അദ്ദേഹത്തെ ഇകഴ്ത്തി തന്നെ പുകഴ്ത്തുന്നത് ശരിയായ മാർഗം അല്ല – ഇത്രയൊക്കെ നടന്നിട്ടും ഗോപി സുന്ദറിനെ സംരക്ഷിച്ചു അഭയ – രൂക്ഷമായി വിമർശിക്കുന്നവരോട് അഭയ ഹിരണ്മയിക്ക് പറയാനുള്ളത്…

മലയാളത്തിൽ നിരവധി ആരാധകരുള്ള ഗായികയാണ് അഭയ ഹിരണ്മയി. വേറിട്ട ആലാപന ശൈലി കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത അഭയ ഹിരണ്മയി, ഗോപി സുന്ദറുമായുള്ള പ്രണയത്തിന്റെ പേരിലായിരുന്നു എന്നും വാർത്തകളിൽ നിറഞ്ഞു നിന്നത്. വിവാഹിതനായ ഗോപി സുന്ദറുമൊത്ത് വർഷങ്ങൾ നീണ്ട ലിവിങ് ടുഗെതർ ബന്ധത്തിൽ ആയിരുന്നു അഭയ. ഗോപി സുന്ദറിന്റെ സംഗീതത്തിൽ ആണ് അഭയ പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്.

അഭയ ആലപിച്ച “ഖൽബിലെ തേനൊഴുകണ കോയിക്കോട്” എന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധേയമായിരുന്നു. വലിയ വിവാദങ്ങളും സൈബർ ആക്രമണങ്ങളും സൃഷ്ടിച്ച ഈ ബന്ധം അടുത്തിടെയായിരുനിന്നു വേർപിരിഞ്ഞത്. ഗായിക അമൃത സുരേഷും ആയുള്ള പ്രണയം വെളിപ്പെടുത്തിക്കൊണ്ട് അഭയയുമായി പിരിഞ്ഞത് സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു ഗോപി സുന്ദർ.

ഗോപി സുന്ദറുമായി പിരിഞ്ഞതിനു ശേഷമുള്ള വേദനകളെക്കുറിച്ചും കരിയറിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെക്കുറിച്ചും എല്ലാം അഭയ അടുത്തിടെ നൽകിയ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. ഇപ്പോൾ ഇതാ തന്നോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതിനായി ഗോപിയെ മോശക്കാരൻ ആക്കുന്നത് ശരിയല്ലെന്ന് വ്യക്തമാക്കുകയാണ് അഭയ. പലപ്പോഴും സമൂഹമാധ്യമങ്ങളിൽ എന്തെങ്കിലും വിശേഷമോ ഫോട്ടോയോ അഭയ പങ്കുവെക്കുമ്പോൾ അഭയയെ സന്തോഷിപ്പിക്കുവാൻ എന്ന ഉദ്ദേശത്തോടു കൂടി ചില ആളുകൾ മനപ്പൂർവം ഗോപി സുന്ദറിന് എതിരെ കമന്റിടുന്നു.

അവൻ കണ്ടുപഠിക്കട്ടെ, ഇപ്പോൾ എങ്ങനെയിരിക്കുന്നു എന്നെല്ലാം തുടങ്ങുന്ന കമന്റുകൾ ആണ് പലപ്പോഴും ആളുകൾ ഇടുന്നത്. മറ്റൊരാളെ ഇകഴ്ത്തിക്കൊണ്ട് തന്നെ പുകഴ്ത്തുന്നത് ശരിയായ മാർഗ്ഗമല്ല എന്ന് അഭയ പറയുന്നു. നിങ്ങൾക്ക് എന്നെ സ്നേഹിക്കണം എന്ന് ഉണ്ടെങ്കിൽ എന്നെക്കുറിച്ച് പറയുക. ങ്ങൾ നന്നായിരിക്കുന്നു, നിങ്ങൾ സ്ട്രോങ്ങ് ആയി വന്നു കൊണ്ടിരിക്കുന്നു എന്നെല്ലാം പറയൂ എന്നാണ് അഭയ പറയുന്നത്.

അഭയയുടെ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. തന്നെ വേദനിപ്പിച്ചു പോയ ഒരാളോട് എങ്ങനെയാണ് ഇങ്ങനെ പെരുമാറാൻ സാധിക്കുന്നതെന്നും ഗോപിയെ എത്ര മാത്രം നിങ്ങൾ സ്നേഹിച്ചിരുന്നു എന്നും എത്ര മാത്രം ഇപ്പോഴും സ്നേഹിക്കുന്നു എന്നതിന് തെളിവാണ് ഈ വാക്കുകൾ എന്നും ആരാധകർ പറയുന്നു. ഗോപിയെക്കാൾ മികച്ച ഒരു ബംഗാളിയെ നിങ്ങൾക്ക് കിട്ടുമെന്നും ആരാധകർ അഭയയെ ആശ്വസിപ്പിക്കുന്നു.

നീണ്ട 14 വർഷങ്ങൾ ഗോപി സുന്ദറുമായി ലിവിങ് ടുഗെദർ ബന്ധത്തിൽ ആയിരുന്നു അഭയ. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം പങ്കുവയ്ക്കുന്ന കുറിപ്പുകളും വിശേഷങ്ങളും എല്ലാം നിമിഷ നേരം കൊണ്ട് തന്നെ വൈറലാകാറുണ്ട്. പലപ്പോഴും രൂക്ഷമായ വിമർശനങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും ഇര ആയിട്ടുള്ള വ്യക്തിയാണ് അഭയ. എങ്കിലും ഇതൊന്നും വകവയ്ക്കാതെ ഇരുവരും മുന്നോട്ടു പോവുകയായിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply