ബോളിവുഡ് താരതമ്പികളായ അഭിഷേക് ബച്ചനും ഐശ്വര്യ ബച്ചനും നിരവധി ആരാധകരാണ് ഉള്ളത്. ഇവരുടെ വിവാഹം 2007 ആയിരുന്നു. താരദമ്പതികൾക്ക് 2011 ൽ ഒരു മകൾ ജനിക്കുകയും കുട്ടിക്ക് ആരാധ്യ എന്ന പേരായിരുന്നു നൽകിയത്. ഈ താരദമ്പതികൾ ഒന്നിച്ച് സമയം ചെലവഴിക്കാൻ കണ്ടെത്തുന്നവരാണ്. പറ്റുന്ന സമയത്ത് ഒക്കെ തന്നെ മകളും ഒത്ത് യാത്ര പോകാറുമുണ്ട് ഇവർ. ഇപ്പോൾ പല ഊഹാപോഹങ്ങളും ഉയർന്നുവരുന്നുണ്ട്.
ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചൻ്റെയും ദാമ്പത്യ ജീവിതത്തിൽ ചില വിള്ളലുകൾ ഉണ്ടെന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ സമീപകാലത്തുള്ള ചർച്ചകൾ. നിത മുകേഷ് അംബാനി കൾച്ചറൽ സെൻ്റർ ഉദ്ഘാടന പരിപാടിയിൽ അഭിഷേക് ബച്ചൻ ഇല്ലാതെ ഐശ്വര്യയെയും മകളെയും മാത്രം കണ്ടതിനുശേഷം ആണ് ഇത്തരത്തിലുള്ള റൂമറുകൾ പ്രചരിക്കാൻ തുടങ്ങിയത്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത് ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചൻ്റെയും മകളായ ആരാധ്യ ബച്ചൻ്റെ ആരോഗ്യനിലയെക്കുറിച്ചുമുള്ള വ്യാജ വാർത്തകളാണ്. അമിതാബച്ചൻ്റെ ചെറുമകളായ ആരാധ്യ ഇപ്പോൾ തൻ്റെ ആരോഗ്യനിലയെ കുറിച്ച് വന്ന വ്യാജ വാർത്തകൾ പങ്കുവെച്ച ഒരു യൂട്യൂബ് ചാനലിന് എതിരെ ഡൽഹി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ്. ഇന്ത്യ ടുഡേ റിപ്പോർട്ടിൽ വന്ന വാർത്തകൾ അനുസരിച്ച് വെറും പതിനൊന്നു വയസ്സുള്ള ആരാധ്യ പ്രായപൂർത്തിയാകാത്തതിനാൽ തന്നെക്കുറിച്ച് വന്ന വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾക്കെതിരെ വിലക്ക് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ കേസുമായി ബന്ധപ്പെട്ട വാദം ഹൈക്കോടതിയിൽ നടക്കും. താരപുത്രിയായ ആരാധ്യക്കെതിരെ ട്രോളുകൾ പതിവായിരുന്നു. അഭിഷേക് ബച്ചൻ ബോബ് ബിശ്വാസിൻ്റെ പ്രമോഷനിടെ മകൾക്കെതിരെ വരുന്ന വിമർശനങ്ങൾക്കെതിരെ സംസാരിച്ചിരുന്നു. പലപ്പോഴും ആരാധ്യക്കെതിരെ മോശമായ വാർത്തകളാണ് സോഷ്യൽ മീഡിയയിലൂടെ വരുന്നത്. ഇത്തരം വാർത്തകൾ അച്ഛൻ എന്ന നിലയിൽ തനിക്ക് സഹിക്കാൻ കഴിയില്ല എന്നാണ് അഭിഷേക് പറഞ്ഞത്.
താനൊരു ഫിലിം ഫെയിം ആണെന്നത് ശരിയാണ് പക്ഷേ എൻ്റെ മകൾക്ക് അതുമായി യാതൊരു ബന്ധമില്ല. പിന്നെ എന്തിനാണ് എൻ്റെ മകളെ ഇങ്ങനെ ക്രൂശിക്കുന്നത് എന്നും പറഞ്ഞു. എന്തെങ്കിലും എന്നോട് പറയുവാൻ ഉണ്ടെങ്കിൽ അത് എൻ്റെ മുഖത്തു നോക്കി പറയണം എന്നും അഭിഷേക് പറഞ്ഞു. ആരാധ്യയുടെ നടത്തവും അതുപോലെ തന്നെ ഹെയർ സ്റ്റൈലും ആണ് പലപ്പോഴും ട്രോളുകളായി ഇറങ്ങുന്നത്. സോഷ്യൽ മീഡിയ എന്ന പ്ലാറ്റഫോം ആരെക്കുറിച്ചും എന്തും എഴുതിപ്പിടിപ്പിക്കാം എന്ന കാര്യങ്ങൾക്ക് ഒരു അറുതിവരുത്തണം.