ചുണ്ടുകൾക് ഭംഗി കൂട്ടി നടി അഭിരാമി സുരേഷ് – മാറ്റം എന്തെങ്കിലും ഉണ്ടോ എന്ന് താരം !

ഗായിക അമൃത സുരേഷിനെ പോലെ തന്നെ സഹോദരി അഭിരാമി സുരേഷും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ തന്നെയാണ്. ഇരു സഹോദരിമാരും എപ്പോഴും മിനിസ്ക്രീനിലും റിയാലിറ്റി ഷോകളിലും സോഷ്യൽ മീഡിയകളിലും എല്ലാം സജീവമാണ്. സോഷ്യൽ മീഡിയയിലൂടെ അഭിരാമി ഇപ്പോൾ പങ്കുവെച്ച വീഡിയോ ആണ് ഇന്ന് ശ്രദ്ധ ആകർഷിക്കുന്നത്. തന്റെ മുഖത്തിനും ചുണ്ടിനും ചികിത്സ നടത്തിയതിനെ കുറിച്ചാണ് അഭിരാമി തുറന്നു പറയുന്നത്. നീര് വന്ന് വീർത്ത മുഖവും ആയിട്ടായിരുന്നു താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്.

എന്നാൽ തന്റെ മുഖം കണ്ട് ആരും പേടിക്കേണ്ടതില്ലെന്ന് താരം പറഞ്ഞു. തന്റെ മുഖം കണ്ടാൽ കുറച്ച് നീര് വന്നതുപോലെ തോന്നും എന്നും ഫില്ലർ ചെയ്തിട്ടുണ്ടെന്നും താരം തുറന്നു പറഞ്ഞു. ശരീരത്തിലോ മുഖത്തോ കുറവുകളോ കുഴികളോ മറ്റോ ഉണ്ടെങ്കിൽ ഇഞ്ചക്ഷനിലൂടെ അതിനെ സാധാരണ നിലയിലേക്ക് എത്തിക്കുന്ന പ്രവർത്തിയാണ് ഫില്ലർ. താൻ ചുണ്ടിന് ഈ ഫില്ലർ ചികിത്സയാണ് നടത്തിയെന്ന് താരം പറഞ്ഞു. ഇതിനുമുമ്പും ഈ ചികിത്സ താൻ ചെയ്തിട്ടുണ്ടെന്നും കുറച്ചു ദിവസത്തേക്ക് മുഖത്ത് ഇത്തിരി വീക്കം ഉണ്ടാകും എന്നും പ്ലാസ്റ്റിക് സർജറിയെ വെച്ചുനോക്കുമ്പോൾ ഇത് അത്ര എക്സ്പെൻസീവ് അല്ലെന്നും അഭിരാമി പറഞ്ഞു.

ശേഷം തന്റെ മുഖത്തുള്ള നീരൊക്കെ പോയതിനുശേഷം ഉള്ള ഫോട്ടോയും വീഡിയോകളും അഭിരാമി ഷെയർ ചെയ്തിരുന്നു. ഈ ഫില്ലർ ചികിത്സ ആരെങ്കിലും ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ നിങ്ങൾ ഒരു ഡോക്ടറുടെ സമീപനം തീർച്ചയായും തേടേണ്ടതുണ്ടെന്നും അഭിരാമി പറഞ്ഞു. എന്നാൽ 12 മുതൽ 18 മാസം വരെയാണ് ഇതിന് ഗുണം ഉണ്ടാവുക എന്നും അഭിരാമി തുറന്നുപറഞ്ഞു. ഏഷ്യാനെറ്റ് ലെ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് അഭിരാമി സുരേഷിനെയും സഹോദരി അമൃത സുരേഷിനെയും പ്രേക്ഷകർ അടുത്തറിയുന്നത്. പിന്നീട് സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമായി മാറുകയായിരുന്നു താരങ്ങൾ.

താടി മുന്നോട്ട് ഇരിക്കുന്ന ഒരു ശരീര പ്രകൃതി ആയിരുന്നു അഭിരാമിയുടെത്. പ്രോഗ്നാത്തിസം എന്നാണ് ഈ അവസ്ഥയുടെ പേര്. ഈയൊരു രൂപത്തിന്റെ പേരിൽ പലപ്പോഴും വിമർശനങ്ങൾക്ക് ഇരയായിട്ടുള്ള താരമാണ് അഭിരാമി. പലപ്പോഴും സൈബർ ആക്രമണങ്ങളും താരത്തിന് നേരെ നടക്കാറുണ്ട്. ചുണ്ടുകളുടെ വലിപ്പം വർദ്ധിപ്പിച്ചാണ് താരം ഭാഗി കൂട്ടാൻ ഒരുങ്ങിയത്. നിലവിൽ ഫില്ലറിന്റെ ചികിത്സ നടന്നുകൊണ്ടിരിക്കുകയാണ്.

അതിന്റേതായ ചില മാറ്റങ്ങൾ അഭിരാമിയുടെ മുഖത്ത് പ്രകടമായിട്ടുമുണ്ട്. അതുകൊണ്ടുതന്നെ തന്റെ മുഖം കണ്ട് ആരും പേടിക്കേണ്ടതില്ലെന്ന് താരം മുൻകൂട്ടി പറയുകയും ചെയ്തിട്ടുണ്ട്. വീട്ടിലെ ക്രിസ്മസ് ആഘോഷത്തോട് അനുബന്ധിച്ച് നടത്തിയ ഒരു സ്പെഷ്യൽ വീഡിയോയിലാണ് തന്റെ ലിപ് ഫില്ലറിനെ കുറിച്ച് അഭിരാമി പ്രേക്ഷകരോട് തുറന്നുപറഞ്ഞത്. എന്നാൽ തന്റെ ഒറിജിനൽ ശാരീരികാവസ്ഥയായ പ്രോഗ്നാതിസം മാറ്റാൻ വേണ്ടി താൻ ഒരു ശസ്ത്രക്രിയകളും ചെയ്തിട്ടില്ലെന്നും അഭിരാമി വ്യക്തമാക്കി.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply