക്കുറിച്ച് ഇതുവരെ ഒന്നും തീരുമാനിച്ചിട്ടില്ല എന്നാണ് പ്രദീപ് പറയുന്നത്.
വളരെ അപ്രതീക്ഷിതമായി തങ്ങളെ തേടിയെത്തിയ ഭാഗ്യം ആണിത്. 24 വയസ്സാണ് പ്രദീപിന് ഉള്ളത്. 20 സുഹൃത്തുക്കളോടൊപ്പം ഒരുമിച്ചു ടിക്കറ്റ് എടുത്ത് ഭാഗ്യം പരീക്ഷിക്കുകയായിരുന്നു പ്രദീപ്. വളരെ സന്തോഷത്തോടെയാണ് ഈ വാർത്ത കാണുന്നത് എന്നും പ്രദീപ് പറയുന്നുണ്ടായിരുന്നു. മറ്റുചില ഇന്ത്യക്കാർക്കും ഇത്തവണ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട് എന്ന വാർത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ദുബായി ലോട്ടറിയുടെ ഈ ഭാഗ്യം വലിയ സന്തോഷത്തോടെയാണ് ഓരോ മലയാളികളും കാണുന്നത്. പ്രദീപിന്റെ ഈ വിജയം ഓരോ മലയാളികൾക്കും അഭിമാനം നൽകിയ വിജയം തന്നെയാണ് എന്ന് പറയേണ്ടിയിരിക്കുന്നു.