വേറിട്ട ശബ്ദാലാപനം കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയത് താരമാണ് അഭയ ഹിരണ്മയി. ഇന്ന് സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന വ്യക്തികളിൽ ഒരാൾ കൂടിയാണ് അഭയ ഹിരണ്മയി എന്ന് പറയണം. നിരവധി ആരാധകരെയും അഭയ വളരെ ചെറിയ സമയം കൊണ്ട് തന്നെ സ്വന്തമാക്കിയിട്ടുണ്ട്. സംഗീതസംവിധായകനായ ഗോപി സുന്ദറുമായുള്ള ലിവിങ് ടുഗദർ ആണ് അഭയ ഹിരണ്മയിയെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിപ്പിച്ചത്. ഒൻപത് വർഷത്തെ ലിവിംഗ് ടുഗദറിന് ശേഷം ഇരുവരും വേർപിരിയുകയായിരുന്നു ചെയ്തത്.
സോഷ്യൽ മീഡിയയിൽ സജീവമായ അഭയ തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. പലപ്പോഴും ഓരോ ചിത്രങ്ങൾക്ക് അഭയ നൽകുന്ന ക്യാപ്ഷനുകൾ ശ്രദ്ധ നേടാറുണ്ട്. ഗോപിസുന്ദറിനുള്ള ഒരു മറുപടി പോലെയാണ് ഓരോ ചിത്രങ്ങൾക്കും അഭയ ഇപ്പോൾ ക്യാപ്ഷനുകൾ നൽകുന്നത്. അഭയയുടെ പുതിയ ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ബാത്ടബിൽ നിന്നുമുള്ള ചിത്രങ്ങൾ ആണ് താരം പങ്കുവച്ചിരിക്കുന്നത്. റിസോർട്ടിൽ നിന്നും മനോഹരമായ ദൃശ്യങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. ബട്ടർഫ്ലൈ ഇഫക്ട് എന്ന ഹാഷ് ടാഗുകളോടെയാണ് പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
തനിക്കുണ്ടായ മുറിവുകൾ ഒക്കെ തന്നെ ഉണങ്ങി തുടങ്ങിയിരിക്കുകയാണ് എന്നും, താനെന്ന തേനീച്ച ഇപ്പോൾ ഒരു പൂമ്പാറ്റയായി മാറിയെന്നും ഒക്കെ ഈ ഒരു കുറിപ്പിലൂടെ പറഞ്ഞിരുന്നു. 14 വർഷത്തെ തന്റെ ജീവിതരീതിയെക്കുറിച്ച് ആയിരുന്നു ഈ കുറിപ്പിലൂടെ അഭയ പറഞ്ഞിരുന്നത്. വേദനിച്ചിരുന്നു സമയത്ത് തന്നെ ചേർത്തുപിടിച്ചവരുണ്ട്. വിഷമിക്കേണ്ട ഞാൻ നിനക്ക് വേണ്ടി ഇവിടെ ഉണ്ട് എന്ന് പറഞ്ഞ ആളുകൾ ഉണ്ട്. അവരൊടോക്കെയാണ് തനിക്ക് നന്ദി പറയാനുള്ളത്. എന്നും തന്റെ ജീവിതം ഇപ്പോൾ വളരെ മികച്ച ഒരു ഘട്ടത്തിലാണെന്നും ഒക്കെ ആയിരുന്നു അഭയ ഹിരണ്മയി പറഞ്ഞിരുന്നത്. അഭയയുടെ വസ്ത്രധാരണത്തിനും സ്റ്റൈലിഷ് ലൂക്കിനും ഒക്കെ ആരാധകർ നിരവധിയാണ്.
സോഷ്യൽ മീഡിയയിൽ ഒക്കെ തന്നെ അഭയ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ വളരെ വേഗം ശ്രദ്ധ നേടാറുണ്ട്. ഖൽബിലെ തേനൊഴുകണ കോഴിക്കോട് എന്ന് തുടങ്ങുന്ന ഗാനത്തിലൂടെയാണ് അഭയ ഹിരണ്മയി പിന്നണി ഗാനരംഗത്ത് ശ്രദ്ധ നേടിയിരുന്നത്. തുടർന്ന് നാക്കു പെന്റ നാക്കു ടാക്ക തുടങ്ങിയ ചിത്രങ്ങളുടെ ഒക്കെ ഭാഗമായി അഭയ മാറുകയും ചെയ്തു. നിരവധി ആരാധകരെ വളരെ പെട്ടെന്ന് തന്നെ അഭയയ്ക്ക് സ്വന്തമാക്കാൻ സാധിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഫോട്ടോഷൂട്ടുകളിലും സജീവ സാന്നിധ്യമാണ് അഭയ ഹിരണ്മയി. ഫോട്ടോഷൂട്ടുകൾ ഒക്കെയാണ് പൊതുവേ താരം പങ്കു വെക്കാറുള്ളത്.