കുറച്ചുകാലങ്ങളായി സോഷ്യൽ മീഡിയ മുഴുവൻ ചർച്ച ചെയ്യുന്നത് സംഗീതസംവിധായകനായ ഗോപി സുന്ദറിനെക്കുറിച്ചും അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചുമാണ്. അത്തരം ചർച്ചകളിൽ മുന്നിട്ടുനിൽക്കുന്ന ഒരു പേരാണ് ഗായികയായ അഭയ ഹിരണ്മയിയും ഗോപി സുന്ദറുമായി ലിവിങ് ടുഗദറിൽ ആയിരുന്നു. അഭയ ഹിരണ്മയി ഗോപി സുന്ദറുമായി ഉള്ള ബന്ധത്തിന്റെ പേരിൽ പലവട്ടം സാമൂഹികമാധ്യമങ്ങളിൽ വിമർശനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള ഒരു വ്യക്തി കൂടിയാണ് അഭയ ഹിരണ്മയി. ഗൂഢാലോചന എന്ന സിനിമയിലെ കോഴിക്കോടിനെ കുറിച്ചുള്ള ഒരു ഗാനത്തിലൂടെയാണ് അഭയ ഹിരണ്മയി തന്റെതായ സാന്നിധ്യം സിനിമയിൽ ഉറപ്പിക്കുന്നത്.
പിന്നീട് ഗോപി സുന്ദറിന് ഒപ്പം തന്നെ നിരവധി ഗാനങ്ങളിൽ എത്തിയിരുന്നു. നാക്കു പെന്റ നാക്കു ടാക്ക തുടങ്ങിയ ചിത്രങ്ങളിൽ മികച്ച പ്രകടനമായിരുന്നു അഭയ കാഴ്ച വച്ചിരുന്നത്. എന്നാൽ അടുത്ത സമയത്തായിരുന്നു ഗോപി സുന്ദർ അഭയയുമായുള്ള ബന്ധങ്ങൾ എല്ലാം ഉപേക്ഷിച്ചതിനുശേഷം ഗായികയായ അമൃത സുരേഷുമായി പുതിയൊരു ജീവിതം ആരംഭിക്കാൻ തീരുമാനിച്ചിരുന്നത്. കൂടുതലായും പ്രേക്ഷകർ ആ സമയം മുതൽ അഭയയുടെ സോഷ്യൽ മീഡിയ ശ്രദ്ധിക്കാൻ തുടങ്ങിയത്. സോഷ്യൽ മീഡിയ കൂടുതലായി അഭയയുടെ വിശേഷങ്ങൾക്ക് കാത്തിരിക്കാൻ തുടങ്ങി. അഭയ ഇടുന്ന പോസ്റ്റുകൾക്ക് താഴെ പലരും അഭയെ പരിഹസിച്ചു കൊണ്ടും ഉള്ള കമന്റുകൾ ഇടും.
കമന്റുകൾക്ക് കുറിക്കുകൊള്ളുന്ന മറുപടി തന്നെയാണ് നൽകാൻ ഉണ്ടായിരുന്നത്. ഇപ്പോൾ അഭയയുടെ ഒരു പുതിയ പോസ്റ്റിൽ ഒരാൾ കമന്റ് ചെയ്തതും, അതിന് അഭയ നൽകിയ ഒരു കിടിലൻ മറുപടിയുമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അഭയയുടെ പുതിയ ഒരു ചിത്രം കൂട്ടുകാരിക്കൊപ്പം നിൽക്കുന്നതായിരുന്നു. ഈ ചിത്രത്തിലാണ് ഒരാൾ ഇത്തരത്തിൽ ഒരു കമന്റ് ഇട്ടത്. കമന്റ് ഇങ്ങനെയാണ് ചെയ്തിരിക്കുന്നത്, ഈ കുട്ടി ഗോപിയുടെ അടുത്ത പാടാൻ പോയപ്പോൾ കൂടെ പോയി വെറുതെ 12 വർഷം കളഞ്ഞില്ലേ.
ലൈഫ് മുഴുവൻ കൂടെ കാണും എന്ന് കരുതും, ഒക്കെ വെറുതെ ആണ് ആർക്കും ആരോടും ആത്മാർത്ഥമായി ഒന്നുമില്ല. ഇങ്ങനെയായിരുന്നു കമന്റ്. ഇതിന് താഴെ അഭയ മറുപടിയും കൊടുത്തു. സത്യമാണോ നിങ്ങൾക്ക് എന്റെ ജീവിതം ഞാൻ വിശദീകരിക്കണമോന്ന് ആയിരുന്നു ചോദിച്ചത്.അഭയയുടെ മറുപടി വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തു. പലപ്പോഴും അഭയയെ പരിഹസിക്കുന്നവർ അഭയയിൽ നിന്ന് മറുപടി ലഭിക്കാറുണ്ട്.