മലയാള സിനിമയിൽ പിന്നണി ഗാനരംഗത്ത് തന്റേതായ ഇടം നേടിയ താരമാണ് അഭയ ഹിരണ്മയി. ” നാക്കു ടെക നാക്കു പെന്റാ” എന്ന സിനിമയിലെ ഗാനത്തിലൂടെ പിന്നണി ഗാന രംഗത്തേക്ക് ചുവടുവെച്ച അഭയ, “2 കൺട്രീസ് “, “ജെയിംസ് ആൻഡ് ആലീസ്ഗൂ”, “ഗൂഢാലോചന” തുടങ്ങി നിരവധി ചിത്രങ്ങളിൽ ആലപിച്ചിട്ടുണ്ട്. “ഗൂഢാലോചന” എന്ന ചിത്രത്തിലെ “ഖൽബില് തേൻ ഒഴുകണ കോയിക്കോട്” എന്ന് തുടങ്ങുന്ന ഗാനം അഭയയുടെ കരിയറിൽ തന്നെ വഴിത്തിരിവ് ആയി മാറുകയായിരുന്നു.
സംവിധായകൻ ഗോപി സുന്ദറുമായി വർഷങ്ങളോളം നീണ്ട ലിവിങ് ടുഗെദർ റിലേഷനിൽ ആയിരുന്നു അഭയ. എന്നാൽ മെയ് 2022ന് ആയിരുന്നു അമൃത സുരേഷുമായി ഉള്ള ബന്ധം സ്ഥിരീകരിച്ച് കൊണ്ട് അഭയയുമായി ബന്ധം അവസാനിച്ചതായി ഗോപി സുന്ദർ പ്രഖ്യാപിച്ചത്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരമാണ് അഭയ ഹിരണ്മയി. പലപ്പോഴും സൈബർ ആക്രമണങ്ങൾക്കും ട്രോളുകൾക്കും വിധേയ ആയിട്ടുണ്ടെങ്കിലും അതൊന്നും താരം വക വെക്കാറില്ല.
മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരു പോലെ സജീവമായിട്ടുള്ള കൊച്ചു പ്രേമൻ താരത്തിന്റെ അമ്മാവനാണ്. ഗിഫ്റ്റ് ബോക്സ് മാമൻ എന്നാണ് അഭയ കൊച്ചു പ്രേമനെ വിളിക്കുന്നത്. കാരണം എപ്പോഴും കാണുമ്പോൾ സമ്മാനങ്ങൾ ആയിട്ടാണ് കൊച്ചു പ്രേമൻ വരാറുള്ളത് എന്ന് അഭയ പറയുന്നു. അഭയ ഋതുതിയായപ്പോൾ ആദ്യമായിട്ട് കൊച്ചു പ്രേമൻ നൽകിയത് സ്വർണക്കമ്മൽ ആയിരുന്നു. പിന്നീട് പത്താം ക്ലാസിൽ ജയിച്ചപ്പോൾ വീണ്ടും കമ്മൽ നൽകി.
കോളേജിൽ പ്രവേശിച്ചപ്പോൾ മൊബൈൽ ഫോൺ സമ്മാനം നൽകി. വിദേശത്ത് ഷൂട്ടിനും ഷോയ്ക്കും എല്ലാം പോയി വരുമ്പോൾ നിറച്ചും ചോക്ലേറ്റും ഡ്രസ്സും വാച്ചും എല്ലാം കൊണ്ടു വരും. എപ്പോൾ ചോദിക്കുമ്പോഴും കാശ് എടുത്ത് തരുന്ന ഒരു ഗിഫ്റ്റ് ബോക്സ് ആണ് മാമൻ എന്നായിരുന്നു അഭയ കൊച്ചു പ്രേമനെ കുറിച്ച് വിശേഷിപ്പിച്ചത്. കൊച്ചു പ്രേമൻ അഭയയുടെ അമ്മാവൻ ആണെന്നുള്ള കാര്യം പ്രേക്ഷകർക്ക് ഒരു പുതിയ അറിവായിരുന്നു.
ഒരു ഗായിക മാത്രമല്ല മോഡൽ കൂടിയായ അഭയ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്ന ചിത്രങ്ങൾ നിമിഷനേരം കൊണ്ട് തന്നെ വൈറലാകാറുണ്ട്. ബോൾഡ് ഫോട്ടോഷൂട്ടുകൾ നടത്താൻ യാതൊരു മടിയില്ലാത്ത താരം ആണ് അഭയ. മാമൻ കുടുംബത്തിന്റെ അഭിമാനമാണ് എന്നും ആ പ്രകടനങ്ങളെ എന്നും ആരാധിക്കുന്ന അനന്തരവളാണ് താനെന്നും കേരള ക്രിട്ടിക്സ് ഫിലിം അവാർഡ് നേടിയതിന് അഭിനന്ദനങ്ങൾ എന്നുമായിരുന്നു അഭയ അഭിമാനപൂർവ്വം പങ്കുവെച്ചത്. താരത്തിന്റെ കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. നിരവധി പേരാണ് കൊച്ചു പ്രേമന് ആശംസകളുമായി രംഗത്തെത്തിയത്. വർഷങ്ങളായി സിനിമയിലും സീരിയലുകളും സജീവമായിട്ടുള്ള താരം ആണ് കൊച്ചു പ്രേമൻ.കഴിഞ്ഞ ദിവസമാണ് മലയാള സിനിമയ്ക്ക് തന്നെ തീരാ നഷ്ടമായി അദ്ദേഹം യാത്രയായത്