പ്രശസ്ത ഗായിക അഭയ ഹിരണ്മയിയെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം പങ്കുവയ്ക്കുന്ന കുറിപ്പുകളും വിശേഷങ്ങളും എല്ലാം നിമിഷ നേരം കൊണ്ട് തന്നെ വൈറലാകാറുണ്ട്. പലപ്പോഴും രൂക്ഷമായ വിമർശനങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും ഇര ആയിട്ടുള്ള വ്യക്തിയാണ് അഭയ. തനിക്കെതിരെ രൂക്ഷ വിമർശനം പങ്കുവെക്കുന്നവർക്ക് തക്കതായ മറുപടിയും താരം നൽകാറുണ്ട്.
എന്നാൽ ഇപ്പോൾ അഭയയ്ക്ക് ആരാധകർ ഏറെയാണ്. സംഗീത കുടുംബത്തിൽ ജനിച്ചിട്ടുള്ള അഭയ എൻജിനിയറിങ് പഠിച്ചിരുന്ന സമയത്തായിരുന്നു പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദറിനെ കണ്ടു മുട്ടുന്നത്. ആ കണ്ടുമുട്ടലാണ് അഭയയുടെ സംഗീത ജീവിതത്തിലേക്കുള്ള തുടക്കം. വിവാഹിതനായ ഗോപി സുന്ദറുമായി വർഷങ്ങളോളം നീണ്ട ലിവിങ് ടുഗതറിനു ശേഷം ഇവർ രണ്ടു വഴിക്ക് പിരിയുകയായിരുന്നു. ഇതോടെ അഭയയ്ക്ക് പിന്തുണയേകി നിരവധി പേരായിരുന്നു മുന്നോട്ട് വന്നത്.
ഗോപി സുന്ദറുമായി പിരിഞ്ഞതിന് ശേഷം ഇപ്പോൾ തന്റെ കലാജീവിതത്തിൽ കൂടുതൽ സജീവമാവുകയാണ് അഭയ. ഇത് വരെ മറ്റുള്ളവർക്ക് വേണ്ടി ആയിരുന്നു ജീവിച്ചത് എന്നും ഇനി തനിക്ക് വേണ്ടി ജീവിക്കണം എന്നും കരിയറിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നും അഭയ പറഞ്ഞിരുന്നു. ഇപ്പോഴിതാ അഭയ പങ്കുവെച്ച ഒരു കുറിപ്പാണ് വൈറലാവുന്നത്. സമൂഹമാധ്യമങ്ങളിൽ അഭയ പങ്കുവെച്ച വീഡിയോയ്ക്ക് താരം നൽകിയ ക്യാപ്ഷൻ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
“ഈ സ്ത്രീ അപൂർണ്ണ ആണ്” എന്ന് തുടങ്ങുന്ന ഒരു ക്യാപ്ഷനോടെയാണ് മനോഹരമായ ചിത്രങ്ങൾ അടങ്ങിയ വീഡിയോ അഭയ പങ്കുവെച്ചത്. “ഈ സ്ത്രീ അപൂർണയാണ്. അവൾ ശൃംഗാരിയും അത്ര നല്ലതുമല്ല. അത്യാവശ്യം കുഴപ്പക്കാരിയാണ്. അവൾ ഇങ്ങനെയൊക്കെയാണ്” എന്നായിരുന്നു സ്വന്തം ചിത്രങ്ങളോടൊപ്പം വീഡിയോയ്ക്ക് താരം നൽകിയ കുറിപ്പ്. വേറിട്ട ആലാപന ശൈലി കൊണ്ട് മലയാളികളുടെ ഹൃദയങ്ങൾ കീഴടക്കിയ അഭയ ഗോപി സുന്ദർ വഴിയാണ് പിന്നണിഗാനരംഗത്തേക്ക് എത്തുന്നത്.
ഗോപി സുന്ദർ സംഗീതം കമ്പോസ് ചെയ്യുന്നത് അടുത്തു നിന്ന് കണ്ടിട്ടുള്ള അഭയ ഇടയ്ക്ക് അത് പാടി നോക്കൂ എന്ന് അദ്ദേഹം പറയുമ്പോൾ പാടി നോക്കുമായിരുന്നു. അങ്ങനെയാണ് “നാക്കു പാന്റ നാക്കു ടെക്കാ” എന്ന ചിത്രത്തിൽ പിന്നണി ഗായിക ആയി അഭയ എത്തുന്നത്. പിന്നീട് അദ്ദേഹത്തിന്റെ സംഗീത സംവിധാനത്തിൽ “ഗൂഢാലോചന”, ” 2 കൺട്രീസ്”, “ജെയിംസ് ആൻഡ് ആലിസ് ” തുടങ്ങി നിരവധി സിനിമകളിലും പാടി. “ഗൂഢാലോചന” എന്ന സിനിമയിലെ “ഖൽബില് തേനോഴുകണ കോയിക്കോട്” എന്ന് തുടങ്ങുന്ന അഭയയുടെ ഗാനം ഏറെ തരംഗമായിരുന്നു.
നീണ്ട 14 വർഷങ്ങൾ ഗോപി സുന്ദറുമായി ലിവിങ് ടുഗെദർ ബന്ധത്തിൽ ആയിരുന്നു അഭയ. പൊതു പരിപാടികൾ എല്ലാം ഇവർ ഒരുമിച്ചു പ്രത്യക്ഷപ്പെട്ടതോടെയാണ് ഇവർ തമ്മിലുള്ള ബന്ധം പുറം ലോക അറിയുന്നത്. വ്യാപകമായ സൈബർ ആക്രമണങ്ങളും വിമർശനങ്ങളും ഇവരെ തേടിയെത്തി. എങ്കിലും ഇതൊന്നും വകവയ്ക്കാതെ ഇരുവരും മുന്നോട്ടു പോവുകയായിരുന്നു. എന്നാൽ ഗായിക അമൃത സുരേഷുമായി പ്രണയത്തിൽ ആണ് എന്ന് ഗോപി സുന്ദർ പ്രഖ്യാപിച്ചതോടെ ആണ് ഇവർ വേർപിരിഞ്ഞത് എന്ന് പുറംലോകം അറിയുന്നത്.